കാഠ്‌മണ്ഡുവിൽ ജെൻസി നടത്തുന്ന പ്രക്ഷോഭത്തിൽ കുടുങ്ങിയവരിൽ മലയാളികളും
World
0 min read
7.5k

കാഠ്‌മണ്ഡുവിൽ ജെൻസി നടത്തുന്ന പ്രക്ഷോഭത്തിൽ കുടുങ്ങിയവരിൽ മലയാളികളും

സെപ്റ്റംബർ 9, 2025
0

നേപ്പാളിലെ കാഠ്‌മണ്ഡുവിൽ സാമൂഹ്യമാധ്യമങ്ങൾ നിരോധിച്ചതിനെ തുടർന്ന് ജെൻസി നടത്തുന്ന പ്രക്ഷോഭത്തിൽ കുടുങ്ങിയവരിൽ മലയാളികളും. വിനോദസഞ്ചാരത്തിന് പോയ 40 ലധികം മലയാളികൾ നേപ്പാളിലെ ഗോശാലയിൽ കുടുങ്ങിയതായിട്ടാണ് റിപ്പോർട്ട്. കലാപകാരികൾ തെരുവുകൾ കയ്യിലെടുത്തതിനാൽ ഇവർക്ക് താമസസ്ഥലത്തേക്ക് പോകാൻ കഴിഞ്ഞിട്ടില്ല. കോഴിക്കോട്ടെ ടൂർ ഓപ്പറേറ്റർമാരാണ് ഇവരെ കൊണ്ടുപോയത്. സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ട്. കോഴിക്കോട് നിന്നും 2 ദിവസം മുമ്പ് പുറപ്പെട്ട സംഘം ഇന്നലെ ഉച്ചയോടെ അവിടെ എത്തി. വിനോസഞ്ചാരത്തിന് പുറത്തുപോയ ഇവർക്ക് തിരികെ ഹോട്ടലിലേക്ക്

Continue Reading
ബി. അശോകിന് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരാം
Kerala
0 min read
7.9k

ബി. അശോകിന് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരാം

സെപ്റ്റംബർ 9, 2025
0

ബി. അശോക് ഐഎഎസിനെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയ സർക്കാർ നടപടിക്ക് തിരിച്ചടി. കെടിഡിഎഫ്സി ചെയർമാൻ സ്ഥാനത്തേക്ക് മാറ്റിയ സർക്കാർ ഉത്തരവ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ബി. അശോകിന് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരാമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. തന്നെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയത് സർക്കാറിന്‍റെ പ്രതികാര നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി. അശോക് ട്രൈബ്യൂണലിനെ സമീപിച്ചത്. പിന്നാലെ അശോക്

Continue Reading
ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതിയിൽ ഹർജി നൽകി ഐശ്വര്യ റായ്
India
0 min read
7.8k

ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതിയിൽ ഹർജി നൽകി ഐശ്വര്യ റായ്

സെപ്റ്റംബർ 9, 2025
0

ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് നടി ഐശ്വര്യ റായ്. പരസ്യങ്ങളിൽ തൻ്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് വിലക്കണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ഐശ്വര്യ റായ് ആവശ്യപ്പെട്ടു.അനുവാദമില്ലാതെ ചിത്രങ്ങൾ പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് തടയണം. ചിത്രങ്ങളും ശബ്ദവും അടക്കം വാണിജ്യ ആവശ്യങ്ങൾക്ക് അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നും നടി ഹർജിയിൽ വ്യക്തമാക്കുന്നു. വിവിധ വെബ്സൈറ്റുകളും യൂട്യൂബ് ചാനലുകളും അനുമതിയില്ലാതെ നടിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നതായി നടിയുടെ അഭിഭാഷകൻ സന്ദീപ് സേഥി ചൂണ്ടിക്കാട്ടി. ഐശ്വര്യ

Continue Reading
ഓണവിപണിയിൽ കുടുംബശ്രീ നേടിയത് 3.10 കോടിയിലധികം വരുമാനം
Kerala
1 min read
7.5k

ഓണവിപണിയിൽ കുടുംബശ്രീ നേടിയത് 3.10 കോടിയിലധികം വരുമാനം

സെപ്റ്റംബർ 9, 2025
0

ഓണവിപണിയിൽ ഹിറ്റായി കുടുംബശ്രീ. പൂക്കളും പച്ചക്കറികളും കുടുംബശ്രീ ഭക്ഷ്യ ഉത്പന്നങ്ങളും വിറ്റഴിച്ചതിലൂടെ ഇത്തവണ കുടുംബശ്രീ നേടിയത് 3.10 കോടിയിലധികം വരുമാനം. ജില്ലാതലത്തിലും കുടുംബശ്രീ സിഡിഎസ് തലത്തിലും നടത്തിയ വിപണനമേളകൾ, ഓണച്ചന്തകൾ, പൂക്കൾ വിതരണം ചെയ്‌ത നിറപ്പൊലിമ, കാർഷിക ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച ഓണക്കനി എന്നിവയിലൂടെയാണ് കുടുംബശ്രീ കണ്ണൂർ ഈ വരുമാനം നേടിയത്. ‘ഓണം കുടുംബശ്രീക്കൊപ്പം’എന്ന ടാഗിലായിരുന്നു ഇത്തവണ സംസ്ഥാനത്ത് കുടുംബശ്രീ ഓണം ആഘോഷമാക്കിയത്.

Continue Reading
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മണ്ഡലത്തിൽ എത്തിക്കാൻ നീക്കം
Kerala
0 min read
8.1k

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മണ്ഡലത്തിൽ എത്തിക്കാൻ നീക്കം

സെപ്റ്റംബർ 9, 2025
0

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മണ്ഡലത്തിൽ എത്തിക്കാൻ നീക്കം നടത്തി പാലക്കാട് ഡിസിസി. രാഹുലിന് പിന്തുണ വർദ്ധിച്ചെന്നും രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റം വന്നെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണിത് ഡിസിസി തീരുമാനം. പ്രതിഷേധങ്ങളെ ഒട്ടും ഭയക്കുന്നില്ലെന്നും കെപിസിസി ആവശ്യപ്പെട്ടാൽ രാഹുലിന് പ്രവർത്തകർ സംരക്ഷണം ഒരുക്കുമെന്നും പാലക്കാട് ഡിസിസി അദ്ധ്യക്ഷൻ പറഞ്ഞു.

Continue Reading
നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമാ ഓലി രാജിവച്ചു
World
0 min read
8.9k

നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമാ ഓലി രാജിവച്ചു

സെപ്റ്റംബർ 9, 2025
0

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമാ ഓലി രാജി വച്ചു. രാജ്യത്ത് അലയടിച്ച ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് ആണ് രാജി. സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് രണ്ട് ദിവസമായി നേപ്പാളിൽ തുടരുന്ന പ്രതിഷേധങ്ങളിൽ 19 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പ്രതിഷേധക്കാർ പ്രസിഡണ്ടിൻ്റെയും പ്രധാനമന്ത്രിയുടെയും വസതിക്ക് തീയിട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഓലി രാജി പ്രഖ്യാപിച്ചത്. പ്രതിഷേധക്കാരുടെ പ്രധാന ആവശ്യമായിരുന്നു പ്രധാനമന്ത്രി ശർമ ഓലിയുടെ രാജി. വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയുൾപ്പെടെ

Continue Reading
കൊച്ചിയിൽ എംഡിഎംഎയുമായി ഡോക്ടർ പിടിയിൽ
Kerala
0 min read
8.9k

കൊച്ചിയിൽ എംഡിഎംഎയുമായി ഡോക്ടർ പിടിയിൽ

സെപ്റ്റംബർ 9, 2025
0

കൊച്ചിയിൽ എംഡിഎംഎയുമായി ഡോക്ടർ പിടിയിൽ. കൊച്ചി നോർത്ത് പറവൂർ സ്വദേശി ഹംജാദ് ഹസനാണ് ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഡോക്ടറെ പിടികൂടിയത്. ഇയാളിൽ നിന്നും 0.83 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. ഇയാൾക്ക് ലഹരി ഇടപാടുണ്ടെന്ന വിവരത്തെ തുടർന്ന് ഏറെക്കാലമായി ഡാൻസാഫിൻ്റെ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു.

Continue Reading
കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം 10.19 കോടി
Kerala
0 min read
7.7k

കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം 10.19 കോടി

സെപ്റ്റംബർ 9, 2025
0

കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വകാല റെക്കോഡായ 10.19 കോടിയിൽ എത്തി. കെഎസ്ആര്‍ടിസി ഇന്നലെ മാത്രം 10.19 കോടി രൂപയുടെ നേട്ടമാണ് സ്വന്തമാക്കിയത്. ആഗസ്തില്‍ കെഎസ്ആര്‍ടിസിയുടെ ആകെ നഷ്ടത്തില്‍നിന്ന് 10 കോടി രൂപ കുറയ്ക്കാനായി എന്നത് വലിയ വിജയമാണെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ പ്രതിദിന കളക്ഷന്‍ ആദ്യമായാണ് 10 കോടി കടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ 60.12 കോടിയായിരുന്നു നഷ്ടമെങ്കില്‍ ഈ വര്‍ഷം അത് 50.2

Continue Reading
കൊല്ലത്ത് സ്കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധു മരിച്ചു
Kerala
1 min read
8.8k

കൊല്ലത്ത് സ്കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധു മരിച്ചു

സെപ്റ്റംബർ 9, 2025
0

കൊല്ലത്ത് ബസിൽ സ്കൂട്ടർ ഇടിച്ച് പ്രതിശ്രുതവധു മരിച്ചു. കൊല്ലം- തേനി ദേശീയപാതയില്‍ ശാസ്താംകോട്ട ഊക്കന്‍മുക്ക് സ്‌കൂളിന് സമീപം നടന്ന അപകടത്തിലാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ തൊടിയൂര്‍ സ്വദേശിനി അഞ്ജന (24) മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഒരു സ്കൂൾ ബസ് അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ തട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ, മറ്റൊരു ബസിൽ ഇടിച്ചാണ് അപകടം നടന്നത്. സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന

Continue Reading
പ്രധാനമന്ത്രി നരേന്ദ്രമോദി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി
India
0 min read
8.8k

പ്രധാനമന്ത്രി നരേന്ദ്രമോദി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി

സെപ്റ്റംബർ 9, 2025
0

പ്രധാനമന്ത്രി നരേന്ദ്രമോദി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി. രാവിലെ 10 നാണ് പുതിയ പാർലമെൻ്റ് മന്ദിരത്തിൽ തെരഞ്ഞെടുപ്പ് തുടങ്ങിയത്. വോട്ടു ചെയ്യാനായി രാവിലെ തന്നെ കേരളത്തിൽ നിന്നുള്ള എംപിമാരടക്കം നേരത്തെയെത്തി. എൻഡിഎ എംപിമാർ മനസാക്ഷി വോട്ട് ചെയ്യണമെന്ന് ഇന്ത്യ സഖ്യം പ്രതികരിച്ചു. എന്നാൽ ബിജെപി യുടെ പ്രതികരണം പ്രതിപക്ഷത്തിൻ്റേത് നാണം കെട്ട ആഹ്വാനമാണെന്നായിരുന്നു. ഇന്ന് വൈകുന്നേരം 5 വരെയാണ് വോട്ടെടുപ്പ്. മുൻ സുപ്രീംകോടതി ജഡ്‌ജി ജസ്റ്റീസ് സുദർശൻ റെഡ്ഡിയും മഹാരാഷ്ട്ര

Continue Reading