നമ്മ മെട്രോയുടെ നീല പാതയുടെ പണി 2027 ഡിസംബറോടെ പൂർത്തിയാവും
Karnataka
1 min read
7.7k

നമ്മ മെട്രോയുടെ നീല പാതയുടെ പണി 2027 ഡിസംബറോടെ പൂർത്തിയാവും

സെപ്റ്റംബർ 9, 2025
0

ദീർഘകാലമായി കാത്തിരിക്കുന്ന നമ്മ മെട്രോയുടെ നീല പാതയുടെ പണി 2027 ഡിസംബറോടെ പൂർത്തീയാവും. സെൻട്രൽ സിൽക്ക് ബോർഡിൽ നിന്ന് കൃഷ്ണരാജപുര (കെ.ആർ. പുര) വരെ നീളുന്ന ഘട്ടം 2A, കെ.ആർ. പുരയിൽ നിന്ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെ.ഐ.എ) വരെ നീളുന്ന ഘട്ടം 2B എന്നിങ്ങനെ പാത രണ്ട് പ്രധാന ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) പ്രകാരം, പൂർത്തിയാകുമ്പോൾ, തെക്ക് സിൽക്ക് ബോർഡ് ജംഗ്ഷനെയും

Continue Reading
ചരിത്രം കുറിച്ച് സ്വർണ്ണവില; പവന് 80,000 രൂപ
Kerala
0 min read
8.7k

ചരിത്രം കുറിച്ച് സ്വർണ്ണവില; പവന് 80,000 രൂപ

സെപ്റ്റംബർ 9, 2025
0

വീണ്ടും ചരിത്രം കുറിച്ച് സ്വർണവില. പവന് 80,000 രൂപയും ഗ്രാമിന് 10,000 രൂപയും കടന്നു. ഗ്രാമിന് 125 രൂപ വർധിച്ച് 10, 110 രൂപയും, പവന് 1,000 രൂപ വർധിച്ച് 80,880 രൂപയുമാണ് ഇന്നത്തെ വില.ഇന്ന് സ്വർണം എക്കാലത്തെയും ഉയർന്ന വില നിലവാരത്തിൽ ആണ്. 24 കാരറ്റ് സ്വർണത്തിന് കിലോഗ്രാം ബാങ്ക് നിരക്ക് 1.15 കോടി രൂപയാണ്.

Continue Reading
അമീബിക് മസ്‌തിഷ്‌ക ജ്വരം; രണ്ട് കുട്ടികൾ ഇന്നലെ ആശുപത്രി വിട്ടു
Kerala
0 min read
8.4k

അമീബിക് മസ്‌തിഷ്‌ക ജ്വരം; രണ്ട് കുട്ടികൾ ഇന്നലെ ആശുപത്രി വിട്ടു

സെപ്റ്റംബർ 9, 2025
0

അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ ഇന്നലെ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഏഴ്, പന്ത്രണ്ട് വയസുള്ള കുട്ടികളാണ് ആശുപത്രി വിട്ടത്. ഇവരിൽ ഒരാൾക്കാണ് രോഗം തലച്ചോറിനെ ബാധിച്ചിരുന്നത്. ഈ കുട്ടിയുടെ ഒരു സഹോദരി ഉൾപ്പെടെ അഞ്ച് പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഒരു മാസത്തിനിടെ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ഇവിടെ ചികിത്സയിൽ കഴിയുന്ന മറ്റു രണ്ട് കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന്

Continue Reading
നിര്യാതയായി
Karnataka
0 min read
8.9k

നിര്യാതയായി

സെപ്റ്റംബർ 9, 2025
0

ജാലഹള്ളി കരയോഗം സജീവ പ്രവർത്തകനും മുൻ ട്രഷറുമായ പ്രഭാത് കുമാറിൻ്റെ ഭാര്യാമാതാവ് രാജമ്മ (87 വയസ്സ്) ഇന്നലെ രാത്രി നിര്യാതയായി. സംസ്കാരം ഇന്ന് 11.30 ന് ലക്ഷ്മീപുര ഇലക്ടിക്ക് ശ്മശാനത്തിൽ.

Continue Reading
റാപ്പർ വേടൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
Kerala
0 min read
8.1k

റാപ്പർ വേടൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

സെപ്റ്റംബർ 9, 2025
0

പീഡനക്കേസിൽ പ്രതിയായ റാപ്പർ വേടൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകും. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതിനാൽ അറസ്റ്റ് ചെയ്‌താലും ജാമ്യത്തിൽ വിടും. വിവാഹ വാഗ്‌ദാനം നൽകി 2021 മുതൽ 2023 വരെ പീഡിപ്പിച്ചു എന്ന യുവതിയുടെ പ രാതിയിലാണ് വേടനെതിരെ തൃക്കാക്കര പോലീസ് പീഡനത്തിന് കേസെടുത്തത്. എറണാകുളം സെൻട്രൽ പോലീസ് ലൈംഗീക അതിക്രമത്തിനും ഒരു കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. കേസുകൾക്ക് പിന്നിൽ ഗൂഢാലോച

Continue Reading
ആറന്മുള ഉത്തൃട്ടാതി ജലോത്സവം ഇന്ന്
Kerala
0 min read
8.5k

ആറന്മുള ഉത്തൃട്ടാതി ജലോത്സവം ഇന്ന്

സെപ്റ്റംബർ 9, 2025
0

പമ്പാനദിയുടെ നെട്ടായത്തിൽ നടക്കുന്ന ആറന്മുള ഉത്തൃട്ടാതി ജലോത്സവം ഇന്ന് നടക്കുന്ന ജലമേളയിൽ 52 പള്ളിയോടങ്ങൾ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30ന് ജലഘോഷയാത്ര ആരംഭിക്കും. പള്ളിയോടങ്ങളുടെ വലിപ്പം അടിസ്ഥാനമാക്കി എ, ബി ബാച്ചുകളായി തിരിച്ചാണ് ജലഘോഷയാത്രയും മത്സരവും ക്രമീകരിച്ചിരിക്കുന്നത്. താരതമ്യേന വലിയ വള്ളങ്ങൾ ഉൾപ്പെടുന്ന എ ബാച്ചിൽ 35 എണ്ണവും ബി ബാച്ചിൽ 17 എണ്ണവുമാണുള്ളത്.ഇവയെ മൂന്നും നാലും വീതമുള്ള ഗ്രൂപ്പുകളായി തിരിച്ചാണ് ജലഘോഷയാത്രയിൽ പങ്കെടുപ്പിക്കുന്നത്.

Continue Reading
ട്രംപിനെ പരിഹസിച്ച് സിനിമ താരം സൽമാൻ ഖാൻ; പ്രശ്നങ്ങൾ സൃഷ്ടിക്കുന്നയാൾ നൊബേൽ സമ്മാനം ആഗ്രഹിക്കുന്നു
India
0 min read
9.2k

ട്രംപിനെ പരിഹസിച്ച് സിനിമ താരം സൽമാൻ ഖാൻ; പ്രശ്നങ്ങൾ സൃഷ്ടിക്കുന്നയാൾ നൊബേൽ സമ്മാനം ആഗ്രഹിക്കുന്നു

സെപ്റ്റംബർ 9, 2025
0

അമേരിക്കൻ പ്രസിഡണ്ട് ട്രംപിനെ പരിഹസിച്ച് സിനിമ താരം സൽമാൻ ഖാൻ. ഇപ്പോൾ ഈ ലോകത്ത് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നയാൾ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ആഗ്രഹിക്കുന്നു എന്നായിരുന്നു ട്രംപിനെതിരായ സൽമാൻ ഖാൻ്റെ പരിഹാസം. ചാനൽ പരിപാടി ബിഗ് ബോസ് 19ൽ ആങ്കറായ നടൻ പരിപാടിക്കിടെയാണ് ട്രംപിനെ പരിഹസിച്ചത്. ഈ ലോകത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും സൽമാൻ ഖാൻ ചോദിക്കുന്നു.

Continue Reading
കലാവേദി ഓണാഘോഷം സെപ്റ്റംബർ 21ന്; സുഭാഷ് ചന്ദ്രൻ മുഖ്യാതിഥി
Association News
1 min read
7.5k

കലാവേദി ഓണാഘോഷം സെപ്റ്റംബർ 21ന്; സുഭാഷ് ചന്ദ്രൻ മുഖ്യാതിഥി

സെപ്റ്റംബർ 9, 2025
0

ബാംഗളൂരിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ കലാവേദി, ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം 2025’, സെപ്റ്റംബർ 21 ഞായറാഴ്ച മാറത്തഹള്ളി റിംഗ് റോഡിനടുത്തുള്ള കലാഭവനിൽ പ്രൗഢഗംഭീരമായി ആഘോഷിക്കും. രാവിലെ 11.30 മണിക്ക് കലാവേദി കുടുംബാംഗങ്ങളുടെ കലാപരിപാടികാളോടെ ആരംഭിക്കും. മൈക്കൽ ജോ ഫ്രാൻസിസും സംഘവും അവതരിപ്പിക്കുന്ന മക്കം തായം നൃത്തപരിപാടിയും ഇൻസ്ട്രുമെന്റൽ, ടീം അമോദയുടെ മ്യൂസിക്കൽ ഫ്യൂഷനും നടക്കും. ഉച്ചയ്ക്ക് 12.30ന് വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 2.30ന് സാംസ്കാരിക സമ്മേളനത്തിൽ പ്രശസ്ത

Continue Reading
ജമ്മുകാഷ്‌മീർ കുൽഗാം ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു
India
1 min read
8.7k

ജമ്മുകാഷ്‌മീർ കുൽഗാം ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു

സെപ്റ്റംബർ 9, 2025
0

കുൽഗാം ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും ഒരു സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. സുബൈദാർ പ്രഭത് ഗൗർ, ലാൻസ് നായിക് നരേന്ദ്ര സിന്ധു എന്നിവരാണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷനിൽ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യവും ജമ്മുകാഷ്‌മീർ സിആർപിഎഫും പോലീസും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ ഗുദ്ദാർ’ എന്ന ഓപ്പറേഷനിലാണ് വെടിവയ്പ്പ് ഉണ്ടായത്. പാക്കിസ്ഥാൻ ഭീകരൻ റഹ്മാനെയാണ് സൈന്യം ഏറ്റുമുട്ടലിൽ വധിച്ചത്. സൈന്യത്തിനു കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വനമേഖലയിൽ പരിശോധന

Continue Reading
ധ്വനി വനിതാവേദിയുടെ ഓണാഘോഷം സെപ്റ്റംബർ 21ന്
Association News
0 min read
7.4k

ധ്വനി വനിതാവേദിയുടെ ഓണാഘോഷം സെപ്റ്റംബർ 21ന്

സെപ്റ്റംബർ 9, 2025
0

ധ്വനി വനിതാ വേദിയുടെ ഓണാഘോഷം സെപ്റ്റംബർ 21 ന് രാവിലെ ജാലഹള്ളി കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ വെച്ച് നടക്കും. എഴുത്തുകാരിയും, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പ്രൊഫസ്സറുമായ ഡോ: അജിത കൃഷ്‌ണപ്രസാദ് മുഖ്യാതിഥിയായിരിക്കും. ധ്വനി അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.

Continue Reading