ഏഷ്യ കപ്പിന് ഇന്ന് തുടക്കം; അഫ്ഗാനിസ്ഥാന്‍ ഹോങ്കോങിനെ നേരിടും
ഏഷ്യ കപ്പ് 2025 മല്‍സരങ്ങള്‍ ഇന്ന് തുടങ്ങും. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് ഉദ്ഘാടന മല്‍സരം. ഇന്ന് നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ ടി20യില്‍ അഫ്ഗാനിസ്ഥാന്‍ ഹോങ്കോങിനെ നേരിടും. നാളെ ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ആതിഥേയരായ യുഎഇയാണ് ഇന്ത്യയുടെ (എതിരാളികള്‍. 15 അംഗ ഇന്ത്യന്‍ ടീം ദുബായിലെ ഐസിസി അക്കാദമിയില്‍ ഏതാനും
ഓണം വാരാഘോഷത്തിൻ്റെ സമാപനം നാളെ; നഗരസഭാ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി
ഓണം വാരാഘോഷത്തിൻ്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തിൽ പ്രദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. നഗരസഭാ പരിധിയിലുള്ള എല്ലാ സ്കൂളുകൾക്കും നാളെ അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാത്രമാണ് അവധി ബാധകം. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. വൈകിട്ട് 4ന് വെള്ളയമ്പലത്തെ മാനവീയം വീഥിയിൽ ഘോഷയാത്രയുടെ വരവ് അറിയിച്ചുകൊണ്ട് അമ്പത്തിയൊന്ന് കലാകരന്മാർ ശംഖനാദം
സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ചു
ജമ്മു കാഷ്‌മീരിലെ കുൽഗാം ജില്ലയിലുള്ള ഗുദ്ദാർ വനമേഖലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു. ഇന്ന് രാവിലെയാണ് ഇവിടെ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഒരു ജവാൻ്റെ നില ഗുരുതരമായി തുടരുകയാണ്. വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ജമ്മു കാഷ്‌മീർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സൈന്യവും സിആർപിഎഫും പോലീസും ചേർന്ന് തിരച്ചിൽ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
പി.പി. തങ്കച്ചൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
യുഡിഎഫ് മുൻ കൺവീനർ പി.പി. തങ്കച്ചൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ശ്വാസകോശ അണുബാധയെത്തുടർന്ന് ഗുരുതരാവസ്ഥയിലായ പി.പി. തങ്കച്ചൻ്റെ ആരോഗ്യനില അൽപം മെച്ചപ്പെട്ടതോടെ വെൻ്റിലേറ്റർ പിന്തുണ മാറ്റിയതായി രാജഗിരി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. പക്ഷേ രോഗം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് മെഡിക്കൽ ഐസിയുവിൽ തുടരാനാണ് തീരുമാനം.
വീട്ടിലെ പ്രസവത്തിനിടയിൽ നവജാത ശിശു മരിച്ചു
ഇടുക്കി മണിയാറൻകുടിയിൽ വീട്ടിലെ പ്രസവത്തിനിടയിൽ നവജാത ശിശു മരിച്ചു. പാസ്റ്ററായി ജോലി ചെയ്യുന്ന ജോൺസൻ്റെയും ബിജിയുടെയും കുഞ്ഞാണ് ഇന്ന് മരിച്ചത്. ഇടുക്കി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. ദമ്പതികൾ അവരുടെ വിശ്വാസപ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗത്തിൽപ്പെട്ടവരാണ്. ജോൺസണും കുടുംബവും കുറച്ചുദിവസം മുമ്പാണ് മണിയാറൻ കുടിയിൽ വാടകയ്ക്ക് താമസം ആരംഭിച്ചത്. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞ് ആരോഗ്യ
കാണാതായ 16കാരിയെ മരിച്ച നിലയിൽ കണ്ടത്തി
വയനാട് പുൽപള്ളിയിൽ കാണാതായ 16 കാരിയെ മരിച്ച നിലയിൽ കണ്ടത്തി. പുൽപള്ളി മീനംകൊല്ലി കനിഷ്ക നിവാസിൽ കുമാരൻ്റെ മകൾ കനിഷ്ക (16) യെയാൺ ടൗണിനോട് ചേർന്ന കൃഷിയിടത്തിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കനിഷ്കയെ കഴിഞ്ഞ ദിവസം രാത്രി എട്ടുമണി മുതൽ വീട്ടിൽ നിന്ന് കാണാതായതായി ബന്ധുക്കൾ പുൽപള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. പുലർച്ചെ മുതൽ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിൽ തിങ്കളാഴ്‌ച ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ
നേപ്പാളിലെ തെരുവുകളിൽ വൻ പ്രതിഷേധം; അക്രമത്തിൽ 16 പേർ മരിച്ചു
നേപ്പാളിൻ്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ തെരുവുകളിൽ വൻ പ്രതിഷേധങ്ങൾ അരങ്ങേറുന്നു. ആയിരക്കണക്കിന് ജനറൽ – ഇസഡ് ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ തെരുവിലിറങ്ങിയിട്ടുണ്ട്. പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ ഇതുവരെ 16 പേർ മരിച്ചു. പ്രതിഷേധക്കാർ പാർലമെന്‍റ് ഹൗസ് വളപ്പിൽ അതിക്രമിച്ചു കയറി. പ്രതിഷേധക്കാരുടെ മേൽ പോലീസ് ജലപീരങ്കി തളിക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. നേപ്പാളിലെ വിവിധ നഗരങ്ങളിൽ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ സർക്കാരിനെതിരെ ജനറൽ-ഇസഡ് വിപ്ലവം ആരംഭിച്ചതായിട്ടാണ് വിവരം. സോഷ്യൽ മീഡിയയ്‌ക്ക് സർക്കാർ
പീച്ചി പൊലീസ് മർദ്ദനം; സിഐ പി വി രതീഷിന് കാരണം കാണിക്കൽ നോട്ടീസ്
സിഐ പി വി രതീഷിന് ഹോട്ടൽ ഉടമയെയും മകനെയും മർദിച്ച സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ്. സൗത്ത് റീജിയൺ ഐജി ശ്യാംസുന്ദർ നൽകിയ നോട്ടീസിൽ നടപടിയെടുക്കാതിരിക്കാനുള്ള കാരണം കാണിക്കാനും മറുപടി നൽകാനും 15 ദിവസത്തെ സമയം നൽകി. അന്നത്തെ പീച്ചി എസ്ഐ ആയിരുന്ന രതീഷ്, 2023 മേയ് 24ന് തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടലിൻ്റെ മാനേജരെയും മകനെയും മർദ്ദിച്ചിരുന്നു. ഇപ്പോൾ കൊച്ചി കടവന്ത്രയിൽ സി. ഐയാണ് ആരോപണ വിധേയനായ രതീഷ്.
ദീപ വി.എച്ച് ന് ഡോക്ടറേറ്റ്
ബാംഗ്ലൂർ ജാലഹള്ളിയിൽ സ്ഥിരതാമസമാക്കിയ ദീപ വി.എച്ച്, ഭാരതി ദാസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് മൈക്രോ ബയോളജിയിൽ പിഎച്ച്ഡി നേടി. പാലക്കാട് പത്തിരിപാല സ്വദേശിനിയാണ്. നോർത്ത് വെസ്റ്റ് കേരള സമാജം മുൻ സെക്രട്ടറി പി.സത്യനാഥൻ ബാബുവിൻ്റെ ഭാര്യയും റിട്ട. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഹരിദാസൻ്റെയും വിശാലാക്ഷിയുടെയും മകളുമാണ്. വിദ്യാർത്ഥിനികളായ ശ്രുതി, ഗോപിക എന്നിവരാണ് മക്കൾ.
നിശ്ചയിച്ച വിവാഹം മുടങ്ങി, യുവതി ആത്മഹത്യ ചെയ്തു
മൈസൂർ മാണ്ഡ്യയില്‍ നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെത്തുടര്‍ന്ന് യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കിക്കേരി ഗ്രാമത്തിലെ കൃഷി വകുപ്പ് ഓഫീസ് ജീവനക്കാരിയായ കാവ്യ(26)യാണ് ആത്മഹത്യ ചെയ്തത്. ഹാസന്‍ സ്വദേശിയായ യുവാവുമായി രണ്ടാഴ്ച മുന്‍പ് കാവ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍, വരന്‍റെ കുടുംബം ഒരു ആഴ്ച മുന്‍പ് വിവാഹം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇതോടെ കാവ്യ വിഷം കഴിക്കുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. കിക്കേരി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.