സിഐ പി വി രതീഷിന് ഹോട്ടൽ ഉടമയെയും മകനെയും മർദിച്ച സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ്. സൗത്ത് റീജിയൺ ഐജി ശ്യാംസുന്ദർ നൽകിയ നോട്ടീസിൽ നടപടിയെടുക്കാതിരിക്കാനുള്ള കാരണം കാണിക്കാനും മറുപടി നൽകാനും 15 ദിവസത്തെ സമയം നൽകി.

അന്നത്തെ പീച്ചി എസ്ഐ ആയിരുന്ന രതീഷ്, 2023 മേയ് 24ന് തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടലിൻ്റെ മാനേജരെയും മകനെയും മർദ്ദിച്ചിരുന്നു. ഇപ്പോൾ കൊച്ചി കടവന്ത്രയിൽ സി. ഐയാണ് ആരോപണ വിധേയനായ രതീഷ്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന ഒരാൾ വ്യാജ പരാതി നൽകിയതിനെത്തുടർന്നായിരുന്നു മർദനം.

രതീഷ് ഹോട്ടൽ മാനേജർ കെ പി ഔസേപ്പിനെ കൈകൊണ്ടും ഫ്ലാസ്ക് കൊണ്ടും മുഖത്ത് അടിക്കുകയും ചെയ്തു. ഇത് ചോദിക്കാൻ ചെന്ന ഇയാളുടെ മകനെയും മഖത്തും അടിച്ചിരുന്നു. അഡീഷണൽ എസ്‌പി ശശിധരന്‍റെ അന്വേഷണത്തിൽ രതീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തി.

ഇതിനെ തുടർന്നാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നോട്ടീസിനുള്ള രതീഷിൻ്റെ മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ ഉണ്ടാവുക.

Related Posts