വിവാഹാഭ്യർത്ഥന നിരസിച്ചതിന്  യുവതിയെ കുത്തിക്കൊന്നു; യുവാവ് ആത്മഹത്യ ചെയ്തു
Karnataka
0 min read
8.3k

വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്നു; യുവാവ് ആത്മഹത്യ ചെയ്തു

സെപ്റ്റംബർ 13, 2025
0

അയൽവാസിയായ യുവതിയെ കുത്തിക്കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. ബ്രഹ്മാവർ കൊക്കർണ പൂജാരിബെട്ടുവിലാണ് സംഭവം. 24കാരിയായ രക്ഷിതയെയാണ് യുവാവ് കുത്തിക്കൊന്നത്. 25കാരനായ കർത്തിക് എന്ന യുവാവിനെ പിന്നീട് കിണറ്റിൽ മരിച്ച നിലയിലും കണ്ടെത്തി. രക്ഷിതയെ വെള്ളിയാഴ്ച രാവിലെയാണ് കാർത്തിക് കുത്തിപ്പരിക്കേൽപ്പിച്ചത്. സാരമായ പരിക്കുകളോടെ മണിപ്പാൽ കെ.എം.സി.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിത മരിച്ചു. കാർത്തികിനെ രാത്രി എട്ടോടെയാണ് കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. രക്ഷിതയെ വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. രക്ഷിതയുടെ

Continue Reading
മിസോറാമിലേക്ക് റയിൽവേ: ചരിത്ര ദൗത്യം നിർവഹിച്ച് പ്രധാനമന്ത്രി
India
0 min read
7.6k

മിസോറാമിലേക്ക് റയിൽവേ: ചരിത്ര ദൗത്യം നിർവഹിച്ച് പ്രധാനമന്ത്രി

സെപ്റ്റംബർ 13, 2025
0

മിസോറാമിൽ ഇതാദ്യമായി ട്രെയിൻ ഓടി. ഈ ചരിത്രദൗത്യം സാർത്ഥമാക്കിയതുവഴി പ്രധാനമന്ത്രി മറ്റൊരു ചരിത്രംകൂടി കുറിച്ചു. മിസോറാമിലെ ഐസ്വാളിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയുള്ള സായിരംഗ സ്‌റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി മോദി ആദ്യ ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്വാതന്ത്ര്യം ലഭിച്ച് 78 വർഷം കഴിഞ്ഞപ്പോളാണിത്. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളെയും റയിൽ വഴി ബന്ധിപ്പിക്കുക എന്ന ദീർഘകാല ദർശനവുമായി പൊരുത്തപ്പെടുന്ന തരത്തിൽ, മിസോറാമിൻ്റെ തലസ്ഥാനം ഭാരത റയിൽവേ ഭൂപടത്തിൽ ഉൾപ്പെടുത്തുന്നത്

Continue Reading
ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം നാളെ
Association News
1 min read
8.3k

ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം നാളെ

സെപ്റ്റംബർ 13, 2025
0

ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം ”ഓണാരവം 2025”നാളെ വിവിധ പരിപാടികളോടെ ആഘോഷിക്കും. കോറമംഗല സെൻറ് ജോൺസ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷ പരിപാടിയിൽ കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജയനഗർ എംഎൽഎ സി.കെ,രാമമൂർത്തി, ചലച്ചിത്ര സംവിധായകൻ കമൽ, നടി പ്രയാഗ മാർട്ടിൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പായസമത്സരം, ഓണസദ്യ, വിവിധ കലാപരിപാടികൾ, ശിങ്കാരിമേളം, സാംസ്കാരിക പരിപാടികൾ എന്നിവ ഓണാഘോഷത്തോടനുബന്ധിച്ചു

Continue Reading
ശ്രീനാരായണഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഓണം-ഗുരുജയന്തി ആഘോഷം നാളെ
Association News
1 min read
9.1k

ശ്രീനാരായണഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഓണം-ഗുരുജയന്തി ആഘോഷം നാളെ

സെപ്റ്റംബർ 13, 2025
0

ശ്രീനാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ 171മത് ശ്രീനാരായണ ഗുരു ജയന്തിയും ഓണാഘോഷവും നാളെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ജാലഹള്ളി വെസ്റ്റിലുള്ള ശ്രീ അയ്യപ്പക്ഷേത്രം കമ്മ്യൂണിറ്റി ഹാളിൽവച്ച് നടത്തുന്ന പരിപാടികൾ കാലത്ത് 9 മണിക്ക് ഗുരുപുഷ്പാഞ്ജലി, ധ്വജാരോഹണം എന്നിവയോടെ ആരംഭിക്കും. സൊലൂർ ആര്യ ഈഡിഗ മഹാസംസ്ഥാന മഠധിപതി ശ്രീ ശ്രീ ശ്രീ വിഖ്യാതാനന്ദ സ്വാമികളുടെ ആശീർവാദ സന്ദേശാനന്തരം മുഖ്യാതിഥി കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ സമ്മേളനം

Continue Reading
വിവിധ സംഘടനകളുടെ ജന്മാഷ്‌ടമി ആഘോഷം നാളെ
Association News
1 min read
9.2k

വിവിധ സംഘടനകളുടെ ജന്മാഷ്‌ടമി ആഘോഷം നാളെ

സെപ്റ്റംബർ 13, 2025
0

സമന്വയ എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് യശ്വന്തപുരം സ്ഥാനീയ സമിതി, മൈത്രി മാതൃ സമിതി, അഭിമന്യു ബാലഗോകുലം എന്നിവയുടെ നേതൃത്വത്തിൽ നാളെ ശോഭായാത്രയും അനുബന്ധ ഭക്തിപരിപാടികളും സംഘടിപ്പിക്കും.വൈകിട്ട് 4 മണിക്ക് മത്തിക്കെരെ എസ്.ബി.എം. കോളനിയിലെ ദക്ഷിണാഭിമുഖ ഗണേശക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ശോഭയാത്ര, കൃഷ്ണൻ, രാധ, ഗോപ – ഗോപികാദി കഥാപാത്രങ്ങളായി വേഷം ധരിച്ച ബാലിക ബാലന്മാരുടെ സാന്നിധ്യത്തിലും, താലപ്പൊലി – വാദ്യമേളങ്ങളുടെ ഘോഷത്തിലും, ഭക്തിസംഗീതത്തിൻ്റെ ഭംഗിയിലും ഭക്തിസാന്ദ്രമാകും. യാത്ര മത്തിക്കെരെ

Continue Reading
പ്രധാനമന്ത്രി ഇന്ന് മണിപ്പൂരിൽ
India
0 min read
7.5k

പ്രധാനമന്ത്രി ഇന്ന് മണിപ്പൂരിൽ

സെപ്റ്റംബർ 13, 2025
0

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂർ സന്ദർശിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത മണിപ്പൂരിൽ കുനത്ത സുരക്ഷ ഏർപ്പെടുത്തി. ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. മിസോറാമിൽ നിന്ന് ഹെലികോപ്‌ടർ മാർഗ്ഗം മോദി ചുരാചന്ദ്പൂരിൽ എത്തും. 12 മണിക്കാണ് ചുരാചന്ദ്പുരിൽ പരിപാടി. ഏഴായിരം കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രണ്ടരയ്ക്ക് ഇംഫാലിൽ എത്തുന്ന മോദി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മണിപ്പൂരിൻ്റെ വികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.

Continue Reading
ഇ സി എ ഓണാഘോഷം ഇന്നും നാളെയുമായി കൊണ്ടാടും
Association News
1 min read
8.0k

ഇ സി എ ഓണാഘോഷം ഇന്നും നാളെയുമായി കൊണ്ടാടും

സെപ്റ്റംബർ 13, 2025
0

ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ(ഇ സി എ) ഈ വർഷത്തെ ഓണാഘോഷം ഇന്നും നാളെയുമായി ഇന്ദിരാനഗർ ഇ സി എ ഹാളിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഡോ. ദിവ്യ ശേഷ അയ്യർ, സിനിമാ താരം നരേൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ഇന്നു വൈകുന്നേരം 5 മണിക്ക് സാംസ്‌കാരിക സമ്മേളനത്തോടെ ഓണാഘോഷത്തിന് തുടക്കമാവും. ഇ സി എ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, ഫാഷൻ ഷോ എന്നിവ ഉണ്ടായിരിക്കും. നാളെ രാവിലെ 7 മണിക്ക്

Continue Reading
ഘോഷയാത്രയിലേക്ക്  ട്രക്ക് പാഞ്ഞുകയറി ഹാസനിൽ എട്ടുപേർക്ക് ദാരുണാന്ത്യം
Karnataka
1 min read
8.7k

ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഹാസനിൽ എട്ടുപേർക്ക് ദാരുണാന്ത്യം

സെപ്റ്റംബർ 13, 2025
0

ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ടുപേർക്ക് ദാരുണാന്ത്യം. കർണാടകത്തിലെ ഹാസൻ – ഹൊളെനരസിപുര റോഡിൽ മെസാലെ ഹോസഹള്ളിയിൽ വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു അപകടം. ഒട്ടേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുപതുപേരുടെ പരിക്ക് ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. അഞ്ച് പേർ സംഭവസ്ഥലത്തും മൂന്ന് പേർ ആശുപത്രിയിലും ആണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി ഹാസൻ എസ് പി മുഹമ്മദ് സുജീത എംഎസ് പറഞ്ഞു. പരിക്കേറ്റ 25 പേരിൽ 18

Continue Reading
വിദ്യാരണ്യപുര കൈരളി സമാജം  ബാഡ്‌മിന്റൺ ടൂർണമെൻറ് നാളെ
Association News
0 min read
8.9k

വിദ്യാരണ്യപുര കൈരളി സമാജം ബാഡ്‌മിന്റൺ ടൂർണമെൻറ് നാളെ

സെപ്റ്റംബർ 13, 2025
0

വിദ്യാരണ്യപുര കൈരളി സമാജം സംഘടിപ്പിക്കുന്ന ബാഡ്‌മിന്റൺ ടൂർണമെൻറ് (വികാസ് ഷട്ടിൽ ഫെസ്റ്റ്) വിദ്യാരണ്യപുര ബിബിഎംപി ബാഡ്മിന്റൺ കോർട്ടിൽവച്ച് നടക്കും. സമാജം മെമ്പർമാർക്കുവേണ്ടി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ പുരുഷ വനിതാ വിഭാഗം സിംഗിൾസ്, ഡബിൾസ് മത്സരങ്ങളും മിക്‌സഡ് വിഭാഗം ഡബിൾസ് മത്സരങ്ങളും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 94483 03680, 9986346734, 95394 48985 വിളിക്കുക.

Continue Reading
ബ്യാട്ടരായനപുര ഓണാഘോഷം ഇന്ന്
Association News
0 min read
7.8k

ബ്യാട്ടരായനപുര ഓണാഘോഷം ഇന്ന്

സെപ്റ്റംബർ 13, 2025
0

ബ്യാട്ടരായനപുര മണ്ഡലത്തിലെ മലയാളികൾക്കായി, കർണാടക റവന്യൂ മന്ത്രി കൃഷ്ണബൈരഗൗഡയുടെയും ശ്രീമതി മീനാക്ഷി കൃഷ്ണബൈരഗൗഡയുടെയും നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ഓണാഘോഷം ഇന്ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ജക്കൂറിലുള്ള അമര ഹാളിൽ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷപരിപാടിയിൽ ചെണ്ടമേളം, മഹാബലിയുടെ എഴുന്നള്ളത്ത്, പൂക്കളമത്സരം, ചിത്രരചനാ മത്സരം, നൃത്തമത്സരം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. 3 മണിക്ക് കണ്ണൂർ അമ്മ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി ഓണാഘോഷത്തിൻ്റെ മുഖ്യ ആകർഷണമായിരിക്കും.

Continue Reading