അയൽവാസിയായ യുവതിയെ കുത്തിക്കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. ബ്രഹ്മാവർ കൊക്കർണ പൂജാരിബെട്ടുവിലാണ് സംഭവം. 24കാരിയായ രക്ഷിതയെയാണ് യുവാവ് കുത്തിക്കൊന്നത്. 25കാരനായ കർത്തിക് എന്ന യുവാവിനെ പിന്നീട് കിണറ്റിൽ മരിച്ച നിലയിലും കണ്ടെത്തി.
രക്ഷിതയെ വെള്ളിയാഴ്ച രാവിലെയാണ് കാർത്തിക് കുത്തിപ്പരിക്കേൽപ്പിച്ചത്. സാരമായ പരിക്കുകളോടെ മണിപ്പാൽ കെ.എം.സി.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിത മരിച്ചു. കാർത്തികിനെ രാത്രി എട്ടോടെയാണ് കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.
രക്ഷിതയെ വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. രക്ഷിതയുടെ കുടുംബം ബന്ധത്തെ എതിർത്തിരുന്നുവെന്നും ഇത് ഇരുവരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചുവെന്നും പൊലീസ് അറിയിച്ചു. ജോലിക്ക് പോകവെ വഴിയിൽ രക്ഷിതയെ തടഞ്ഞുനിർത്തി കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നു. പിന്നീട് കാർത്തിക്കിൻ്റെ മൃതദേഹം സമീപത്തെ കിണറ്റിൽ കണ്ടെത്തുകയായിരുന്നുവെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ പറഞ്ഞു.