ബ്യാട്ടരായനപുര മണ്ഡലത്തിലെ മലയാളികൾക്കായി, കർണാടക റവന്യൂ മന്ത്രി കൃഷ്ണബൈരഗൗഡയുടെയും ശ്രീമതി മീനാക്ഷി കൃഷ്ണബൈരഗൗഡയുടെയും നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ഓണാഘോഷം ഇന്ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും.

ജക്കൂറിലുള്ള അമര ഹാളിൽ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷപരിപാടിയിൽ ചെണ്ടമേളം, മഹാബലിയുടെ എഴുന്നള്ളത്ത്, പൂക്കളമത്സരം, ചിത്രരചനാ മത്സരം, നൃത്തമത്സരം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. 3 മണിക്ക് കണ്ണൂർ അമ്മ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി ഓണാഘോഷത്തിൻ്റെ മുഖ്യ ആകർഷണമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9632524264, 9448019005, 8951661646.

Related Posts