ഫെയ്മയുടെ ആഭിമുഖ്യത്തിൽ അന്തിത്തോറ്റം നാടകം സെപ്റ്റംബർ 20ന് ബാംഗ്ലൂരിൽ
ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് – ഫെയ്മയുടെ മുപ്പതാം വാർഷികാ ഘോഷങ്ങളുടെ ഭാഗമായി സിംഗപ്പൂർ കൈരളീ കലാനിലയത്തിൻ്റെ അന്തിത്തോറ്റം നാടകം ബാംഗ്ലൂരിൽ പ്രദർശനത്തിന് എത്തുന്നു. ബാംഗ്ലൂർ വൈറ്റ് ഫീൽഡിൽ ഉള്ള ജാഗ്രിതി തിയേറ്ററിൽ സെപ്റ്റംബർ 20ന് വൈകിട്ട് 7:30 ന് നാടകം നടക്കും. ഇന്ത്യ പര്യടനത്തിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് സെപ്റ്റംബർ 13 നു സൂര്യയുടെ ഗണേശത്തിൽ അവതരിപ്പിക്കുന്നു. രണ്ടാമത്തെ ഷോ ബാംഗ്ലൂരിൽ ആയിരിക്കുമെന്ന് ഫെയ്മ കർണാടക
ദേശീയ ചെസ് ചാമ്പ്യന്‍ഷിപ്പ്: സൂര്യശേഖര്‍ ഗാംഗുലി ഒന്നാം സീഡ്
62ാ-മത് ദേശീയ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഗ്രാന്‍റ് മാസ്റ്റര്‍ സൂര്യ ശേഖര്‍ ഗാംഗുലിക്കാണ് ഒന്നാം സീഡ്. 6 തവണ ദേശീയ ചാമ്പ്യനായ താരം കൂടിയാണ് സൂര്യ ശേഖര്‍ ഗാംഗുലി. ആന്ധ്രയിലെ ഗൂണ്ടൂരിലെ വിജ്ഞാന്‍ സര്‍വ്വകലാശാല ആണ് മത്സരവേദി. സെപ്തംബര്‍ 21 മുതല്‍ ഒക്ടോബര്‍ 1 വരെയാണ് മത്സരം. പതിനൊന്നു റൗണ്ടായിട്ടാണ് മത്സരം നടക്കുക. 2 തവണ ദേശീയചാമ്പ്യനും മുന്‍ ഏഷ്യന്‍ ചാമ്പ്യനുമായ ഗ്രാന്‍റ് മാസ്റ്റര്‍ സേതുരാമന്‍ എസ് പി ആയിരിക്കും രണ്ടാം
ഡൽഹിക്ക് പിന്നാലെ മുംബൈ ഹൈക്കോടതിയിലും ബോംബ് ഭീഷണി
ഡൽഹിക്കു പിന്നാലെ മുംബൈ ഹൈക്കോടതിയിലും ബോംബ് ഭീഷണി. ഇമെയിൽ വഴി യാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഏകദേശം 1 മണിയോടെയാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്. സന്ദേശം ലഭിച്ചയുടനെ ജീവനക്കാരുൾപ്പെടെയുള്ളവരെ കോടതിയിൽ നിന്നൊഴിപ്പിച്ചു. കോടതിയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി വരികയാണ്. പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ പ്രവീൺ മുണ്ഡെ അടക്കമുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി. ഇസ്കോൺ ടെമ്പിളടക്കമുള്ളവക്ക് നേരെ ഇതിനുമുമ്പ് നിരവധി തവണ ബോംബ് ഭീഷണി ലഭിച്ചിരുന്നതായി ഉദ്യാഗസ്ഥർ പറഞ്ഞു. വ്യാജ
ബെംഗളൂരു, മൈസൂരു, ചെന്നൈ റൂട്ടുകളിൽ നവരാത്രിക്കാലത്ത് കെഎസ്ആർടിസിയുടെ 44 അധിക സര്‍വീസുകൾ
നവരാത്രിക്കാലത്ത് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും തിരിച്ചും അധിക സർവീസുകളുമായി കെഎസ്ആർടിസി. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 14 വരെയാണ് അധിക സർവീസുകൾ. ഓൺലൈൻ റിസർവേഷൻ ലഭ്യമാണ്. ഓണക്കാലത്തു റെക്കോർഡ് വരുമാന വർദ്ധനവ് നേടിയതിന്‍റെ തുടർച്ചയായാണ് സ്പെഷ്യൽ നവരാത്രി സർവീസുകൾ. സെപ്റ്റംബർ 8 ന് ടിക്കറ്റ് വരുമാനത്തിലൂടെ 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി 82 ലക്ഷം രൂപയുമാണ് നേട്ടം. നവരാത്രി അവധിക്കാലത്തും കെഎസ്ആർടിസി പിന്തുടരുന്നത് മികച്ച
നേപ്പാൾ പ്രക്ഷോഭം; തീവെച്ച ഹോട്ടലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം
നേപ്പാളിൽ ജെൻ സി പ്രക്ഷോഭകർ തീവെച്ച ഹോട്ടലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശിനിക്ക് ജീവൻ നഷ്ടമായി. രാജേഷ് ഗോല(57) യാണ് മരിച്ചത്. ഇവർ ഭർത്താവ് രാംവീർ സിങ് ഗോലക്കൊപ്പം സെപ്തംബർ 7 മുതൽ ഹയാത്ത് റീജൻസി എന്ന ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു. പ്രക്ഷോഭകർ സെപ്തംബർ 9 ന് ഹോട്ടലിന് തീവെച്ച സമയത്ത് ജനൽ വഴി ചാടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. നാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയ രാജേഷ്
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ വീണ്ടും തെരഞ്ഞെടുത്തു. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം. ബിനോയ് വിശ്വത്തിന്‍റെ പേര് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ് നിര്‍ദേശിച്ചപ്പോള്‍ നേതാക്കള്‍ ഇത് കയ്യടിച്ച് പാസാക്കുകയായിരുന്നു. ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയാണ്. ആലപ്പുഴയില്‍ സെപ്റ്റംബര്‍ 8 നാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. 2022 ല്‍ നടന്ന സിപിഐയുടെ സംസ്ഥാന സമ്മേളനത്തില്‍ കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു, പിന്നീട്
ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് വനിതാ പോരാട്ടത്തില്‍ പൂജ റാണി മെഡല്‍ ഉറപ്പിച്ചു
ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് വനിതാ പോരാട്ടത്തില്‍ ഇന്ത്യയുടെ പൂജ റാണി മെഡല്‍ ഉറപ്പിച്ചു. പോളണ്ടിന്‍റെ എമിലിയ കോട്ടര്‍സ്‌കയെ വനിതകളുടെ 80 കിലോ വിഭാഗത്തില്‍ പരാജയപ്പെടുത്തി പൂജ സെമി ഉറപ്പാക്കി. 3-2നാണ് പോളിഷ് താരത്തെ പൂജ കീഴടക്കിയത്. ലോക ബോക്‌സിങ്ങില്‍ ഇതോടെ ഭാരതത്തിനായി മെഡല്‍ ഉറപ്പിക്കുന്ന വനിതാ താരങ്ങളുടെ എണ്ണം മൂന്നായി. 57 കിലോ വിഭാഗത്തില്‍ ജെയ്‌സ്മിന്‍ ലംബോറിയ സെമിയിലെത്തിയിരുന്നു. 80+ കിലോ വിഭാഗത്തില്‍ സെമിയിലെത്തിയ നൂപുര്‍ ശര്‍മയാണ് ആദ്യ മെഡല്‍
സി.പി. രാധാകൃഷ്ണൻ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു
സി.പി. രാധാകൃഷ്ണൻ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 ന് രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി മോദിയും കേന്ദ്ര മന്ത്രിമാരും രാഷ്ട്രപതി ഭവനിൽ എത്തിയിരുന്നു. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ചടങ്ങിൽ പങ്കെടുത്തു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചടങ്ങിൽ പങ്കെടുത്തില്ല.ഇന്ത്യാ സഖ്യത്തിൻ്റെ സ്ഥാനാർഥി ബി. സുദർശൻ റെഡ്ഡിയെ 152 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ്
വിജിൽ തിരോധാനക്കേസ്: അസ്ഥികൾ കണ്ടെത്തി
6 വർഷങ്ങൾക്ക് മുമ്പ് കാണാതായ കോഴിക്കോട് സ്വദേശി വിജിലിന്‍റെ അസ്ഥികൾ കണ്ടെത്തി. സരോവരം പാർക്കിലെ ചതുപ്പിൽ നിന്ന് കഴിഞ്ഞ ദിവസം വിജിലിന്‍റേതെന്ന് സംശയിക്കുന്ന ഒരു ഷൂ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലുകളും കണ്ടെത്തി. വിജിലിന്‍റെ സുഹൃത്തുക്കളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പൊലീസ് ഒരു മാസത്തോളമായി മൃതദേഹത്തിനായുള്ള തെരച്ചിൽ നടത്തുകയായിരുന്നു. കേസിൽ ഇതോടെ നിർണായകമായ തെളിവാണ് ലഭിച്ചിരിക്കുന്നത്. വിജിലിനെ ചതുപ്പിൽ കുഴിച്ചു മൂടിയെന്നാണ്
സ്വർണ്ണവിലയിൽ വൻ വർദ്ധന
ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും സർവകാല റിക്കാർഡിലേക്ക്. ഇന്ന് പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണ്ണത്തിന് 81,800 രൂപയിലും ഗ്രാമിന് 10,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ ഉയർന്ന് 8,375 രൂപയിലെത്തി. ഈ മാസത്തിന്‍റെ തുടക്കത്തിൽ സ്വർണ്ണവില 77,640 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. 12 ദിവസം