ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് വനിതാ പോരാട്ടത്തില്‍ ഇന്ത്യയുടെ പൂജ റാണി മെഡല്‍ ഉറപ്പിച്ചു. പോളണ്ടിന്‍റെ എമിലിയ കോട്ടര്‍സ്‌കയെ വനിതകളുടെ 80 കിലോ വിഭാഗത്തില്‍ പരാജയപ്പെടുത്തി പൂജ സെമി ഉറപ്പാക്കി. 3-2നാണ് പോളിഷ് താരത്തെ പൂജ കീഴടക്കിയത്.

ലോക ബോക്‌സിങ്ങില്‍ ഇതോടെ ഭാരതത്തിനായി മെഡല്‍ ഉറപ്പിക്കുന്ന വനിതാ താരങ്ങളുടെ എണ്ണം മൂന്നായി. 57 കിലോ വിഭാഗത്തില്‍ ജെയ്‌സ്മിന്‍ ലംബോറിയ സെമിയിലെത്തിയിരുന്നു. 80+ കിലോ വിഭാഗത്തില്‍ സെമിയിലെത്തിയ നൂപുര്‍ ശര്‍മയാണ് ആദ്യ മെഡല്‍ ഉറപ്പിച്ചത്.

Related Posts