സൈബർ ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി റിനി ആൻ ജോർജ്
രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണത്തെ തുടർന്നുണ്ടായ സൈബർ ആക്രമണങ്ങൾക്കെതിരെ നടി റിനി ആൻ ജോർജ് മുഖ്യമന്ത്രിക്ക് പരാതി നൽകി. രാഹുൽ ഈശ്വർ, ഷാജൻ സ്‌കറിയ, ക്രൈം നന്ദകുമാർ ഉൾപ്പെടെ ഉളളവർക്കെതിരെയാണ് പരാതി. സമൂഹമാധ്യങ്ങളിലെ ഇവരുടെ പരാമർശങ്ങൾക്കെതിരെ കേസെടുക്കണമെന്നാണ് നടിയുടെ ആവശ്യം. മുഖ്യമന്ത്രിക്ക് പുറമേ എറണാകുളം റൂറൽ എസ് പി, മുനമ്പം ഡി വൈഎസ് പി എന്നിവർക്കും നടി പരാതി നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമിക്കുകയാണെന്നും റിനി ആൻ ജോർജ്
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 17-കാരന് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും അമീബിക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ 17-കാരനാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് 17-കാരൻ. ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സിമ്മിംഗ് പൂളിൽ കുളിച്ചതായി കുട്ടി അധികൃതരോട് പറഞ്ഞിരുന്നു. വെള്ളത്തിൻ്റെ സാമ്പിളുകൾ അധികൃതർ ശേഖരിച്ചിട്ടുണ്ട്. സ്വിമ്മിങ് പൂൾ ആരോഗ്യവകുപ്പ് പൂട്ടിയിരിക്കുകയാണ്.
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി. ഇന്ന് രാവിലെ പദ്മനാഭസ്വാമി ക്ഷേത്രത്തിലാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. രണ്ട് ക്ഷേത്രത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നും വൈകീട്ടോടെ സ്ഫോടനമുണ്ടാകുമെന്നുമായിരുന്നു സന്ദേശം. ഭീഷണിസന്ദേശത്തെത്തുടര്‍ന്ന് രണ്ട് ക്ഷേത്രങ്ങളിലും പോലീസും ബോംബ് സ്‌ക്വാഡും ഉള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. വ്യാജസന്ദേശമാണെന്നാണ് പോലീസിൻ്റെ വിലയിരുത്തല്‍. നേരത്തെ തിരുവനന്തപുരത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കോടതികള്‍ക്കും ബോംബ് ഭീഷണികള്‍ വന്നിരുന്നു. സമാനസ്വാഭാവത്തിലുള്ള ഭീഷണിസന്ദേശമാണ് ഇത്തവണ ക്ഷേത്രങ്ങള്‍ക്കും
മേഘാലയ മുൻ മുഖ്യമന്ത്രി ഡിഡി ലപാംഗ് അന്തരിച്ചു
മേഘാലയ മുൻ മുഖ്യമന്ത്രി ഡിഡി ലപാംഗ് (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഷില്ലോംഗിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. 1934 ഏപ്രിൽ 10ന് ജനിച്ച അദ്ദേഹം, 1992 നും 2008 നും ഇടയിൽ നാല് തവണ മുഖ്യമന്ത്രി പദം അലങ്കരിച്ചു. 1972ൽ നോംഗ്പോയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചാണ് അദ്ദേഹം തൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.
മാതൃവന്ദന യോജന പദ്ധതിക്ക് 87.45 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ
പി എം മാതൃ വന്ദന യോജന പദ്ധതിയുടെ സംസ്ഥാന വിഹിതം ചേർത്ത് 87.45 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും മാനദണ്ഡങ്ങൾക്ക് അനുസൃതമായി ധനസഹായം നല്കി വരുന്ന പദ്ധതിയാണ് പിഎംമാതൃ വന്ദന യോജന. വനിത ശിശുവികസന വകുപ്പിനുകീഴിൽ നടപ്പാക്കുന്ന പദ്ധതിയുടെ 40 ശതമാനം സംസ്ഥാന വിഹിതമാണ്. അതിനായി 34.98 കോടി രൂപയാണ് സംസ്ഥാനം നീക്കിവച്ചത്. ഈവർഷം പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയത് 30
സര്‍ക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് മെട്രോ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതെന്ന് ബിഎംആര്‍സിഎല്‍
കര്‍ണാടക സര്‍ക്കാരിൻ്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഈ വര്‍ഷം ആദ്യം മെട്രോ നിരക്കുകള്‍ 71 ശതമാനം വരെ വര്‍ദ്ധിപ്പിച്ചതെന്ന് ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ബിഎംആര്‍സിഎല്‍). കഴിഞ്ഞ ദിവസം പുറത്തിറക്കിയ ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി (എഫ്എഫ്‌സി) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കര്‍ണാടക സര്‍ക്കാര്‍ ബജറ്റ് വിഹിതം വഴിയുള്ള ഷാഡോ ക്യാഷ് സപ്പോര്‍ട്ട് (എസ്‌സിഎസ്) മെട്രോയ്ക്ക് നല്‍കിവന്നിരുന്നുവെന്നും എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എസ്‌സിഎസ്
എൻ എം വിജയൻ്റെ മരുമകൾ പത്മജ ആത്മഹത്യക്കു ശ്രമിച്ചു
നേതാക്കളുടെ തട്ടിപ്പിന് ഇരയായി മകനെ കൊന്ന് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരുമകൾ പത്മജ ആത്മഹത്യക്കു ശ്രമിച്ചു. കൈ ഞരമ്പ് കുറിച്ചായിരുന്നു ആത്മഹത്യാശ്രമം. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കോൺഗ്രസ് നേതൃത്വം നടപടിയെടുക്കുമെന്ന് പറയുമ്പോഴും, ആ ഉറപ്പുകളെ ഒരു ശതമാനം പോലും വിശ്വസിക്കുന്നില്ലെന്ന് ഇന്നലെ പത്മജ പറഞ്ഞിരുന്നു. കാരണം, കോൺഗ്രസ് പാർട്ടി അവരോട് അങ്ങനെയാണ് പെരുമാറിയത്. അച്ഛൻ മരിച്ച് ഒരു വർഷത്തോട് അടുത്തിട്ടും കോൺഗ്രസ് പാർട്ടിയിൽ
വിശ്വകർമ്മ ഫ്രണ്ട്‌സ് അസോസിയേഷൻ്റെ ഓണാഘോഷം നാളെ
വിശ്വകർമ്മ ഫ്രണ്ട്‌സ് അസോസിയേഷൻ്റെ ഈ വർഷത്തെ ഓണാഘോഷം നാളെ ഷെട്ടിഹള്ളി-മേദരഹള്ളി അയ്യപ്പ സേവാ സംഘം ഓഫീസിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. പ്രസിഡണ്ട് ഗംഗാധരൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സെക്രട്ടറി രാജൻ സ്വാഗതപ്രസംഗം നടത്തും. ട്രഷറർ വിജയൻ നന്ദി പ്രകാശിപ്പിക്കും. വിശ്വകർമ്മ ഫ്രണ്ട്‌സ് അസോസിയേഷൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. ഉച്ചയ്ക്ക് ഹലോ കാറ്ററേഴ്‌സ് തയ്യാറാക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക +91 97317 62397
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാനുള്ള നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കേന്ദ്രനിയമത്തിൽ ഭേദഗതി ലക്ഷ്യമിട്ടാണ് ബിൽ. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തിൽ വെടിവച്ചുകൊല്ലാൻ വരെ അനുമതി നൽകുന്ന തരത്തിലാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്. നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ തന്നെ ഇതിന് ഉത്തരവിടാൻ കഴിയും. അടുത്ത നിയമസഭാ യോഗത്തിൽ ബിൽ അവതരിപ്പിക്കുമെങ്കിലും സങ്കീർണമായ കാര്യങ്ങളാണ്
കേരള സമാജം പൂക്കളമത്സരം നാളെ
ബാംഗ്ലൂര്‍ കേരള സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര്‍ 5th മെയിന്‍ 9th ക്രോസിലുള്ള കൈരളീ നികേതന്‍ ഓഡിറ്റോറിത്തില്‍ നാളെ നടക്കും. രാവിലെ 9:30 ന് ആരംഭിക്കുന്ന മത്സരം രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കും. ഒന്നാം സമ്മാനം 15,000 രൂപയും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 10000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 5000 രൂപയും ട്രോഫിയും 5 ടീമുകള്‍ക്ക് 2000 രൂപയും ട്രോഫിയും നല്‍കും.കൂടുതൽ വിവരങ്ങൾക്ക്