സംസ്ഥാനത്ത് വീണ്ടും അമീബിക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ 17-കാരനാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് 17-കാരൻ.
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സിമ്മിംഗ് പൂളിൽ കുളിച്ചതായി കുട്ടി അധികൃതരോട് പറഞ്ഞിരുന്നു. വെള്ളത്തിൻ്റെ സാമ്പിളുകൾ അധികൃതർ ശേഖരിച്ചിട്ടുണ്ട്. സ്വിമ്മിങ് പൂൾ ആരോഗ്യവകുപ്പ് പൂട്ടിയിരിക്കുകയാണ്.