യുകെയിൽ അമ്മയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 15 വർഷത്തെ തടവ് ശിക്ഷ
യുകെ ബർമിങ്ഹാമിൽ അമ്മയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 15 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ജീവപര്യന്തത്തിനും പരോളിനും പരിഗണിക്കുന്നതിന് മുമ്പാണ് 15 വർഷത്തേക്ക് ബർമിങ്ഹാം ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. മകൻ സുർജിത്ത് സിങ് (39) വീട്ടിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് അമ്മ മൊഹിന്ദർ കോറിനെ (76) മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2024 സെപ്റ്റംബറിൽ ആയിരുന്നു സംഭവം. ബന്ധു നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വെസ്റ്റ് മിഡ് ലാന്റ് പൊലീസ് സ്ഥല ത്തെത്തി
ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ ജാസ്‌മിൻ ലംബോറിയക്ക് സ്വർണ്ണം
ലിവർപൂളിൽ നടന്ന ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയുടെ ജാസ്‌മിൻ ലംബോറിയ 57 കിലോ വനിതകളുടെ വിഭാഗത്തിൽ കിരീടം നേടി. പാരീസ് ഒളിമ്പിക്‌സിലെ വെള്ളിമെഡൽ ജേതാവ് പോളണ്ടിൻ്റെ ജൂലിയ സെറെമെറ്റയെ ഫൈനലിൽ തോൽപ്പിച്ചാണ് സ്വർണം നേടിയത്. 2022 കോമൺവെൽത്ത് ഗെയിംസിൽ വെങ്കലമെഡൽ നേടിയ താരമാണ് ഹരിയാനക്കാരിയായ ജാസ്മിൻ.മൽസരത്തിൻ്റെ തുടക്കത്തിൽ പോയൻ്റ് നഷ്ടമായെങ്കിലും തിരിച്ചുവന്ന് മൽസരം 4-1 ന് വിജയിച്ചു ജാസ്മിൻ ചരിത്രം കുറിക്കുകയായിരുന്നു. 2024 പാരിസ് ഒളിമ്പിക്സിൽ നിരാശപ്പെടുത്തിയെങ്കിലും 2025 ലിവർപുളിൽ
ഹോങ്കോങ് ഓപ്പൺ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ ഫൈനലിൽ
ഹോങ്കോങ് ഓപ്പൺ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും ഡബിൾസിൽ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ഫൈനലിൽ. ലക്ഷ്യ സെമിയിൽ ചൈനീസ് തായ്‌പേയുടെ ചോ ടിയെൻ ചെന്നിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചു (23-21, 22-20). രണ്ടുവർഷത്തിനുശേഷമാണ് ഇരുപത്തിനാലുകാരനായ ലക്ഷ്യ ഒരു പ്രധാന ടൂർണമെൻ്റിൻ്റെ ഫൈനലിൽ കടക്കുന്നത്. ഇന്ന് ചൈനയുടെ രണ്ടാം സീഡ് ലി ഷി ഫെങ്ങാണ് കിരീടപ്പോരിൽ എതിരാളി. സാത്വിക്-ചിരാഗ് കൂട്ടുകെട്ട് ചൈനീസ് തായ്പേയുടെ ബിങ് വെയ് ലിന്നിനെയും ചെൻ ചെങ്
എയർ ഇന്ത്യ വിമാനം റദ്ദാക്കി; തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
മസ്കറ്റിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ ശക്തമായ പ്രതിഷേധം. പുറപ്പെടാൻ ഒരു മണിക്കൂർ ഉള്ളപ്പോഴാണ് യാത്ര റദ്ദാക്കിയത്. യാത്രക്കാർ ബോർഡിങ്ങിന് എത്തിയപ്പോഴാണ് റദ്ദാക്കിയ വിവരം അറിയുന്നത്. റദ്ദാക്കാനുള്ള കാരണം അധികൃതർ അറിയിച്ചിട്ടില്ലെന്ന് യാത്രക്കാർ പറഞ്ഞു. മുൻപും എയർ ഇന്ത്യ വിമാനം യാത്രക്കാർക്ക് മുന്നറിയിപ്പ് നല്കതെ അവസാന നിമിഷം റദ്ദാക്കിയിരുന്നു. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 7.30ന് പുറപ്പെടേണ്ട എയർ ഇന്ത്യ മസ്കറ്റ് വിമാനമാണ് അവസാന
കേരള നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും
കേരള നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. പതിനഞ്ചാം നിയമസഭയുടെ പതിനാലാം സമ്മേളനത്തിനാണ് തിങ്കളാഴ്ച തുടക്കമാകുന്നത്. സമ്മേളനത്തിൻ്റെ ആദ്യ ദിനം മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും പീരുമേട് എംഎൽഎയായിരുന്ന വാഴൂർ സോമനും അനുശോചനം രേഖപ്പെടുത്തി സഭ പിരിയും. സമകാലീന രാഷ്ട്രീയ വിഷയങ്ങൾ സഭയിൽ ചർച്ചയാകും. സർക്കാരിൻ്റെ വികസന നേട്ടങ്ങൾ സഭയിൽ ഭരണപക്ഷം ഉയർത്തിക്കാട്ടും. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഭരണപക്ഷം പ്രതിപക്ഷത്തിനെതിരെ ആയുധമാക്കും. രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിയമസഭയിൽ എത്തുമോ എന്നതും
നേപ്പാളിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യൂ നീക്കി
നേപ്പാളിൽ സൈന്യം ഏർപ്പെടുത്തിയിരുന്ന കർഫ്യൂ നീക്കി. കാഠ്‌മണ്ഡുവിൽ ദിവസങ്ങളായി അടഞ്ഞുകിടന്ന കടകളും ചന്തകളും മാളുകളുമൊക്കെ വീണ്ടും തുറന്നു. നേപ്പാളിൻ്റെ ചരിത്രത്തിൽ തന്നെ സ്ഥാനമുള്ള വളരെ പ്രധാനപ്പെട്ട നിയമരേഖകൾക്കു പ്രക്ഷോഭത്തിൽ സാരമായ കേടുപാടുകൾ പറ്റിയെന്നു നേപ്പാൾ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പ്രകാശ്‌മാൻ സിംഗ് പറഞ്ഞു. അടുത്തവർഷം മാർച്ച് അഞ്ചിന് നേപ്പാളിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് വരുന്ന റിപ്പോർട്ടുകൾ. നേപ്പാളിലെ പ്രക്ഷോഭത്തിൽ 51 പേർ മരിച്ചെന്നാണു ഏറ്റവും പുതിയ കണക്ക്. ഇതിൽ ഒരാൾ ഇന്ത്യക്കാരിയാണ്.
കൊല്ലത്ത് കിണറ്റിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കൊല്ലത്ത് കിണറ്റിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കല്ലുവാതുക്കൽ സ്വദേശി വിഷ്ണു, മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാൽ എന്നിവരാണ് മരിച്ചത്. കൊല്ലം കല്ലുവാതുക്കലിൽ ഇന്നലെ വൈകിട്ടോടെയാണ് ദാരുണമായ സംഭവം. കിണറ്റില്‍ അകപ്പെട്ട വിഷ്ണുവിനെ മുകളിലേക്ക് കയറ്റുന്നതിനിടെ കയർ പൊട്ടി രണ്ട് പേരും താഴേക്ക് വീഴുകയായിരുന്നു. വിഷ്ണുവിനെ മുകളിലേക്ക് കയറ്റുന്നതിനായാണ് ഹരിലാൽ കിണറ്റിലിറങ്ങിയത്. കിണറ്റിൽ നിന്ന് പുറത്തെടുത്ത് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
എം എം എ മീലാദ് ഫെസ്റ്റ് ഇന്ന്
മലബാർ മുസ്ലിം അസോസിയേഷനു കീഴിലെ മൈസൂർ റോഡ് ഹയാത്തുൽ ഇസ്ലാം മദ്രസ മീലാദ് ഫെസ്റ്റ് ഇന്ന് നടക്കും. മൈസൂർ റോഡ് കർണാടക മലബാർ സെൻ്ററിലെ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി മദ്രസ ചെയർമാൻ ശംസുദ്ദീൻ കൂടാളി പതാക ഉയർത്തുന്നതോടെ തുടക്കം കുറിക്കും. ഉച്ചക്ക് ഒരു മണിക്ക് ബെംഗളൂരുവിലെ വിവിധ മഹല്ലുകളിലെ പണ്ഡിതന്മാരടെ നേതൃത്വത്തിൽ മൗലിദ് സംഗമം നടക്കും. തുടർന്ന് വിദ്യാർഥികളുടെ കലാമത്സരങ്ങളും ദഫ്, ബുർദ, ഫ്ലവർ ഷോ
എഷ്യാകപ്പ് ക്രിക്കറ്റ്; ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം ഇന്ന്
എഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം ഇന്ന്, ദുബായി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്ക് മത്സരം ആരംഭിക്കും. പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ മത്സരിക്കുന്നത് ആദ്യമായാണ്. ആദ്യ മത്സരത്തിലെ ആധികാരിക ജയത്തിനുശേഷമാണ് ഇന്ന് ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ രണ്ടാം മത്സരത്തിനായി ഇറങ്ങുന്നത്. ഇന്ത്യ ആദ്യ മത്സരത്തിൽ യുഎഇയെ ഒമ്പത് വിക്കറ്റിനു കീഴടക്കിയിരുന്നു. പാക്കിസ്ഥാൻ ഒമാനെ 93 റൺസിനു കീഴടക്കിയാണ് എത്തുന്നത്.
ശ്രീ നാരായണ സമിതി “മഹാലയ അമാവാസി പിതൃതർപ്പണം” സെപ്റ്റംബർ 21 ന്
ശ്രീ നാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ മഹാലയ അമാവാസി പിതൃതർപ്പണം സംഘടിപ്പിക്കുന്നു. അൾസൂർ ഗുരുമന്ദിരത്തിൽ സെപ്റ്റംബർ 21ന് ഞായറാഴ്‌ച രാവിലെ 5.30ന് ആരംഭിക്കുന്ന പിതൃതർപ്പണ ചടങ്ങുകൾക്ക് സമിതി പൂജാരിമാർ കാർമീകത്വം വഹിക്കും. പിതൃനമസ്‌കാരം, കൂട്ടനമസ്‌കാരം, തിലഹവനം, ശാന്തിഹവനം, അന്നദാനം എന്നീ വഴിപാടുകൾക്കുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സമിതി ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് സമിതി ജനറൽ സെക്രട്ടറി എം.കെ രാജേന്ദ്രൻ അറിയിച്ചു. ഫോണ്‍: 080 25510277, 25548133