വിശ്വകർമ്മ ഫ്രണ്ട്‌സ് അസോസിയേഷൻ ഓണം ആഘോഷിച്ചു
വിശ്വകർമ്മ ഫ്രണ്ട്‌സ് അസോസിയേഷൻ്റെ ഈ വർഷത്തെ ഓണാഘോഷം ഷെട്ടിഹള്ളി – മേദരഹള്ളി അയ്യപ്പ സേവാ സംഘം ഓഫീസിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിശ്വകർമ്മ ഫ്രണ്ട്‌സ് അസോസിയേഷൻ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. ദീപ ഗോപകുമാർ, ശ്രീകുമാർ, വിജയൻ, കനക മോഹൻ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. ഉച്ചയ്ക്ക് ഹലോ കാറ്ററേഴ്‌സ് തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ടായിരുന്നു. പ്രസിഡണ്ട് ഗംഗാധരൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി രാജൻ സ്വാഗതപ്രസംഗം നടത്തി. ട്രഷറർ
ഏഷ്യാകപ്പ് ഹോക്കി ഫൈനലിൽ ഇന്ത്യക്കു തോൽവി
ചൈന വനിതാ ഏഷ്യാ കപ്പ് ഹോക്കി കിരീടം സ്വന്തമാക്കി. ഇന്ത്യയെ ഒന്നിനെതിരേ നാല് ഗോളിനായിരുന്നു ചൈന തോൽപ്പിച്ചത്. തോൽവിയോടെ വനിതാ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള ഇന്ത്യയുടെ അവസരം നഷ്ടമായി. ചൈന, ചാമ്പ്യന്മാര്‍ എന്ന നിലയില്‍ ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിച്ചു. കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ ലീഡ് നേടിയശേഷമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. നവനീത് കൗര്‍ പെനാല്‍റ്റി കോര്‍ണറിലൂടെയാണ് ഇന്ത്യയെ ആദ്യം മുന്നിലെത്തിച്ചത്. എന്നാല്‍, ഇതിനുശേഷം തിരിച്ചുവന്ന ചൈന
മകനുമൊത്ത് കെട്ടിടത്തിൻ്റെ മുകളിൽനിന്ന് ചാടി യുവതി ജീവനൊടുക്കി
മാനസികപ്രശ്‌നം നേരിടുന്ന മകനുമൊത്ത് കെട്ടിടത്തിൻ്റെ മുകളിൽനിന്ന് ചാടി യുവതി ജീവനൊടുക്കി. സാക്ഷി ചൗള(37)യും മകൻ ദക്ഷ(11)മാണ് മരിച്ചത്. നോയ്‌ഡയിലെ ഏയ്സ് സിറ്റിയിൽ ഇന്നലെയായിരുന്നു സംഭവം. ഫ്ളാറ്റിൻ്റെ 13-ാം നിലയിൽനിന്ന് ചാടുകയായിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റായ ദർപൺ ചൗളയാണ് സാക്ഷിയുടെ ഭർത്താവ്. ”ഞങ്ങൾ ഈ ലോകത്തോടു വിടപറയുകയാണ്. ഇനിയും നിങ്ങളെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ കാരണം നിങ്ങളുടെ ജീവിതം നശിക്കാൻ പാടില്ല. ഞങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ല.” സാക്ഷി ആത്മഹത്യക്കുറിപ്പിലെഴുതി. താൻ, സംഭവം
243 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കാൻ തയ്യാർ: തേജസ്വി യാദവ്
വരുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 243 മണ്ഡലങ്ങളിലും മത്സരിക്കാൻ തൻ്റെ പാർട്ടി തയ്യാറാണെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ്. സഖ്യത്തിലെ സീറ്റ് വിഭജന തർക്കം പരിഹരിക്കപ്പെടാതെ കിടക്കുന്നതിനിടെയാണ് തേജസ്വി യാദവിൻ്റെ പ്രഖ്യാപനം. മുസാഫർപൂരിലെ കാന്തിയിൽ പാർട്ടി പ്രവർത്തകരുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു തേജസ്വി. പ്രസംഗത്തിൽ ആർജെഡി നേതാവും തൻ്റെ പിതാവുമായ ലാലു പ്രസാദ് യാദവിൻ്റെ രാഷ്ട്രീയ പാരമ്പര്യം ഓർമ്മിപ്പിച്ച തേജസ്വി യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുകയും
അസമിൽ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി
അസമിൽ റിക്റ്റർ സ്കൈയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം ഗുവാഹത്തിയിലെ ധേക്കിയജുലിക്ക് ആണെന്ന് അധികൃതർ പറയുന്നു. അസമിലെ ഭൂചലനത്തിൻ്റെ പശ്ചാത്തലത്തിൽ വടക്കൻ ബംഗാളിലും ഭൂട്ടാനിലും പ്രകമ്പനം അനുഭവപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, നാശനഷ്ടങ്ങളെ കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.
ലണ്ടനിൽ ലക്ഷം പേരുടെ കുടിയേറ്റ വിരുദ്ധ മഹാറാലി, പിന്തുണച്ച് മസ്ക്, യുകെ പാർലമെൻ്റ് പിരിച്ചുവിടാൻ ആഹ്വാനം
ലണ്ടനിൽ കുടിയേറ്റക്കാർ ആധിപത്യം പുലർത്തുകയാണെന്ന് ആരോപിച്ച് യുകെയിൽ നടക്കുന്ന കുടിയേറ്റ വിരുദ്ധ റാലിയെ പിന്തുണച്ച് ടെസ്ല സ്ഥാപകനും എക്സ് ഉടമയുമായ എലോൺ മസ്ക്. ആക്രമണം അടുത്തെത്തി, ഒന്നുകിൽ നിങ്ങൾക്ക് പോരാടാം അല്ലെങ്കിൽ മരിക്കാമെന്നും അദ്ദേഹം ബ്രിട്ടീഷുകാരോട് ആഹ്വാനം ചെയ്തു. ഒരു വീഡിയോ സന്ദേശത്തിലൂടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുകെ സർക്കാർ പൗരന്മാരെക്കാൾ കുടിയേറ്റക്കാർക്ക് മുൻഗണന നൽകുന്നുവെന്നും മസ്ക് ചൂണ്ടികാണിച്ചു. തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിൻസൻ്റെ നേതൃത്വത്തിൽ
പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യൽ സർവീസുമായി കേരള ആർടിസി
പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സ്പെഷ്യൽ സർവീസുകളുമായി കേരള ആർടിസി ഈ മാസം 25 മുതൽ ഒക്ടോബർ 14 വരെ ദിവസവും 20 സ്പെഷൽ ബസുകളാണ് സർവീസ് നടത്തുക. കോഴിക്കോട്-4 എറണാകുളം – 2. കണ്ണൂർ-2, മലപ്പുറം, തൃശൂർ, അടൂർ, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചേർത്തല, ഹരിപ്പാട്, കോട്ടയം, പയ്യന്നൂർ, കാഞ്ഞങ്ങാട്, നാഗർകോവിൽ വഴി തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകൾ വീതവുമാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ
പഹൽഗാം ഇരകൾക്ക് 1500 സ്മാർട്ട് വീടുകൾ
പഹൽഗാം ഭീകരാക്രമണത്തിൻ്റെ ഇരകൾക്ക് ജമ്മു കശ്മീർ സർക്കാർ സൗജന്യമായി നൽകുന്ന 1500 വീടുകൾ നിർമിക്കാൻ, സർക്കാരും എച്ച്ആർഡിഎസ് ഇന്ത്യയുമായി കരാറായി. വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളും പദ്ധതിയുടെ ഗുണഭോക്താക്കളാകും. ജമ്മു കശ്മീർ രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ലഫ് ഗവർണർ മനോജ് സിൻഹ, ജമ്മു ഡിവിഷണൽ കമ്മീഷണർ രമേഷ് കുമാർ, അഡീ. കമ്മീഷണർ ആൻഷുൽ ഗാർഗ് എച്ച്ആർഡി എസ് ഇന്ത്യ സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ എന്നിവർ
അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്; അരലക്ഷത്തിൽപരം ആളുകൾ പങ്കെടുക്കും
പാർഥസാരഥി ക്ഷേത്രത്തിൽ ശ്രീകൃഷ്‌ണജയന്തിയോടനുബന്ധിച്ചു നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്. അരലക്ഷത്തിൽപരം ആളുകൾ സദ്യയിൽ പങ്കാളികളാകും. 501 പറ അരിയുടെ ചോറും വിഭവങ്ങളുമാണ് ഇതിനായി ഒരുക്കുന്നത്. 500ൽപരം പാചകക്കാരാണ് സദ്യവട്ടങ്ങൾ ഒരുക്കുന്നത്. നാല്പതിൽപരം വിഭവങ്ങളോടെയുള്ള സദ്യ ക്ഷേത്രത്തിന് ചുറ്റുമുള്ള തിരുമുറ്റത്തും വെളിയിലുള്ള മൂന്ന് സദ്യാലയങ്ങളിലുമാണ് വിളമ്പുന്നത്.മന്ത്രിമാരായ വി.എൻ. വാസവൻ, പി. പ്രസാദ്, വീണാ ജോർജ്, പ്രമോദ് നാരായണൻ എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെംബർ പി. ഡി. സന്തോഷ് കുമാർ തുടങ്ങിയവർ
തെരുവുനായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകിയാൽ പതിനായിരം രൂപ പിഴ
തെരുവുനായകൾക്ക് പൊതുവായ സ്ഥലത്ത് ഭക്ഷണം നൽകിയാൽ പതിനായിരം രൂപ പിഴ ചുമത്തുമെന്ന് ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ പറഞ്ഞു. പുതുതായി തയ്യാറാക്കിയ നിയമപ്രകാരം നായകൾക്ക് ഭക്ഷണം നൽകാനുള്ള സ്ഥലങ്ങൾ നഗരത്തിലുടനീളം കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം 60 സ്ഥലങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തെരുവുനായകൾക്ക് ഈ സ്ഥലങ്ങളിലൂടെയല്ലാതെ ഭക്ഷണം നൽകുന്നവരിൽ നിന്ന് ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ പിഴ ഈടാക്കും.