ഭർത്താവും മക്കളും മരിച്ച നിലയിൽ; വീട്ടമ്മ പോലീസ് കസ്റ്റഡിയിൽ
ഹൊസ്ക്കാട്ടെയിൽ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടത്തി. ഹൊനചനഹള്ളി സ്വദേശി ശിവു(32), മക്കളായ ചന്ദ്രകല (11) ഉദയ് സൂര്യ (7) എന്നിവരാണ് മരിച്ചത്. മക്കളെ കൊന്നശേഷം ശിവുവും ഭാര്യയും ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. ശിവു മരണപ്പെട്ടെങ്കിലും ഭാര്യ മഞ്ജുളയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. മഞ്ജുളയെ കൊലപാതകത്തിന് കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്‌തു. മഞ്ജുളയെ ചോദ്യം ചെയ്തശേഷം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കുടുംബം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത് എന്നറിയുന്നു.
വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന് സ്ഥലംമാറ്റം; പുതിയ നിയമനം തിരുവനന്തപുരത്ത്
വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം. തിരുവനന്തപുരത്തേക്കാണ് പുതിയ നിയമനം. 3 കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയും വിലങ്ങുമണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവം വിവാദമായതിന് പിന്നാലെയാണ് സ്ഥലംമാറ്റം. പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്ന് കമ്മിഷണറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് എ.ഡി.ജിപി: എസ്. ശ്രീജിത്തിൻ്റെ ഉത്തരവിറങ്ങിയത്. കെ.എസ്.യു പ്രവർത്തകരെ മുഖംമൂടി അണിയിച്ച സംഭവത്തിൽ ഇന്ന് കോടതിക്ക് മുൻപിൽ പ്രതികളെ ഹാജരാക്കാനിരിക്കെയാണ് എസ്എച്ച്‌ഒയുടെ സ്ഥലംമാറ്റം. അടിയന്തരമായി പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവിൽ
ബ്യാട്ടരായനപുര ഓണാഘോഷം സംഘടിപ്പിച്ചു
ബ്യാട്ടരായനപുര മണ്ഡലത്തിലെ മലയാളികൾക്കായി, കർണാടക റവന്യൂ മന്ത്രി കൃഷ്ണബൈരഗൗഡയുടെയും ശ്രീമതി മീനാക്ഷി കൃഷ്ണബൈരഗൗഡയുടെയും നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ജക്കൂറിലുള്ള അമര ഹാളിൽ നടന്ന ഓണാഘോഷപരിപാടിയിൽ ചെണ്ടമേളം, മഹാബലിയുടെ എഴുന്നള്ളത്ത്, പൂക്കളമത്സരം, ചിത്രരചനാ മത്സരം, നൃത്തമത്സരം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരുന്നു. കണ്ണൂർ അമ്മ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി ഓണാഘോഷത്തിൻ്റെ മുഖ്യ ആകർഷണമായി.
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി
കോൺഗ്രസിൽനിന്ന് ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സസ്പെൻഡ് ചെയ്‌ത രാഹുൽ മാങ്കൂട്ടത്തിൽ അല്പം മുമ്പ് നിയമസഭയിലെത്തി. കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കുട്ടത്തിലിനെ പ്രത്യേക ബ്ലോക്കായി ഇരുത്തുമെന്നും സ്‌പീക്കർ എ.എൻ. ഷംസീർ ഇന്നലെ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ എതിർപ്പ് തള്ളിയാണ് രാഹുൽ സഭയിലെത്തിയത്.
കൂടുതൽ പ്രവാസികളെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാൻ കമ്മീഷൻ
കൂടുതൽ പ്രവാസികളെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാൻ കമ്മീഷൻ. വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിൻ്റെ ഭാഗമായാണ് കൂടുതൽ പ്രവാസികളെ തെരഞ്ഞെടുപ്പിൻ്റെ ഭാഗമാക്കുന്നത്. ഇതിനായി നിലവിൽ വോട്ടർസ് ലിസ്റ്റിൽ പേരുള്ളവർ ഓൺലൈനായി എന്യുമറേഷനും രേഖകളും അപ്‌ലോഡ് ചെയ്‌താൽമതി. വോട്ടേർസ് ലിസ്റ്റ് തീവ്രപരിഷ്കരിക്കുന്നതിൻ്റെ (എസ്ഐആർ) ഭാഗമായി പ്രവാസികളെ ചേർക്കുമ്പോൾ അപേക്ഷകൻ വീട്ടുനമ്പർ വേണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദേശം. വോട്ടറുടെ താമസസ്ഥലം കൃത്യമായി തിരിച്ചറിയുന്ന ഒരുനമ്പർ രേഖപ്പെടുത്തണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദേശം. 19ന് നോർക്കയുമായി മുഖ്യതെരഞ്ഞെടുപ്പ്
യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
വിവാഹത്തിനെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊല്ലം കുണ്ടറയിൽ ആണ് സംഭവം. ചവറ തെക്കുംഭാഗം സ്വദേശി സന്തോഷ് ആണ് പിടിയിലായത്. സഹകരണ വകുപ്പിൽ ജൂനിയര്‍ കോപ്പറേറ്റീവ് ഇൻപെക്ടറാണ് പ്രതി. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി പൊലീസിനെ ആക്രമിച്ചു. പ്രതി പൊലീസിന് നേരെ അസഭ്യവർഷവും നടത്തി. ആക്രമത്തില്‍ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. പോലീസ് ഇയാൾക്കെതിരെ ലൈംഗികാതിക്രമത്തിനും പൊലീസുകാരെ ആക്രമിച്ചതിനും കേസെടുത്തു. കുണ്ടറയിൽ ഭർത്താവിനൊപ്പം വിവാഹത്തിനെത്തിയതായിരുന്നു യുവതി. മദ്യലഹരിയിൽ ആയിരുന്ന തെക്കുംഭാഗം
വിവിധ സംഘടനകൾ ശോഭായാത്ര സംഘടിപ്പിച്ചു
സമന്വയ എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് യശ്വന്തപുരം സ്ഥാനീയ സമിതി, മൈത്രി മാതൃ സമിതി, അഭിമന്യു ബാലഗോകുലം എന്നിവയുടെ നേതൃത്വത്തിൽ ശോഭായാത്രയും അനുബന്ധ ഭക്തിപരിപാടികളും സംഘടിപ്പിച്ചു.മത്തിക്കരെ എസ്.ബി.എം. കോളനിയിലെ ദക്ഷിണാഭിമുഖ ഗണേശക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശോഭയാത്ര, കൃഷ്ണൻ, രാധ, ഗോപ – ഗോപികാദി കഥാപാത്രങ്ങളായി വേഷം ധരിച്ച ബാലിക ബാലന്മാരുടെ സാന്നിധ്യത്തിലും, താലപ്പൊലി – വാദ്യമേളങ്ങളുടെ ഘോഷത്തിലും, ഭക്തിസംഗീതത്തിൻ്റെ ഭംഗിയിലും ഭക്തിസാന്ദ്രമായി. യാത്ര മത്തിക്കെരെ ജംഗ്ഷനിലൂടെ സഞ്ചരിച്ചു മുത്യാലമ്മ നഗർ
ഏഷ്യാകപ്പ്; ആദ്യമത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിൻ്റെ ആധികാരിക വിജയം
ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിൻ്റെ ആധികാരിക വിജയം. 128 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് അഭിഷേക് ശര്‍മ വെടിക്കെട്ട് തുടക്കം നല്‍കി. ഇന്ത്യയ്ക്ക് ഗില്ലിനെ തുടക്കത്തില്‍തന്നെ നഷ്ടമായി എങ്കിലും 13 പന്തില്‍ 31 റണ്‍സ് നേടി അഭിഷേക് നല്ല തുടക്കം കുറിച്ചു. അഭിഷേക് ശര്‍മ പുറത്തായതോടെ സംയമനത്തോടെ ബാറ്റ് വീശിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും, തിലക് വര്‍മയും സ്കോര്‍ ബോര്‍ഡ് പതുക്കെ മുന്നോട്ട് ചലിപ്പിച്ചു. ടീം
ഇന്നുമുതൽ മൂന്ന് ദിവസത്തേക്ക് കാവേരി ജലവിതരണം തടസ്സപ്പെടും
ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് കാവേരി വെള്ളം വിതരണം ചെയ്യില്ലെന്ന് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (BWSSB) പ്രഖ്യാപിച്ചു. തീരുമാനം നഗരത്തിലെ പകുതിയിലധികം പേരെയും ബാധിച്ചേക്കും. സമീപകാലത്ത് ഇതാദ്യമായിട്ടാണ് മൂന്ന് ദിവസത്തേക്ക് തടസ്സം നീണ്ടുനിൽക്കുന്നത്. ”കാവേരി ജലവിതരണ പദ്ധതിയുടെ വിവിധ പമ്പിംഗ് സ്റ്റേഷനുകൾ സെപ്റ്റംബർ 15, 16, 17 തീയതികളിൽ അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിടു”മെന്ന് ബിഡബ്ല്യുഎസ്എസ്ബി ചെയർമാൻ വി റാം പ്രസാത് മനോഹർ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.
ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന പിടികൂടി
ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിൽ സുരക്ഷാ സേന ഹിസ്ബുൾ മുജാഹിദീൻ ഭീകരരുടെ താവളം തകർത്ത് മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. മാണ്ഡി പ്രദേശത്താണ് ഓപ്പറേഷൻ നടന്നത്. ഇവരുടെ പക്കൽനിന്നു എ.കെ സീരീസ് തോക്കുകളുൾപ്പെടെ വൻ ആയുധശേഖരവും കണ്ടെത്തി. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. കുൽഗാമിൽനിന്ന് കഴിഞ്ഞ ആഴ്ച രണ്ട് കടുത്ത ലഷ്‌കറെ ത്വയ്‌ബ ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.