ബ്യാട്ടരായനപുര മണ്ഡലത്തിലെ മലയാളികൾക്കായി, കർണാടക റവന്യൂ മന്ത്രി കൃഷ്ണബൈരഗൗഡയുടെയും ശ്രീമതി മീനാക്ഷി കൃഷ്ണബൈരഗൗഡയുടെയും നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.

ജക്കൂറിലുള്ള അമര ഹാളിൽ നടന്ന ഓണാഘോഷപരിപാടിയിൽ ചെണ്ടമേളം, മഹാബലിയുടെ എഴുന്നള്ളത്ത്, പൂക്കളമത്സരം, ചിത്രരചനാ മത്സരം, നൃത്തമത്സരം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരുന്നു. കണ്ണൂർ അമ്മ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി ഓണാഘോഷത്തിൻ്റെ മുഖ്യ ആകർഷണമായി.

Related Posts