ഹൊസ്ക്കാട്ടെയിൽ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടത്തി. ഹൊനചനഹള്ളി സ്വദേശി ശിവു(32), മക്കളായ ചന്ദ്രകല (11) ഉദയ് സൂര്യ (7) എന്നിവരാണ് മരിച്ചത്. മക്കളെ കൊന്നശേഷം ശിവുവും ഭാര്യയും ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. ശിവു മരണപ്പെട്ടെങ്കിലും ഭാര്യ മഞ്ജുളയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.

മഞ്ജുളയെ കൊലപാതകത്തിന് കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്‌തു. മഞ്ജുളയെ ചോദ്യം ചെയ്തശേഷം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കുടുംബം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത് എന്നറിയുന്നു. ഏതാനും വർഷം മുൻപ് ശിവുവിന് വാഹനാപകടത്തിൽ പരുക്കുപറ്റിയതിനാൽ സ്ഥിരമായി ജോലിക്കു പോയിരുന്നില്ല.

Related Posts