മിനി ലോറിയും കാറും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ അധ്യാപിക മരിച്ചു
Kerala
0 min read
7.5k

മിനി ലോറിയും കാറും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ അധ്യാപിക മരിച്ചു

സെപ്റ്റംബർ 15, 2025
0

കണ്ണൂർ കുറുവയിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ അധ്യാപിക മരിച്ചു. കൽപറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടിൽ ശ്രീനിത ജിജിലേഷ് (32) ആണ് മരിച്ചത്. കൽപ്പറ്റ എൻഎസ്എസ് സ്‌കൂൾ ഐടി അധ്യാപികയായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ശ്രീനിതയും കുടുംബവും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ശ്രീനിതയ്ക്കും ഭർത്താവ് ജിജിലേഷിനും ഇവരുടെ രണ്ട് കുട്ടികൾക്കും പരുക്കേറ്റു. ജിജിലേഷിൻ്റെയും കുട്ടികളുടേയും പരുക്ക് ഗുരുതരമല്ല. ഇവരെ കണ്ണുരിലെ സ്വകാര്യ ആശുപത്രിയിൽ

Continue Reading
വിജയ്‌യുടെ സംസ്ഥാന പര്യടനം; ടിവികെ നേതാക്കൾക്കെതിരെ കേസ്
India
0 min read
8.5k

വിജയ്‌യുടെ സംസ്ഥാന പര്യടനം; ടിവികെ നേതാക്കൾക്കെതിരെ കേസ്

സെപ്റ്റംബർ 15, 2025
0

വിജയ്‌യുടെ സംസ്ഥാന പര്യടനവുമായി ബന്ധപ്പെട്ട് ടിവികെ നേതാക്കൾക്കെതിരെ കേസ്. പൊതുമുതൽ നശിപ്പിച്ചതിന് ടിവികെയുടെ ജില്ലാ നേതാക്കൾക്കെതിരെ തിരുച്ചിറപ്പള്ളി പൊലീസാണ് കേസെടുത്തെടുത്തത്. പര്യടനത്തിൽ പൊലീസ് നിബന്ധനകൾ ഒന്നും പാലിക്കപ്പെട്ടിരുന്നില്ല. കടകൾക്കും, വാഹനങ്ങൾക്കും ഉൾപ്പെടെ ടിവികെ പ്രവർത്തകർ കേടുപാടുകൾ വരുത്തിയിരുന്നു. തിരുച്ചിറപ്പള്ളി എയർപോർട്ടിൽ വരുത്തിയ കേടുപാടുകൾക്കും കേസെടുക്കും. ശനിയാഴ്ചയാണ് വിജയ്‌യുടെ ആദ്യത്തെ സംസ്ഥാന പര്യടനം ആരംഭിച്ചത്. തമിഴ്‌നാട്ടിലെ 38 ജില്ലകളിലൂടേയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 വരെ നീളും. തിരുച്ചിറപ്പള്ളിയിലെ മരക്കടെ കവലയിൽ

Continue Reading
ഭവനസഹായ അപേക്ഷയുമായി ബന്ധപ്പെട്ട വിഷയം; പ്രതികരിച്ച് സുരേഷ്‌ഗോപി
Kerala
0 min read
8.1k

ഭവനസഹായ അപേക്ഷയുമായി ബന്ധപ്പെട്ട വിഷയം; പ്രതികരിച്ച് സുരേഷ്‌ഗോപി

സെപ്റ്റംബർ 15, 2025
0

ഭവനസഹായ അപേക്ഷയുമായി ബന്ധപ്പെട്ട് എത്തിയ വൃദ്ധനിൽ നിന്ന് അപേക്ഷ സ്വീകരിക്കാതിരുന്ന സംഭവത്തിൽ വിശദീകരണവുമായി സുരേഷ്ഗോപി. ജനങ്ങൾക്ക് വ്യാജപ്രതീക്ഷകൾ നൽകുന്നത് തന്‍റെ ശൈലിയല്ലെന്നും ഒരു പൊതുപ്രവർത്തകനായി എന്തു ചെയ്യാൻ കഴിയും എന്തു ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ തനിക്കുണ്ടെന്നും പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ലെന്നും കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി പറഞ്ഞു. സുരേഷ്‌ഗോപി തൻ്റെ നിലപാടറിയിച്ചത് ഫേസ്ബുക്കിലൂടെയാണ്. എന്തൊക്കെയായാലും താൻ കാരണം അവർക്കൊരു വീടുണ്ടാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി പറഞ്ഞു.

Continue Reading
വികാസ് ബാഡ്മിൻ്റൺ ടൂർണ്ണമെൻറ് വിജയികൾ
Association News
1 min read
8.0k

വികാസ് ബാഡ്മിൻ്റൺ ടൂർണ്ണമെൻറ് വിജയികൾ

സെപ്റ്റംബർ 15, 2025
0

വിദ്യാരണ്യപുര കൈരളി സമാജം (വികാസ്) സംഘടിപ്പിച്ച ബാഡ്‌മിന്റൺ ടൂർണമെന്റ് (വികാസ് ഷട്ടിൽ ഫെസ്റ്റ്) വിദ്യാരണ്യപുര ബിബിഎംപി ബാഡ്മിന്റൺ കോർട്ടിൽവച്ച് നടന്നു. ഹരി മേനോൻ (പുരുഷ വിഭാഗം – സിംഗിൾസ്)ദീപക് കാർത്തികേയൻ, ബിജോയ് പിള്ള (പുരുഷവിഭാഗം – ഡബിൾ‍സ്‌)ദീപക് കാർത്തികേയൻ, ജന്യ ബിജോയ് (മിക്സഡ് വിഭാഗം)എന്നിവർ ജേതാക്കളായി. സ്വയംകൃഷ്ണ (പുരുഷ വിഭാഗം സിംഗിൾസ്)ഹരിനാരായണൻ, ഹരിഗോവിന്ദ് (പുരുഷവിഭാഗം – ഡബിൾസ്)ഭവ്യ ബിജോയ്, ബിജോയ് പിള്ള (മിക്സഡ് വിഭാഗം)എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

Continue Reading
രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ വാഹനം തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ
Kerala
0 min read
8.4k

രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ വാഹനം തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ

സെപ്റ്റംബർ 15, 2025
0

എസ്എഫ്ഐ പ്രവർത്തകർ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ വാഹനം തടഞ്ഞു. നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത് എംഎൽഎ ഹോസ്റ്റലിൽ എത്തിയശേഷം വീണ്ടും തിരിച്ച് നിയമ സഭയിലേക്കു പോകാൻ ഒരുങ്ങുന്നതിനിടെയാണ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് വാഹനം തടഞ്ഞത്. അതേസമയം, കാറിൽ നിന്ന് രാഹുൽ പുറത്തിറങ്ങിയില്ല. ഏറെനേരം പ്രതിഷേധം നീണ്ടുനിന്നു. തുടർന്ന് പോലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.എംഎൽഎ ഹോസ്റ്റലിൻ്റെ പിൻഭാഗത്തുനിന്നാണ് പ്രവർത്തകരെത്തി വാഹനം തടഞ്ഞത്. അതേസമയം, പോലീസുകാർ ഡ്യൂട്ടിയിലുണ്ടായിട്ടും എംഎൽഎഹോസ്റ്റലിൻ്റെ ഗേറ്റ് വഴി വാഹനം

Continue Reading
പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയത്: രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala
1 min read
8.5k

പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയത്: രാഹുല്‍ മാങ്കൂട്ടത്തില്‍

സെപ്റ്റംബർ 15, 2025
0

കോൺ​ഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും ഇപ്പോഴും പാർട്ടിക്ക് വിധേയനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. മരിക്കും വരെ കോൺഗ്രസായിരിക്കുമെന്നും ഒരു നേതാവിനെയും കാണാൻ ശ്രമിച്ചിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുറത്തുവന്ന ശബ്ദരേഖയെ കുറിച്ചുള്ള ചോദ്യത്തിന് രാഹുൽ പ്രതികരിച്ചില്ല. ”ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ പറയാനില്ല. അന്വേഷണം നടക്കട്ടെ” എന്ന് മാത്രമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം.

Continue Reading
ബെംഗളൂരുവിൽ നിന്ന് സ്വകാര്യ വോൾവോ ബസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി
Karnataka
0 min read
7.6k

ബെംഗളൂരുവിൽ നിന്ന് സ്വകാര്യ വോൾവോ ബസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി

സെപ്റ്റംബർ 15, 2025
0

ബെംഗളൂരുവിൽ നിന്ന് സ്വകാര്യ വോൾവോ ബസിൽ കഞ്ചാവ് കടത്തിയ യുവാവിനെ എക്സൈസ് സംഘം അമരവിള ചെക്പോസ്റ്റിൽ വെച്ച് പിടികൂടി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി കൗസ്തുഭ് നാരായണൻ (32) ആണ് പിടിയിലായത്. ഏകദേശം 40 ഗ്രാം കഞ്ചാവ് ആണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം രാത്രി നടന്ന പരിശോധനയ്ക്കിടയിലാണ് ഇയാൾ എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസിൽ യാത്ര ചെയ്യുകയായിരുന്ന കൗസ്തുഭ് നാരായണൻ്റെ കൈയ്യിലുണ്ടായിരുന്ന ബാഗിനെക്കുറിച്ച് സംശയം തോന്നിയ എക്സൈസ്

Continue Reading
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയത് ജനങ്ങളോടും സഭയോടുമുള്ള അനാദരവ്: ഇ.പി. ജയരാജൻ
Kerala
0 min read
8.8k

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയത് ജനങ്ങളോടും സഭയോടുമുള്ള അനാദരവ്: ഇ.പി. ജയരാജൻ

സെപ്റ്റംബർ 15, 2025
0

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വിവാദങ്ങൾക്കിടെ നിയമസഭയിൽ എത്തിയത് ജനങ്ങളോടും സഭയോടുമുള്ള അനാദരവാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. നിയമപരമായി രാഹുലിന് സഭയിൽ വരാൻ അധികാരമുണ്ട്. എന്നാൽ ധാർമ്മികതയുടെ ഭാഗമായി അതില്ലെന്നും പ്രതിപക്ഷ നേതാവ് പോയി പണി നോക്കട്ടെ എന്ന നിലപാടാണിതെന്നും ജയരാജൻ കൂട്ടിച്ചേർത്തു. വസ്‌തുതയുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ പുറത്ത് വന്നത്. എന്തും ചെയ്യാൻ അധികാരമുണ്ട് എന്നത് അങ്ങേയറ്റം തെറ്റാണ്. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. യൂഡിഎഫിലെ എല്ലാ കക്ഷികൾക്കും ഇതിനോട് യോജിപ്പാണെന്ന്

Continue Reading
വഖഫ് നിയമഭേദഗതി സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്‌തു
India
0 min read
7.4k

വഖഫ് നിയമഭേദഗതി സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്‌തു

സെപ്റ്റംബർ 15, 2025
0

വഖഫ് നിയമഭേദഗതി സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്‌തു. വിവാദ വകുപ്പുകളാണ് കോടതി സ്റ്റേ ചെയ്തത്. അഞ്ചുവർഷം ഇസ്ലാം മതം അനുഷ്ഠിച്ചാലെ വഖഫ് അനുഷ്ഠിക്കാനാകൂവെന്ന നിയമത്തിലെ വ്യവസ്ഥയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ബോർഡുകളിൽ മൂന്നിൽ കൂടുതൽ അമുസ്ലിങ്ങൾ പാടില്ലെന്നും കോടതി ഉത്തരവിട്ടു. അപൂർവമായ സാഹചര്യങ്ങളിൽ മാത്രമേ സ്റ്റേ നൽകാറുളൂവെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമം പൂർണമായും സ്റ്റേ ചെയ്യാനാകില്ലെന്നും കോടതി അറിയിച്ചു. വഖഫ് നിയമഭേദഗതിക്കെതിരായ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. ചീഫ് ജസ്റ്റിസ്

Continue Reading
ആഗോള അയ്യപ്പസംഗമം: ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിംഗിന് നിയന്ത്രണം
Kerala
0 min read
8.2k

ആഗോള അയ്യപ്പസംഗമം: ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിംഗിന് നിയന്ത്രണം

സെപ്റ്റംബർ 15, 2025
0

ശബരിമലയിൽ 19,20 തീയതികളിൽ ആഗോള അയ്യപ്പസംഗമത്തോടനുബന്ധിച്ച് ഭക്തർക്ക് വെർച്വൽ ക്യൂ ബുക്കിംഗിന് നിയന്ത്രണം. വെർച്വൽ ക്യൂ വഴി ഈ ദിവസങ്ങളിൽ 1000 പേർക്കേ ബുക്കിംഗ് ചെയ്യാനാകൂ. ഇതുവരെ പമ്പയിലെ സ്പോട്ട് ബുക്കിംഗിൽ നിയന്ത്രണമില്ല. നാളെ കന്നിമാസ പൂജകൾക്കായി നട തുറക്കും. വൈകിട്ട് 5 ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്നിയേകും.

Continue Reading