വിജയ്യുടെ സംസ്ഥാന പര്യടനവുമായി ബന്ധപ്പെട്ട് ടിവികെ നേതാക്കൾക്കെതിരെ കേസ്. പൊതുമുതൽ നശിപ്പിച്ചതിന് ടിവികെയുടെ ജില്ലാ നേതാക്കൾക്കെതിരെ തിരുച്ചിറപ്പള്ളി പൊലീസാണ് കേസെടുത്തെടുത്തത്. പര്യടനത്തിൽ പൊലീസ് നിബന്ധനകൾ ഒന്നും പാലിക്കപ്പെട്ടിരുന്നില്ല.
കടകൾക്കും, വാഹനങ്ങൾക്കും ഉൾപ്പെടെ ടിവികെ പ്രവർത്തകർ കേടുപാടുകൾ വരുത്തിയിരുന്നു. തിരുച്ചിറപ്പള്ളി എയർപോർട്ടിൽ വരുത്തിയ കേടുപാടുകൾക്കും കേസെടുക്കും. ശനിയാഴ്ചയാണ് വിജയ്യുടെ ആദ്യത്തെ സംസ്ഥാന പര്യടനം ആരംഭിച്ചത്.
തമിഴ്നാട്ടിലെ 38 ജില്ലകളിലൂടേയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 വരെ നീളും. തിരുച്ചിറപ്പള്ളിയിലെ മരക്കടെ കവലയിൽ ശനിയാഴ്ച രാവിലെയായിരുന്നു സംസ്ഥാന പര്യടനത്തിൻ്റെ ഉദ്ഘാടനം. വിജയിയുടെ പരിപാടികളിൽ വലിയ ആൾക്കൂട്ടമാണ് എത്തിയത്.