ഭവനസഹായ അപേക്ഷയുമായി ബന്ധപ്പെട്ട് എത്തിയ വൃദ്ധനിൽ നിന്ന് അപേക്ഷ സ്വീകരിക്കാതിരുന്ന സംഭവത്തിൽ വിശദീകരണവുമായി സുരേഷ്ഗോപി. ജനങ്ങൾക്ക് വ്യാജപ്രതീക്ഷകൾ നൽകുന്നത് തന്റെ ശൈലിയല്ലെന്നും ഒരു പൊതുപ്രവർത്തകനായി എന്തു ചെയ്യാൻ കഴിയും എന്തു ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ തനിക്കുണ്ടെന്നും പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ലെന്നും കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി പറഞ്ഞു.
സുരേഷ്ഗോപി തൻ്റെ നിലപാടറിയിച്ചത് ഫേസ്ബുക്കിലൂടെയാണ്. എന്തൊക്കെയായാലും താൻ കാരണം അവർക്കൊരു വീടുണ്ടാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി പറഞ്ഞു.