ബെംഗളൂരുവിൽ നിന്ന് സ്വകാര്യ വോൾവോ ബസിൽ കഞ്ചാവ് കടത്തിയ യുവാവിനെ എക്സൈസ് സംഘം അമരവിള ചെക്പോസ്റ്റിൽ വെച്ച് പിടികൂടി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി കൗസ്തുഭ് നാരായണൻ (32) ആണ് പിടിയിലായത്. ഏകദേശം 40 ഗ്രാം കഞ്ചാവ് ആണ് കണ്ടെടുത്തത്.

കഴിഞ്ഞ ദിവസം രാത്രി നടന്ന പരിശോധനയ്ക്കിടയിലാണ് ഇയാൾ എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസിൽ യാത്ര ചെയ്യുകയായിരുന്ന കൗസ്തുഭ് നാരായണൻ്റെ കൈയ്യിലുണ്ടായിരുന്ന ബാഗിനെക്കുറിച്ച് സംശയം തോന്നിയ എക്സൈസ് സംഘം പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

Related Posts