രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വിവാദങ്ങൾക്കിടെ നിയമസഭയിൽ എത്തിയത് ജനങ്ങളോടും സഭയോടുമുള്ള അനാദരവാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. നിയമപരമായി രാഹുലിന് സഭയിൽ വരാൻ അധികാരമുണ്ട്. എന്നാൽ ധാർമ്മികതയുടെ ഭാഗമായി അതില്ലെന്നും പ്രതിപക്ഷ നേതാവ് പോയി പണി നോക്കട്ടെ എന്ന നിലപാടാണിതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

വസ്‌തുതയുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ പുറത്ത് വന്നത്. എന്തും ചെയ്യാൻ അധികാരമുണ്ട് എന്നത് അങ്ങേയറ്റം തെറ്റാണ്. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. യൂഡിഎഫിലെ എല്ലാ കക്ഷികൾക്കും ഇതിനോട് യോജിപ്പാണെന്ന് കരുതുന്നില്ലെന്നും ജയരാജൻ പറഞ്ഞു.

Related Posts