യുഡിഎഫിന് മേൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമ്മർദം തുടർന്ന് പി.വി.അൻവർ, കോൺഗ്രസ് തൃണമൂലിൻ്റെ മുന്നണി പ്രവേശനത്തിൽ തീരുമാനം പറയട്ടെ. താൻ മത്സരിക്കുമോ എന്നതിൽ ഇപ്പോൾ തീരുമാനം പറയുന്നില്ലെന്നും അൻവർ പ്രതികരിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടിയെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ. നിലവിലെ സാഹചര്യം ലീഗിനെ ബോധ്യപ്പെടുത്തി. പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചത്. ഇനി ഇക്കാര്യത്തിൽ തീരുമാനം പറയേണ്ടത് കോൺഗ്രസാണ്.

കോൺഗ്രസിൽ നിന്ന് ഉത്തരവാദിത്വപ്പെട്ട ആരും തന്നെ ഇതുവരെ വിളിച്ചില്ലെന്നും അൻവർ കൂട്ടിച്ചേർത്തു. പാർട്ടിയെ യുഡിഎഫ് ഘടകകക്ഷി ആക്കിയില്ലെങ്കിൽ അൻവർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തൃണമുൽ നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ യുഡിഎഫ് തീരുമാനം അറിയിക്കണമെന്നും തൃണമൂലിൻ്റെ നിലമ്പൂർ മണ്ഡലം പ്രസിഡൻ്റ് ഇ.എ.സുകു അറിയിച്ചു. പാർട്ടി നേതൃത്വം മാധ്യമങ്ങളെ കണ്ടത് അൻവറുമായുള്ള ചർച്ചയ്ക്ക് ശേഷമാണ്.

Related Posts