വഖഫ് നിയമഭേദഗതി സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തു. വിവാദ വകുപ്പുകളാണ് കോടതി സ്റ്റേ ചെയ്തത്. അഞ്ചുവർഷം ഇസ്ലാം മതം അനുഷ്ഠിച്ചാലെ വഖഫ് അനുഷ്ഠിക്കാനാകൂവെന്ന നിയമത്തിലെ വ്യവസ്ഥയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ബോർഡുകളിൽ മൂന്നിൽ കൂടുതൽ അമുസ്ലിങ്ങൾ പാടില്ലെന്നും കോടതി ഉത്തരവിട്ടു. അപൂർവമായ സാഹചര്യങ്ങളിൽ മാത്രമേ സ്റ്റേ നൽകാറുളൂവെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമം പൂർണമായും സ്റ്റേ ചെയ്യാനാകില്ലെന്നും കോടതി അറിയിച്ചു.
വഖഫ് നിയമഭേദഗതിക്കെതിരായ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. കഴിഞ്ഞ മേയ് 22 നാണ് നിയമത്തിൻ്റെ ഭരണഘടനാ സാദ്ധ്യത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റിയത്.
നിയമം ഭരണഘടനാ ലംഘനമാണെന്നും വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള നീക്കമാണെന്നും ബോർഡുകളിൽ ഇതരമതസ്ഥരുടെ നിയമനം തെറ്റാണെന്നുമാണ് ഹർജിക്കാർ വാദിച്ചത് അഞ്ചുവർഷം മുസ്ലീം മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.