മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിട്ടത് തിരിച്ചടിയല്ലെന്നും അദ്ദേഹം പോയത് കൊണ്ട് പാർട്ടിക്ക് ഒരു നഷ്ടവും ഇല്ലെന്നും തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറഞ്ഞു.
ബിജെപിയുമായുള്ള ബന്ധം പൂർണമായും അവസാനിപ്പിച്ച അദ്ദേഹം സ്വന്തമായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് അണ്ണാമലൈ സമർപ്പിച്ച രാജി പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഇന്ന് അംഗീകരിക്കുകയായിരുന്നു. അടുത്ത തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ശക്തമായി മത്സരരംഗത്തുണ്ടാകുമെന്നും അണ്ണാമലൈ വ്യക്തമാക്കി.