കനത്ത മഴയിൽ കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് മരം കടപുഴകിവീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണിക്ഠനാണ് മരിച്ചത്. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂർ റോഡിൽ പോഴങ്കാവിലാണ് അപകടം. റോഡരികിൽ നിന്നിരുന്ന കുറ്റൻ വാകമരം മഴയിൽ കടപുഴകി വീഴുകയായിരുന്നു. മരത്തിനിടയിൽ പെട്ട മണിക്ഠൻ തൽക്ഷണം മരിച്ചു.
തിരുവനന്തപുരം കരമനയാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . നദിയിൽ ഇറങ്ങാനോ നദി മുറിച്ചുകിടക്കാനോ പാടില്ലെന്ന് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.