12 കോച്ചുകളുള്ള വന്ദേ ഭാരത് എക്സ്പ്രസിൻ്റെ നിർമ്മാണം അന്തിമ ഘട്ടത്തിൽ. ഈ ട്രെയിൻ നവംബറിൽ പുറത്തിറക്കാനാണ് റെയിൽവേ മന്ത്രാലയം ലക്ഷ്യമിടുന്നത്. വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ സാധാരണ 8, 16, 20 കോച്ച് ഫോർമാറ്റുകളിലാണ് നിർമ്മിച്ചിട്ടുള്ളത്. രാജ്യത്തുടനീളം ഇപ്പോൾ ഇവയാണ് സർവീസ് നടത്തുന്നത്.

എന്നാൽ 12 കോച്ചുകളുള്ള വന്ദേ ഭാരത് റേക്കുകൾ ഇതുവരെ റെയിൽവേ പുറത്തിറക്കുകയുണ്ടായില്ല. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തർപ്രദേശ് റായ്ബെറേലിയി ലെ മോഡേൺ കോച്ച് ഫാക്ടറിയിൽ (എംസിഎഫ്) 12 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനിൻ്റെ ഏതാനും യൂണിറ്റുകൾ നിർമ്മിച്ചത്.

ഒട്ടേറെ സവി ശേഷതകൾ 12 കോച്ചുള്ള ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് പ്ലഗ് ഡോറുകൾ, എക്സിക്യൂട്ടീവ് ക്ലാസിൽ റിവോൾവിംഗ് കസേരകൾ, യാത്രക്കാർക്ക് കോച്ചുകൾക്കുള്ളിൽ എളുപ്പത്തിൽ സഞ്ചരിക്കാൻ സീൽ ചെയ്ത ഗാംഗ് വേകൾ, എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിംഗ് പോയിൻ്റുകൾ എന്നിവയൊക്കെ പുതിയ വേരിയൻ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Related Posts