കൂടുതൽ പ്രവാസികളെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാൻ കമ്മീഷൻ. വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിൻ്റെ ഭാഗമായാണ് കൂടുതൽ പ്രവാസികളെ തെരഞ്ഞെടുപ്പിൻ്റെ ഭാഗമാക്കുന്നത്. ഇതിനായി നിലവിൽ വോട്ടർസ് ലിസ്റ്റിൽ പേരുള്ളവർ ഓൺലൈനായി എന്യുമറേഷനും രേഖകളും അപ്‌ലോഡ് ചെയ്‌താൽമതി. വോട്ടേർസ് ലിസ്റ്റ് തീവ്രപരിഷ്കരിക്കുന്നതിൻ്റെ (എസ്ഐആർ) ഭാഗമായി പ്രവാസികളെ ചേർക്കുമ്പോൾ അപേക്ഷകൻ വീട്ടുനമ്പർ വേണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദേശം. വോട്ടറുടെ താമസസ്ഥലം കൃത്യമായി തിരിച്ചറിയുന്ന ഒരുനമ്പർ രേഖപ്പെടുത്തണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദേശം.

19ന് നോർക്കയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ചർച്ച നടത്തും. വോട്ടർപട്ടികയിൽ പേരുള്ള പ്രവാസികൾ ഓൺലൈനായി നൽകിയ വിവരങ്ങൾ സ്ഥിരീകരിക്കാൻ ബിഎൽഒമാർ വീടുകളിലെത്തും. സംശയമുണ്ടെങ്കിലോ വീട്ടിൽ ആളില്ലെങ്കിലോ വീഡിയോ-വാട്‌സാപ്പ് കോളുകൾ ചെയ്തോ ജനപ്രതിനിധികളടക്കമുള്ളവരുമായി ബന്ധപ്പെട്ടോ നിജസ്ഥിതി ഉറപ്പാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പറഞ്ഞു. പുതുതായി വോട്ടു ചേർക്കുമ്പോഴും ഇതേ രീതിയാകും.

Related Posts