യുകെ ബർമിങ്ഹാമിൽ അമ്മയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 15 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ജീവപര്യന്തത്തിനും പരോളിനും പരിഗണിക്കുന്നതിന് മുമ്പാണ് 15 വർഷത്തേക്ക് ബർമിങ്ഹാം ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. മകൻ സുർജിത്ത് സിങ് (39) വീട്ടിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് അമ്മ മൊഹിന്ദർ കോറിനെ (76) മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2024 സെപ്റ്റംബറിൽ ആയിരുന്നു സംഭവം.
ബന്ധു നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വെസ്റ്റ് മിഡ് ലാന്റ് പൊലീസ് സ്ഥല ത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മൊഹിന്ദർ കോർ മരണപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സുർജിത്തിൻ്റെ രക്തത്തിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു.