കേരളസമാജം ഈസ്റ്റ്‌ സോൺ സ്പോർട്സ് മേള സംഘടിപ്പിച്ചു
Association News
0 min read
37

കേരളസമാജം ഈസ്റ്റ്‌ സോൺ സ്പോർട്സ് മേള സംഘടിപ്പിച്ചു

September 29, 2025
0

കേരളസമാജം ഈസ്റ്റ്‌ സോൺ ഓണാഘോഷത്തോടനുബന്ധിച്ച് സ്പോർട്സ് മേള സംഘടിപ്പിച്ചു. ലിംഗരാജപുരം ജ്യോതി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മേള അർജുന അവാർഡ് ജേതാവ്  ജോൺസൻ.വി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സോൺചെയർമാൻ വിനു  ജി അധ്യക്ഷത വഹിച്ചു. കേരളസമാജം ജനറൽ സെക്രട്ടറി റെജികുമാർ മുഖ്യാഥിതി ആയി. സോൺ കൺവീനർ രാജീവൻ, ഓണാഘോഷ കൺവീനർ രതീഷ് നമ്പ്യാർ, സ്പോർട്സ് കൺവീനർ സുജിത്, പീ കെ രഘു, സജി പുലിക്കോട്ടിൽ, ഷാജു പീ കെ,

Continue Reading
റെയില്‍വേയില്‍ സെക്ഷന്‍ കണ്‍ട്രോളര്‍ ഒഴിവുകള്‍; ശമ്പളം 35400 രൂപ
India
1 min read
50

റെയില്‍വേയില്‍ സെക്ഷന്‍ കണ്‍ട്രോളര്‍ ഒഴിവുകള്‍; ശമ്പളം 35400 രൂപ

September 29, 2025
0

റെയില്‍വേയില്‍ സെക്ഷന്‍ കണ്‍ട്രോളര്‍ തസ്തികയില്‍ 368 ഒഴിവുകളിലേക്ക് റെയില്‍വേ റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് (ആര്‍ആര്‍ബി) അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനില്‍ ഒക്‌ടോബര്‍ 14 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളടങ്ങിയ കേന്ദ്രീകൃത തൊഴില്‍ വിജ്ഞാപനം ആര്‍ആര്‍ബികളുടെ വെബ്‌സൈറ്റുകളിലുണ്ട്. വിശദവിവരങ്ങള്‍ www.rrbthiruvananthapuram.gov.in ല്‍ ലഭിക്കും. തസ്തികയുടെ അടിസ്ഥാന ശമ്പളം 35400 രൂപ. കൂടാതെ ക്ഷാമബത്ത അടക്കമുള്ള നിരവധി ആനുകൂല്യങ്ങളും ലഭിക്കും.

Continue Reading
മലപ്പുറത്ത് ഒരു കുടുംബത്തിലെ 3 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു
Kerala
0 min read
49

മലപ്പുറത്ത് ഒരു കുടുംബത്തിലെ 3 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു

September 29, 2025
0

മലപ്പുറത്ത് ഒരു കുടുംബത്തിലെ 3 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. 4 ദിവസം മുമ്പ് ഉത്തർപ്രദേശിൽ നിന്ന് വണ്ടൂരിലെത്തിയവരാണ് 3 പേരും. മലപ്പുറം വണ്ടൂർ ഗ്രാമപഞ്ചായത്തിലെ 17,18 വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അമ്പലപ്പടി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന സിയാറം (71), ഗ്രീഷ്‌മ (29), റിതേഷ് (7) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Continue Reading
വാളയാറിൽ 20 ലക്ഷം രൂപ വില മതിക്കുന്ന മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ
Kerala
0 min read
45

വാളയാറിൽ 20 ലക്ഷം രൂപ വില മതിക്കുന്ന മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

September 29, 2025
0

വാളയാറിൽ 20 ലക്ഷം രൂപ വില മതിക്കുന്ന മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽവാളയാറിൽ 20 ലക്ഷം രൂപ വില മതിക്കുന്ന മെത്താഫിറ്റമിനുമായി യുവാവ് പിടിയിലായി. പാലക്കാട് വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് ചാവക്കാട് സ്വദേശി ഷമീറിനെയാണ് പിടികൂടിയത്. ഇയാളുടെ കൈവശം 211 ഗ്രാം മെത്താഫിറ്റമിനാണ് ഉണ്ടായിരുന്നത്. കോയമ്പത്തൂരിൽ നിന്ന് കെഎസ്ആർടിസി ബസിലാണ് ഇയാൾ ലഹരി കടത്തിയിരുന്നത്. ചാവക്കാടേക്ക് ചില്ലറ വിൽപനയ്ക്ക് കൊണ്ടു പോകവേയാണ് ഇയാൾ പോലീസിൻ്റെ പിടിയിലായത്.

Continue Reading
കേരളത്തിൽ 3 ദിവസം ബാങ്കുകൾക്ക് അവധി
Kerala
1 min read
30

കേരളത്തിൽ 3 ദിവസം ബാങ്കുകൾക്ക് അവധി

September 29, 2025
0

കേരളത്തിൽ നാളെ മുതൽ 3 ദിവസം ബാങ്കുകൾക്ക് അവധി. സെപ്‌തംബർ 30 മുതൽ ഒക്‌ടോബർ രണ്ട് വരെ അടുപ്പിച്ച് മൂന്ന് ദിവസം കേരളത്തിലെ ബാങ്കുകൾ അടഞ്ഞുകിടക്കും. സെപ്‌തംബർ 30 – ദുർഗാഷ്‌ടമി, ഒക്‌ടോബ‌ർ ഒന്ന് – മഹാനവമി, ഒക്‌ടോബർ രണ്ട് – ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികൾ. ഇതിൽ പലതും ദേശീയ അവധി ആയതിനാൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണം. എടിഎമ്മിൽ പണം തീരാൻ സാദ്ധ്യതയുള്ളതിനാൽ കയ്യിൽ ആവശ്യത്തിന് പണം കരുതുക.

Continue Reading
സോനം വാംഗ്‌ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം
India
0 min read
34

സോനം വാംഗ്‌ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം

September 29, 2025
0

ലഡാക്ക് സംഘർഷത്തിന് പിന്നാലെ ജയിലിൽ കഴിയുന്ന സോനം വാംഗ്‌ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം. ഓൾ ലഡാക്ക് സ്റ്റുഡൻസ് അസോസിയേഷനാണ് നിവേദനം നൽകിയത്. ലഡാക്കിൽ സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശം നൽകണമെന്നും നിവേദനത്തിലുണ്ട്. വെള്ളിയാഴ്‌ചയാണ് ലഡാക്ക് സംഘർഷത്തിന് പിന്നാലെ സമര നേതാവ് സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്‌തത്‌. സ്വദേശമായ ഉലിയക്കോപോയിൽ നിന്നാണ് പോലീസ് കൊണ്ടുപോയത്. ദേശസുരക്ഷാ നിയമ പ്രകാരമുള്ള അറസ്റ്റിൽ കലാപത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Continue Reading
ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ ടീമിന് 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
Sports
0 min read
41

ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ ടീമിന് 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

September 29, 2025
0

ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെ തോല്പിച്ച് ഏഷ്യാ കപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമിന് 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ടീം അംഗങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനുമായാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ദുബായിൽ നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോല്പിച്ചത്.

Continue Reading
ശബരിമലയിലെ സ്വര്‍ണ്ണത്തിന് കണക്കില്ല; ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ച, അന്വേഷിക്കാന്‍ ഉത്തരവിട്ടു
Kerala
0 min read
54

ശബരിമലയിലെ സ്വര്‍ണ്ണത്തിന് കണക്കില്ല; ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ച, അന്വേഷിക്കാന്‍ ഉത്തരവിട്ടു

September 29, 2025
0

ശബരിമലയിലെ സ്വര്‍ണ്ണപാളികളുമായി ബന്ധപ്പെട്ട കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള സ്വര്‍ണപീഠവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനാണ് കോടതി നിര്‍ദേശിച്ചത്. ഇന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ ചീഫ് വിജിലന്‍സ് ഓഫീസര്‍ കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും അടങ്ങിയിട്ടുള്ളതായി കോടതി വ്യക്തമാക്കി. സ്വര്‍ണ്ണപീഠം കണ്ടെത്തിയതില്‍ മാത്രമല്ല, ശബരിമലയിലുള്ള സ്വര്‍ണത്തിൻ്റെ കാര്യത്തില്‍ ഒരു കണക്കുമില്ല എന്ന വിവരമാണ് വിജിലന്‍സ് എസ്പി കോടതിയെ അറിയിച്ചത്.

Continue Reading
പാക് അധീന കശ്മീരില്‍ പ്രതിഷേധം
World
0 min read
105

പാക് അധീന കശ്മീരില്‍ പ്രതിഷേധം

September 29, 2025
0

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നിന് പാക് അധീന കശ്മീര്‍ (പിഒകെ) ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച അവാമി ആക്ഷന്‍ കമ്മിറ്റി (എഎസി)യുടെ നേതൃത്വത്തില്‍ മേഖലയിലുടനീളം വ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്. പാക് അധീന കശ്മീരില്‍ കുറച്ചുനാളുകള്‍ കൊണ്ടാണ് അവാമി ആക്ഷന്‍ കമ്മിറ്റി എന്ന പേരില്‍ കുറെയേറെ സംഘടനകള്‍ ഒന്നിച്ച് പ്രതിഷേധങ്ങള്‍ തുടങ്ങിയത്. പാകിസ്താനില്‍ താമസിക്കുന്ന കശ്മീരി അഭയാര്‍ത്ഥികള്‍ക്കായി പിഒകെ അസംബ്ലിയില്‍ സംവരണം ചെയ്തിട്ടുള്ള 12 നിയമസഭാ സീറ്റുകള്‍ നിര്‍ത്തലാക്കണമെന്നും

Continue Reading
ധനപ്രതിസന്ധി നിയമസഭയിൽ ചർച്ച; പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി
Kerala
0 min read
32

ധനപ്രതിസന്ധി നിയമസഭയിൽ ചർച്ച; പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി

September 29, 2025
0

കേരളത്തിലെ ധനപ്രതിസന്ധി നിയമസഭയിൽ ചർച്ച ചെയ്യാമെന്ന് പിണറായി സർക്കാർ. ധനപ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നൽകി. ഇന്ന് 12 മണി മുതൽ രണ്ട് മണിക്കൂർ ചർച്ച ആരംഭിച്ചു. അതിരൂക്ഷമായ ധനപ്രതിസന്ധിയും പദ്ധതി നടത്തിപ്പിലും വികസന പ്രവർത്തനങ്ങളിലും ഉണ്ടായ വീഴ്ച്ചയും ട്രഷറി നിയന്ത്രണവുമാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി നിയമസഭയിൽ ഇന്ന് കൊണ്ടുവന്നത്. പ്രതിപക്ഷത്ത് നിന്ന് അഡ്വ മാത്യു കുഴൽനാടനാണ് വിഷയം ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ്

Continue Reading