ശബരിമലയിലെ സ്വര്‍ണ്ണപാളികളുമായി ബന്ധപ്പെട്ട കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള സ്വര്‍ണപീഠവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനാണ് കോടതി നിര്‍ദേശിച്ചത്. ഇന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ ചീഫ് വിജിലന്‍സ് ഓഫീസര്‍ കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും അടങ്ങിയിട്ടുള്ളതായി കോടതി വ്യക്തമാക്കി. സ്വര്‍ണ്ണപീഠം കണ്ടെത്തിയതില്‍ മാത്രമല്ല, ശബരിമലയിലുള്ള സ്വര്‍ണത്തിൻ്റെ കാര്യത്തില്‍ ഒരു കണക്കുമില്ല എന്ന വിവരമാണ് വിജിലന്‍സ് എസ്പി കോടതിയെ അറിയിച്ചത്.

Related Posts