ബസിടിച്ച് പരിക്കേറ്റ മഹിളാ കോൺഗ്രസ് നേതാവ് മരിച്ചു
വടകര പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ മഹിളാ കോൺഗ്രസ് നേതാവ് മരിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി.കെ.പുഷ്‌പവല്ലി(65)യാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചത്. വടകര നഗരസഭ മുൻ കൗൺസിലറായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം. പുഷ്പവല്ലി മകൾക്കും പേരക്കുട്ടിക്കും ഒപ്പം ബസ് സ്റ്റാൻഡിൽ എത്തിയതായിരുന്നു. വടകര – പയ്യോളി റൂട്ടിലെ ഹരേറാം ബസ് ഇവരെ ഇടിച്ചിടുകയും നിലത്തുവീണ ഇവരുടെ ശരീരത്തിലൂടെ ബസിൻ്റെ
കേരളം സമാജം മാഗഡി റോഡ് സോണിൻ്റെ കുടുംബസംഗമം നാളെ
ബാംഗ്ലൂർ കേരളം സമാജം മാഗഡി റോഡ് സോണിൻ്റെ കുടുംബസംഗമം നാളെ മാഗഡി റോഡിലെ സിൻഡിക്കേറ്റ് ലേഔട്ട് ഗ്രൗണ്ട് ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6.30 മുതൽ നടക്കും. കഴിഞ്ഞ വർഷത്തെ SSLC, PUC (STATE, CBSE) പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം കുടുംബസംഗമത്തോടനുബന്ധിച്ചു നടക്കും. നവംബറിൽ നടക്കുന്ന ഓണാഘോഷം ‘ഓണോത്സവ് 2025’ ൻ്റെ നടത്തിപ്പിനെക്കുറിച്ചുള്ള വിപുലമായ ചർച്ചകൾ, ഓണാഘോഷ സബ് കമ്മറ്റികളുടെ രൂപീകരണം, അത്താഴവിരുന്ന് എന്നിവ ഉണ്ടായിരിക്കും. കൂടുതൽ
അറ്റകുറ്റ പണി; ആറ് എക്‌സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടും
ചിങ്ങവനം- കോട്ടയം ഭാഗത്തുള്ള പാലത്തിൻ്റെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ സെപ്തംബര്‍ 20ന് കോട്ടയം വഴി ഓടുന്ന ആറ് എക്‌സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടാന്‍ തീരുമാനം. തിരുവനന്തപുരം നോര്‍ത്ത് – ബെംഗളൂരു ഹംസഫര്‍, തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂരു, തിരുവനന്തപുരം നോര്‍ത്ത്- ശ്രീ ഗംഗാനഗര്‍, തിരുവനന്തപുരം – എംജിആര്‍ ചെന്നൈ സെന്‍ട്രല്‍, കന്യാകുമാരി ഡിബ്രുഗഡ്, തിരുവനന്തപുരം സെന്‍ട്രല്‍ – മധുരൈ അമൃത ട്രെയിനുകൾ ആലപ്പുഴ വഴിയാകും കടന്നു പോകുക. 20ന്
രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട്ടേക്ക്?
രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട് എത്തും. നാളെ രാവിലെ തന്നെ എംഎൽഎ ഓഫീസിൽ എത്തിയേക്കും. രാഹുലെത്തിയാൽ സംരക്ഷണ കവചമൊരുക്കും എന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ അറിയിച്ചത്. കഴിഞ്ഞ ദിവസം അടൂരിലെ വീട്ടിലെത്തി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സി.വി സതീഷ്, ട്രഷറർ ഹരിദാസ് മച്ചിങ്ങൽ മണ്ഡലം പ്രസിഡണ്ടുമാർ ഉൾപ്പെടെ 6 പേർ രാഹുലിനെ കണ്ടിരുന്നു. രണ്ടു ദിവസം മണ്ഡലത്തിൽ തങ്ങുമെന്നാണ് വിവരമുണ്ട്. സ്വകാര്യ പരിപാടികളിൽ പങ്കെടുക്കും. KPCC അറിയിച്ചാലെ രാഹുലിൻ്റെ
മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം
മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്തസമ്മർദ്ദത്തിൽ വ്യതിയാനം ഉണ്ടാകുകയായിരുന്നു. നിയമസഭയ്ക്കുള്ളിൽ വെച്ച് ആണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു. പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അമേരിക്കയിൽ യുവാവ് വെടിയേറ്റ് മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ സഹായം തേടി കുടുംബം
കാലിഫോർണിയയിൽ വെടിയേറ്റ് മരിച്ച ഇന്ത്യൻ യുവാവിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ കഴിയാതെ തെലുങ്കാനയിലെ ഒരു കുടുംബം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ സഹായിക്കണമെന്ന് ഇന്ത്യൻ, സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു. രണ്ടാഴ്‌ചയ്ക്ക് ശേഷമാണ് മരണവിവരം കുടുംബം അറിഞ്ഞത്. റൂംമേറ്റുമായുള്ള പ്രശ്‌നത്തിലാണ് 32 കാരൻ മുഹമ്മദ് നിസാമുദ്ദീനാണ് ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. സെപ്റ്റംബർ മൂന്നിന് നടന്ന സംഭവം കഴിഞ്ഞദിവസമാണ് വീട്ടുകാർ അറിഞ്ഞത്. ഫ്ലോറിഡ കോളേജിൽ ഉന്നത പഠനത്തിനായി നിസാമുദ്ദീൻ 2016 ൽ
ചൈന മാസ്റ്റേഴ്‌സ് ബാഡിമിൻ്റൺ; സെമിഫൈനൽ ലക്ഷ്യമിട്ട് പി.വി. സിന്ധു ഇന്നിറങ്ങും
ചൈന മാസ്റ്റേഴ്‌സ് ബാഡിമിൻ്റൺ ടൂർണമെന്റിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയുടെ പി.വി. സിന്ധു ഇന്ന് കളത്തിലിറങ്ങും. ദക്ഷിണ കൊറിയയുടെ ആൻ സെ യംഗിനെ ആണ് സിന്ധു ക്വാർട്ടർ ഫൈനലിൽ നേരിടുക. ഒളിമ്പിക്സിൽ ഇരട്ട മെഡൽ ജേതാവായ സിന്ധു, ആറാം റാങ്കിലുള്ള തായ് എതിരാളിയായ പോൺപാവീ ചോച്ചുവോംഗിനെ പരാജയപ്പെടുത്തിയാണ് ക്വാർട്ടറിലെത്തിയത്. സ്കോർ 21-15, 21-15. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഢി- ചിരാഗ് ഷെട്ടി സഖ്യം ഇന്ന് ക്വാർട്ടർ പോരിനിറങ്ങും. ചൈനയുടെ റെൻ
കർണാടക സിഐഡിയുമായി സഹകരിക്കുന്നെങ്കിൽ തെളിവ് നൽകൂ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അവകാശവാദം ചോദ്യം ചെയ്ത് കോൺഗ്രസ്. കർണാടക സിഐഡിയുമായി സഹകരിക്കുന്നെങ്കിൽ കമ്മീഷൻ കൈമാറിയ വിവരങ്ങളും തെളിവും നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തട്ടിപ്പിലെ എല്ലാ രേഖയും നൽകിയെന്ന് കമ്മീഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നലെ വോട്ട് ചോരിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി വീണ്ടും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ 6018 വോട്ടുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഈ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ
ഐ ടി കമ്പനികൾ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നു; ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും
ഒട്ടേറെ സ്വകാര്യ കമ്പനികൾ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കാൻ തീരുമാനിച്ചതോടെ ബെംഗളൂരു നഗരത്തിൽ ഒക്ടോബർ ഒന്നുമുതൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യത. വർക്ക് ഫ്രം ഹോം അവസാനിക്കുന്നതോടെ നിരവധി ജീവനക്കാർ ഓഫീസുകളിലേക്ക് എത്തേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. പലരും സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നതോടെ ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് വർധിക്കും. കൊവിഡ് വ്യാപനത്തിന് പിന്നാലെയാണ് ഭൂരിഭാഗം കമ്പനികളും വർക്ക് ഫ്രം ഹോം ആരംഭിച്ചത്. ഇതുകാരണം ഉത്പാദനക്ഷമത കുറഞ്ഞുവെന്നു പല കമ്പനികളും സാക്ഷ്യപ്പെടുത്തുന്നു. ഉത്പാദനക്ഷമത വർധിപ്പിക്കുക
ഒരു കമ്പനിയും ബെംഗളൂരു വിട്ടുപോകില്ല: ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ
ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരിൽ ഒരു കമ്പനിയും ഐടി തലസ്ഥാനം വിട്ടുപോകില്ലെന്ന് കർണാടക സർക്കാർ ഉറപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ.റോഡുകളുടെ മോശം അവസ്ഥയ്ക്ക് കോൺഗ്രസ് സർക്കാർ വിമർശനം നേരിടുന്ന സമയത്താണ് ബെംഗളൂരു വികസന, നഗരാസൂത്രണ മന്ത്രി ഡി കെ ശിവകുമാറിൻ്റെ പ്രതികരണം. ഇന്ത്യയുടെ സിലിക്കൺ വാലിക്കായുള്ള സംസ്ഥാന സർക്കാരിൻ്റെ റോഡ് മാപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞു, “ബെംഗളൂരു വളരെ വലുതായി, അതിനാൽ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.