ചൈന മാസ്റ്റേഴ്‌സ് ബാഡിമിൻ്റൺ ടൂർണമെന്റിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയുടെ പി.വി. സിന്ധു ഇന്ന് കളത്തിലിറങ്ങും. ദക്ഷിണ കൊറിയയുടെ ആൻ സെ യംഗിനെ ആണ് സിന്ധു ക്വാർട്ടർ ഫൈനലിൽ നേരിടുക.

ഒളിമ്പിക്സിൽ ഇരട്ട മെഡൽ ജേതാവായ സിന്ധു, ആറാം റാങ്കിലുള്ള തായ് എതിരാളിയായ പോൺപാവീ ചോച്ചുവോംഗിനെ പരാജയപ്പെടുത്തിയാണ് ക്വാർട്ടറിലെത്തിയത്. സ്കോർ 21-15, 21-15.

പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഢി- ചിരാഗ് ഷെട്ടി സഖ്യം ഇന്ന് ക്വാർട്ടർ പോരിനിറങ്ങും. ചൈനയുടെ റെൻ സിയാംഗ്-സീ ഹാവോനാൻ സഖ്യത്തെയാണ് ഇന്ത്യൻ താരങ്ങൾ നേരിടുക.

Related Posts