കാലിഫോർണിയയിൽ വെടിയേറ്റ് മരിച്ച ഇന്ത്യൻ യുവാവിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ കഴിയാതെ തെലുങ്കാനയിലെ ഒരു കുടുംബം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ സഹായിക്കണമെന്ന് ഇന്ത്യൻ, സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് മരണവിവരം കുടുംബം അറിഞ്ഞത്. റൂംമേറ്റുമായുള്ള പ്രശ്നത്തിലാണ് 32 കാരൻ മുഹമ്മദ് നിസാമുദ്ദീനാണ് ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. സെപ്റ്റംബർ മൂന്നിന് നടന്ന സംഭവം കഴിഞ്ഞദിവസമാണ് വീട്ടുകാർ അറിഞ്ഞത്.
ഫ്ലോറിഡ കോളേജിൽ ഉന്നത പഠനത്തിനായി നിസാമുദ്ദീൻ 2016 ൽ യുഎസിലേക്ക് പോയിരുന്നു. കോഴ്സ് പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഒരു കമ്പനിയിൽ ചേർന്നു. പിന്നീട് സ്ഥാനക്കയറ്റം ലഭിച്ച ശേഷം കാലിഫോർണിയയിലേക്ക് താമസം മാറി എന്ന് അദ്ദേഹത്തിൻ്റെ കുടുംബം പറഞ്ഞു. മഹബൂബ്നഗറിലാണ് ഇരയുടെ വീട്ടുകാർ താമസിക്കുന്നത്. മകൻ്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ പിതാവ് സർക്കാർ സഹായം തേടുകയാണ്. മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ വിദേശകാര്യ മന്ത്രി ജയ്ശങ്കറിൻ്റെ സഹായം തേടിയിരിക്കുകയാണ്.