വോട്ടർ പട്ടിക പരിഷ്‌കരണം; തെരഞ്ഞെടുപ്പ് ഓഫീസർ യോഗം ഇന്ന്
വോട്ടർ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനുവേണ്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന്, രാവിലെ 11 മണിക്ക് മസ്‌കറ്റ് ഹോട്ടലിൽ ചേരും. യോഗത്തിൽ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കും. വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ യുഡിഎഫും എൽഡിഎഫും ചേർന്ന് നിയമസഭയിൽ പ്രമേയം പാസാക്കാൻ തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് യോഗം. എന്നാൽ ബിജെപി പരിഷ്‌കരണത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന. സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനായുള്ള നടപടിക്രമങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
ആഗോള അയ്യപ്പ സംഗമം ഇന്ന്
ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പാ തീരത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുക. ഇതിനായി മുഖ്യമന്ത്രി ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രി പമ്പയിൽ എത്തിയിരുന്നു. പമ്പയിൽ ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ണമായിരുന്നു. ആഗോള അയ്യപ്പ സംഗമമെന്നത് പേരിൽ മാത്രമായി ഒതുങ്ങുമോ എന്ന ആശങ്കയാണ് സർക്കാരിനും ദേവസ്വത്തിനുമുള്ളത്. അയ്യപ്പ സംഗമത്തിനായുള്ള ക്ഷണം തമിഴ്നാട് സർക്കാർ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിലെ
പാലക്കാട് നിന്നും കാണാതായ വിദ്യാർഥിയെ ബംഗളൂരുവിൽ കണ്ടതായി സൂചന
പാലക്കാട് ചന്ദ്രനഗറിൽനിന്നും കാണാതായ വിദ്യാർഥിയെ ബംഗളൂരുവിൽ കണ്ടതായി സൂചന. പാലക്കാട് ലയൺസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ഹർജിത് പത്മനാഭനെയാണ് ഇന്നലെ മുതൽ കാണാതായത്. ഇന്നലെ രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.പോലീസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചു. കുട്ടിക്കായുള്ള തെരച്ചിലും ഊർജിതമാക്കി.സംഭവത്തിൽ പാലക്കാട് കസബ പോലീസാണ് അന്വേഷണം നടത്തുന്നത്. കാണാതായ സമയം കുട്ടി യൂണിഫോമിലായിരുന്നുവെന്ന് പോലീസ് അറിയിച്ചിരുന്നു.
മണിപ്പുരില്‍ അസം റൈഫിള്‍സിനു നേരെ ആക്രമണം; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു
മണിപ്പുർ ഇംഫാലില്‍ അസം റൈഫിള്‍സ് ട്രക്കിന് നേരെ ഒരു സംഘം തോക്കുധാരികളാണ് ഒളിഞ്ഞിരുന്ന് ആക്രമണം നടത്തി. ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇംഫാലിൽ നിന്ന് ബിഷ്ണുപൂരിലേക്ക് പോവുകയായിരുന്ന അർദ്ധസൈനിക വിഭാഗത്തിൻ്റെ വാഹനത്തിന് നേരെയാണ് അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർത്തത്. ആക്രമണം നടന്നത് ഇംഫാലിൻ്റെയും ചുരാചന്ദ്പൂരിൻ്റെയും മധ്യഭാഗത്താണ്.
ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്സ്‌കൂബ ഡൈവിങിനിടെ ദാരുണാന്ത്യം
പ്രശസ്ത ബോളിവുഡ് ഗായകൻ സുബീന്‍ ഗാര്‍ഗിന് സിംഗപ്പൂരിൽ സ്‌കൂബ ഡൈവിങിനിടെ ഉണ്ടായ അപകടത്തിൽ ദാരുണാന്ത്യം. 52-കാരനായ അസമീസ് ഗായകന്‍ സെപ്റ്റംബര്‍ 20, 21 തീയതികളില്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരിലെത്തിയതായിരുന്നു. ഗാര്‍ഗിനെ കടലില്‍ നിന്ന് രക്ഷപ്പെടുത്തി സിപിആര്‍ നല്‍കുകയും സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും മരിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30-ഓടെയാണ് ഗാര്‍ഗ് മരിച്ചത്. സ്‌കൂബ ഡൈവിങിനിടെ ഗാര്‍ഗിന് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി സിംഗപ്പൂരിലെ നോര്‍ത്ത്
ചൈന മാസ്റ്റേഴ്‌സ് ബാഡ്‌മിൻ്റൺ; സാത്വിക്ക് രംഗിറെഡ്ഡി – ചിരാഗ് ഷെട്ടി സെമിയിൽ
ചൈന മാസ്റ്റേഴ്‌സ് ബാഡ്‌മിൻ്റൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഡി – ചിരാഗ് ഷെട്ടി സെമിയിൽ. ഇന്ന് നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ ചൈനയുടെ റെൻ സിയാംഗ്-സീ ഹാവോനാൻ സഖ്യത്തെ തോൽപ്പിച്ചാണ് ഇന്ത്യൻ സഖ്യം സെമിയിലെത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ജയം. സ്കോർ: 21-14,21-14.വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി.സിന്ധും ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടു. ദക്ഷിണ കൊറിയയുടെ ആൻ സെ യംഗിനോടാണ് സിന്ധു പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് ദക്ഷിണ കൊറിയൻ താരം വിജയിച്ചത്.
ഡൽഹി കലാപക്കേസ്: ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി
2020 ലെ ഡൽഹി കലാപത്തിൻ്റെ ആസൂത്രകൻ ഉമർ ഖാലിദിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റി. കലാപത്തിൽ ജെഎൻയു മുൻ വിദ്യാർത്ഥ ഉമർ ഖാലിദിന് മറ്റ് മൂന്നുപേർക്കുമുള്ള പങ്ക് വ്യക്തമായതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് കേസെടുക്കുകയായിരുന്നു ഇവർ അന്നുമുതൽ ജയിലിലാണ്. ഇവരുടെ ജാമ്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതാണ്. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞയാഴ്ച പരിഗണിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഇന്നത്തേക്ക് മാറ്റിയിരുന്നു. ഇന്ന് കേസ്
സി.വി. ശ്രീരാമൻ കഥാപുരസ്‌കാരം എസ്.സിതാരക്ക്
അയനം സാംസ്‌കാരിക വേദിയുടെ പതിനാറാമത് സി.വി. ശ്രീരാമൻ കഥാപുരസ്‌കാരം എസ്.സിതാരയുടെ ‘അമ്ലം’ എന്ന കഥാസമാഹാരം അർഹമായി. 11111 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളത്തിൻ്റെ പ്രിയകഥാകാരന്‍ സി.വി ശ്രീരാമൻ്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയതാണു അവാർഡ്. വൈശാഖൻ ചെയർമാനും ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, കെ. ഗിരീഷ് കുമാർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത് എന്ന് അയനം ചെയർമാൻ വിജേഷ് എടക്കുന്നി, കൺവീനർ പി.വി ഉണ്ണികൃഷ്‌ണൻ
മെസിയുടെ സൗഹൃദ മത്സരം കൊച്ചിയിൽ
മെസി കളിക്കുന്ന അർജൻ്റീനയുടെ സൗഹൃദ മത്സരം കൊച്ചിയിൽ നടക്കും. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. വരുന്ന നവംബറിലാണ് അര്‍ജൻ്റീന ടീം കൊച്ചിയിലെത്തുക.നേരത്തെ തിരുവനന്തപുരത്ത് നടത്തനായിരുന്നു തീരുമാനം. പിന്നീട് മത്സരം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. കൊച്ചിയിലെ കൂടുതലായുള്ള സൗകര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്നറിയുന്നു.
മോഷണശ്രമം തടയുന്നതിനിടെ അമേരിക്കയിൽ ഇന്ത്യൻ വനിത വെടിയേറ്റു മരിച്ചു
മോഷണശ്രമം തടയുന്നതിനിടെ അമേരിക്കയിൽ ഇന്ത്യൻ വനിത വെടിയേറ്റു മരിച്ചു. ഗുറജാത്ത് സ്വദേശിനി കിരൺ പട്ടേലാണ് കൊല്ലപ്പെട്ടത്. ന്യൂജേഴ്‌സിയിലെ യൂണിയൻ കൗണ്ടിയിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. മോഷണത്തിനെത്തിയ ആൾക്ക് പണം കൊടുക്കാൻ കിരൺ വിസമ്മതിച്ചതിനെ തുടർന്ന് അക്രമി വെടിയുതിർക്കുകയായിരുന്നു. തോക്കുമായി മുഖംമൂടി ധരിച്ച ഒരാൾ കടയ്ക്കുളിൽ കയറി പണം ആവശ്യപ്പെട്ടു. കിരൺ പണം നൽകാൻ തയ്യാറായില്ല. തുടർന്ന് കിരൺ കയ്യിൽ കിട്ടിയ സാധനങ്ങൾ അക്രമിക്ക് നേരെ എറിയുകയും രക്ഷപ്പെടാൻ പുറത്തേക്ക് ഓടുകയും