ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോഹന്‍ലാല്‍ വൈവിധ്യത്തിൻ്റെയും മികവിൻ്റെയും പ്രതീകമാണെന്നും മലയാള സിനിമയിൽ മോഹന്‍ലാല്‍ ഒരു പ്രതിഭയായി നിലകൊള്ളുന്നു. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ മോഹന്‍ലാലിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിൻ്റെ നേട്ടങ്ങള്‍ വരും തലമുറകള്‍ക്ക് പ്രചോദനം നല്‍കട്ടെയെന്നും പ്രധാനമന്ത്രി കുറിച്ചു.മലയാള സിനിമയെ നയിക്കുന്ന വെളിച്ചമാണ് മോഹന്‍ലാല്‍. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവച്ചു. അദ്ദേഹത്തിൻ്റെ സിനിമയിലെയും നാടകങ്ങളിലെയും
ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്
ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്. 2023ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ അര്‍ഹനായത്. ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. പത്തുലക്ഷം രൂപയാണ് സമ്മാന തുക. അടൂർ ഗോപാലകൃഷ്‌ണനുശേഷം പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹന്‍ലാല്‍. കേന്ദ്ര സര്‍ക്കാര്‍, ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് പ്രഖ്യാപനം നടത്തിയത്. ഈ മാസം 23 ന് നടക്കുന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ്
കേരളത്തിൽ ഒരാൾക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
കേരളത്തിൽ ഒരാൾക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പതിമൂന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കഴിഞ്ഞ ദിവസമാണ് കുട്ടിയെ മെഡിക്കൽ കോളേജിലെത്തിച്ചത്. ഇന്നലെ സാമ്പിളുകൾ എടുത്തിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്‌ക ജരം ബാധിച്ച് പത്ത് പേരാണ് ചികിത്സയിലുള്ളത്. ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്. ആരുടേയും നില ഗുരുതരമല്ല.
ആഗോള അയ്യപ്പസംഗമ വേദിയിൽ അതൃപ്‌തി പ്രകടിപ്പിച്ച് തമിഴ്‌നാട് മന്ത്രി പളനിവേൽ ത്യാഗരാജൻ
ആഗോള അയ്യപ്പസംഗമവേദിയിൽ അതൃപ്‌തി പ്രകടിപ്പിച്ച് തമിഴ്‌നാട് മ ന്ത്രി പളനിവേൽ ത്യാഗരാജൻ. പളനിവേൽ ത്യാഗരാജൻ കഴിഞ്ഞ് സംസാരിക്കേണ്ടവരെ നേരത്തെ വിളിച്ചതാണ് അദ്ദേഹത്തിൻ്റെ അതൃപ്‌തിക്ക് ഇടയാക്കിയത്. തന്നെ മറികടന്ന് മറ്റുള്ളവരെ വിളിച്ചതോടെ മന്ത്രി വേദിയിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു. പ്രസംഗിക്കാൻ വിളിക്കാൻ വൈകിയതിലാണ് അദ്ദേഹം അതൃപ്‌തി പ്രകടിപ്പിച്ചത്.സമ്മേളനത്തിൽ സംസാരിക്കേണ്ട രണ്ട് അതിഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ് ത്യാഗരാജന് മുന്നേ ഇവരെ സംസാരിക്കാൻ ക്ഷണിച്ചതെന്ന് സംഘാടക ർ പറഞ്ഞു. പിന്നാലെ ദേവസ്വം അധികൃതർ കാര്യങ്ങൾ
ഇന്ത്യയുടെ പ്രധാന ശത്രു മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നതാണ്: നരേന്ദ്ര മോദി
ഇന്ത്യയുടെ പ്രധാന ശത്രു മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ രാജ്യങ്ങളെ ആശ്രയിക്കുംതോറും ഇന്ത്യയുടെ പരാജയം വർധിക്കുമെന്നും ഇത് മറികടക്കാൻ രാജ്യം ആത്മനിർഭർ ആയി മാറണമെന്നും പ്രധാനമന്ത്രി ഗുജറാത്തിൽ പറഞ്ഞു. താരിഫ് യുദ്ധത്തിന് പിന്നാലെ എച്ച് വൺ ബി വിസയുടെ വാർഷിക ഫീസ് 1,00,000 ഡോളർ (ഏകദേശം 88,09,180 രൂപ) ഇടാക്കാനുള്ള വിജ്ഞാപനത്തിൽ യുഎസ് പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
ESMA ഓണാഘോഷം നാളെ
ഈ വർഷത്തെ എക്‌സ് സർവീസ്മെൻ അസ്സോസിയേഷൻ്റെ (ESMA) ഓണാഘോഷം 2025 നാളെ ജാലഹള്ളി എയർഫോഴ്‌സ് സിവിലിയൻ സ്റ്റാഫ് ക്ലബ്ബിൽ രാവിലെ 9.00 മണിക്ക് ആരംഭിക്കും. ESMA കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഓണാഘോഷത്തോടനുബന്ധിച്ചു നടക്കും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി സികെവി ഉണ്ണി അറിയിച്ചു.
ഏഷ്യാ കപ്പിൽ നാളെ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും
ഏഷ്യാ കപ്പിൽ നാളെ വീണ്ടും ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. സൂപ്പർ ഫോർ ഘട്ടത്തിലാണ് ഇരു ടീമുകളും വീണ്ടും കളിക്കളത്തിലിറങ്ങുന്നത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും തമ്മിലുണ്ടായ വിവാദങ്ങളും പാകിസ്ഥാൻ്റെ മത്സര ബഹിഷ്കരണ ഭീഷണികളും വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ സാഹചര്യത്തിൽ ഞായറാഴ്ചത്തെ മത്സരം ഏറെ പ്രാധാന്യത്തോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. സൂപ്പർ ഫോറിൽ ഇന്ത്യയുടെ മറ്റു മത്സരങ്ങൾ സെപ്റ്റംബർ 24ന് ബംഗ്ലാദേശിനെതിരെയും, 26ന്
ധ്വനി വനിതാവേദിയുടെ ഓണാഘോഷം നാളെ
ധ്വനി വനിതാ വേദിയുടെ ഓണാഘോഷം നാളെ രാവിലെ ജാലഹള്ളി കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ വെച്ച് നടക്കും. എഴുത്തുകാരിയും, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പ്രൊഫസ്സറുമായ ഡോ: അജിത കൃഷ്‌ണപ്രസാദ് മുഖ്യാതിഥിയായിരിക്കും. ധ്വനി അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.
തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ജീവനൊടുക്കി
തിരുമല ബിജെപി കൗൺസിലർ തിരുമല അനിൽ ജീവനൊടുക്കി. ഇന്ന് രാവിലെയാണ് തിരുമല അനിലിനെ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനിലിൻ്റെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ബി ജെ പി യുടെ തിരുവനന്തപുരം സിറ്റി ജില്ലാ സെക്രട്ടറിയായിരുന്നു തിരുമല അനിൽ. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലും ഇയാൾ പങ്കെടുത്തിരുന്നു. വലിയശാല സഹകരണ ബാങ്ക് അനിലിൻ്റെ നേതൃത്വത്തിലായിരുന്നു. ഈ ബാങ്ക് സാമ്പത്തികമായി തകർന്നതോടെ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാതെയായി. ബാങ്കിൻ്റെ തകർച്ച മറികടക്കാൻ
കലാവേദി ഓണാഘോഷം നാളെ; സുഭാഷ് ചന്ദ്രൻ മുഖ്യാതിഥി
ബാംഗളൂരിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ കലാവേദി, ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം 2025’, നാളെ മാറത്തഹള്ളി റിംഗ് റോഡിനടുത്തുള്ള കലാഭവനിൽ പ്രൗഢഗംഭീരമായി ആഘോഷിക്കും. രാവിലെ 11.30 മണിക്ക് കലാവേദി കുടുംബാംഗങ്ങളുടെ കലാപരിപാടികാളോടെ ആരംഭിക്കും. മൈക്കൽ ജോ ഫ്രാൻസിസും സംഘവും അവതരിപ്പിക്കുന്ന മക്കം തായം നൃത്തപരിപാടിയും ഇൻസ്ട്രുമെന്റൽ, ടീം അമോദയുടെ മ്യൂസിക്കൽ ഫ്യൂഷനും നടക്കും. ഉച്ചയ്ക്ക് 12.30ന് വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 2.30ന് സാംസ്കാരിക സമ്മേളനത്തിൽ പ്രശസ്ത മലയാള എഴുത്തുകാരൻ