തിരുമല ബിജെപി കൗൺസിലർ തിരുമല അനിൽ ജീവനൊടുക്കി. ഇന്ന് രാവിലെയാണ് തിരുമല അനിലിനെ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനിലിൻ്റെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.

ബി ജെ പി യുടെ തിരുവനന്തപുരം സിറ്റി ജില്ലാ സെക്രട്ടറിയായിരുന്നു തിരുമല അനിൽ. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലും ഇയാൾ പങ്കെടുത്തിരുന്നു. വലിയശാല സഹകരണ ബാങ്ക് അനിലിൻ്റെ നേതൃത്വത്തിലായിരുന്നു. ഈ ബാങ്ക് സാമ്പത്തികമായി തകർന്നതോടെ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാതെയായി.

ബാങ്കിൻ്റെ തകർച്ച മറികടക്കാൻ കൂടെയുള്ളവർ സഹായിച്ചില്ലെന്നാണ് അനിൽ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. വിഷയത്തിൽ പാർട്ടിയും സംരക്ഷണം നൽകിയില്ല. ഇതിൻ്റെ പേരിൽ തൻ്റെ ഭാര്യയെയും മക്കളെയും ആക്രമിക്കരുതെന്നും കുറിപ്പിൽ പറയുന്നു.

Related Posts