ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഇന്ന് ഏറ്റുമുട്ടും
ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഇന്ന് ഏറ്റുമുട്ടും. സൂപ്പർ ഫോർ ഘട്ടത്തിലാണ് ഇരു ടീമുകളും വീണ്ടും കളിക്കളത്തിലിറങ്ങുന്നത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും തമ്മിലുണ്ടായ വിവാദങ്ങളും പാകിസ്ഥാൻ്റെ മത്സര ബഹിഷ്കരണ ഭീഷണികളും വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്നത്തെ മത്സരം ഏറെ പ്രാധാന്യത്തോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. സൂപ്പർ ഫോറിൽ ഇന്ത്യയുടെ മറ്റു മത്സരങ്ങൾ സെപ്റ്റംബർ 24ന് ബംഗ്ലാദേശിനെതിരെയും, 26ന് ശ്രീലങ്കയ്ക്കെതിരെയും
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദമെത്തും, സംസ്ഥാനത്ത് മഴ തുടരും
സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത. വടക്കൻ ആൻഡമാനും മ്യാന്മാറിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. സെപ്റ്റംബർ 22 -ഓടെ ഇത് വടക്കൻ ബംഗാൾ ഉൾക്കടലിലേക്കു നീങ്ങാൻ സാധ്യത. സെപ്റ്റംബർ 25 -ഓടെ മ്യാന്മാർ- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കൻ – വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്ക് പുതിയ ന്യൂനമർദ്ദം എത്തിച്ചേരാൻ സാധ്യത കേരളത്തിൽ അടുത്ത 5 ദിവസം
കേരളസമാജം (R) ബാംഗ്ലൂർ മാഗഡി റോഡ് സോൺ കുടുംബസംഗമം സംഘടിപ്പിച്ചു
കേരളസമാജം (R) ബാംഗ്ലൂർ മാഗഡി റോഡ് സോൺ കുടുംബസംഗമം വനിതാവിംഗ് – യൂത്ത് വിംഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ മാഗഡി റോഡിലെ സിൻഡിക്കേറ്റ് ലേഔട്ട് ഗ്രൗണ്ട് ഓഡിറ്റോറിയത്തിൽ നടന്നു. ചെയർമാൻ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സഹദേവൻ സ്വാഗതം പറഞ്ഞു. കഴിഞ്ഞ വർഷത്തെ SSLC, PUC (STATE, CBSE) പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് കുടുംബസംഗമത്തിൽ വിതരണം ചെയ്തു. ഓണാഘോഷം ‘ഓണോത്സവ് 2025’ ൻ്റെ സബ് കമ്മറ്റികളുടെ
ആഗോള അയ്യപ്പസംഗമം ലോകപ്രശസ്ത വിജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
ഇന്നലെ നടന്ന ആഗോള അയ്യപ്പസംഗമം ലോകപ്രശസ്ത വിജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. 4000ത്തിലധികം പേർ സംഗമത്തിൽ പങ്കെടുത്തെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സംഗമസദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് ചോദിച്ചപ്പോൾ എഐ ദൃശ്യങ്ങൾ വഴി ഉണ്ടാക്കിയാതാവാമെന്നു എന്നായിരുന്നു എം വി ഗോവിന്ദൻ വിചിത്ര വിശദീകരണം നൽകി. എല്ലാ സെഷനിലും ആൾ വേണമെന്നില്ലെന്നു ഗോവിന്ദൻ പറഞ്ഞു. അയ്യപ്പ സംഗമം പരാജയമാണെന്നത് മാധ്യമപ്രചാരണമാണെന്നും മാധ്യമങ്ങൾ കള്ളം പ്രചരിപ്പിച്ചുവെന്നും എംവി ഗോവിന്ദൻ
പമ്പയില്‍ ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുത്തു മടങ്ങിയ ഓര്‍ക്കസ്ട്ര സംഘത്തിലെ യുവാവ് കാര്‍ അപകടത്തില്‍ മരിച്ചു
പമ്പയില്‍ ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുത്തു മടങ്ങിയ ഓര്‍ക്കസ്ട്ര സംഘത്തിലെ യുവാവ് കാര്‍ അപകടത്തില്‍ മരിച്ചു. കാര്‍ ഓടിച്ചിരുന്ന തിരുവനന്തപുരം വെള്ളറട കൊങ്ങല്‍ കോട് അനുഗ്രഹ ഭവനില്‍ രാജുവിന്റെ മകന്‍ ബിനിറ്റ് രാജാ (21) ണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന നെടുമങ്ങാട് പ്ലാത്തറ വീട്ടില്‍ രജീഷ് (32), അടൂര്‍ കരുവാറ്റ ഡോണി എന്നിവരെ സാരമായ പരുക്കുകളോടെ റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം വിദഗ്ധ ചികിത്സകള്‍ക്കായി കോഴഞ്ചേരിയിലെ സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരളസമാജം ദൂരവാണിനഗർ ഓണാഘോഷം സെപ്റ്റംബർ 27, 28 തീയതികളിൽ
കേരളസമാജം ദൂരവാണിനഗർ ഓണാഘോഷം സെപ്റ്റംബർ 27, 28 തീയതികളിലായി ആഘോഷിക്കും. 27-ന് വിജിനപുര ജൂബിലി സ്‌കൂളിൽ വൈകിട്ട് നാലിന് നടക്കുന്ന സാഹിത്യ സംവാദത്തിൽ സാഹിത്യകാരന്മാരായ ജി.ആർ. ഇന്ദുഗോപൻ, വീരാൻകുട്ടി എന്നിവർ പങ്കെടുക്കും. ബെംഗളൂരുവിലെ എഴുത്തുകാരും വായനക്കാരും സംവാദത്തിൽ പങ്കെടുക്കും. 28-ന് എൻആർഐ ലേ ഔട്ട് ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂളിൽ രാവിലെ 10-ന് ജൂബിലി കോളേജ് വിദ്യാർഥിനികളുടെ മെഗാ തിരുവാതിര. തുടർന്ന് കലാപരിപാടികൾ. ഉച്ചക്ക് 12 മുതൽ ഓണസദ്യ. മൂന്നിന് പൊതുസമ്മേളനത്തിൽ
ജിഎസ്‌ടി പരിഷ്കരണം നാളെ മുതൽ
ജിഎസ്‌ടി ഭേദഗതിയിലെ പുതിയ പരിഷ്കരണം നാളെ മുതൽ പ്രാബല്യത്തിൽ വരുന്നതോടെ നിരവധി സാധനങ്ങൾക്ക് വില കുറയും. നാളെ മുതൽ വിലയിലുള്ള കുറവ് ഒരോ ഉത്പന്നത്തിലും പ്രദർശിപ്പിക്കും. പായ്ക്കു ചെയ്‌ത ഭക്ഷണ സാധനങ്ങളിൽ മിക്കവയ്ക്കും വില കുറയും. ഇലക്ട്രോണിക്‌സ്, ഉപകരണങ്ങൾ ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാമ്പു, തുടങ്ങി സാധാരണക്കാർ വാങ്ങുന്ന പല ഉത്പന്നങ്ങൾക്കും വില കുറച്ച് നൽകിയാൽ മതിയാകും. ഉപഭോക്ത്യ ഉത്പന്നങ്ങളുടെ വിലയിലെ മാറ്റവും മിക്ക കമ്പനികളും പ്രഖ്യാപിച്ചു കഴി ഞ്ഞു.
റെയിൽവേ മലയാളി അസോസിയേഷൻ്റെ ഓണാഘോഷം ഇന്ന്
ബാംഗ്ലൂർ സിറ്റി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റെയിൽവേ മലയാളി അസോസിയേഷൻ്റെ ഓണാഘോഷം ഇന്ന് മജെസ്റ്റിക് കെ.പി.ടി.സി.എൽ ഹാളിൽവെച്ചു നടക്കും. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. ഉച്ചക്ക് ശേഷം ‘ഓൺസ്റ്റേജ് ജാലഹള്ളി’ അവതരിപ്പിക്കുന്ന മെഗാഷോ ഓണഘോഷത്തിന് മാറ്റുകൂട്ടും.
സാത്വിക് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ചൈന മാസ്റ്റേഴ്‌സ് ബാഡ്‌മിൻറൺ ഫൈനലിൽ
ഇന്ത്യയുടെ നമ്പർ വൺ ജോടിയായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ചൈന മാസ്റ്റേഴ്‌സ് ബാഡ്‌മിൻറൺ ടൂർണമെൻ്റ് ഫൈനലിൽ പ്രവേശിച്ചു. പുരുഷ ഡബ്ൾസ് സെമി ഫൈനലിൽ മലേഷ്യയുടെ മുൻ ലോക ചാമ്പ്യന്മാരായ ആരോൺ ചിയ-സോ വൂയ് യിക് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപിച്ചത്. സ്കോർ: 21-17, 21-14. ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലുമായി മടങ്ങിയതിനു പിന്നാലെ ഹോങ്കോങ് ഓപൺ ഫൈനലിൽ തോറ്റ സാത്വിക്-ചിരാഗ് സഖ്യത്തിന് കിരീടം നേടാനുള്ള മറ്റൊരു അവസരമാണ്
സിനിമ ചിത്രീകരണത്തിനിടെ ജോജു ജോർജിനു പരിക്ക്
സിനിമ ചിത്രീകരണത്തിനിടെ ജോജു ജോർജ് അടക്കം നാല്പേർക്ക് പരിക്ക്. ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടെ ഇന്നലെ വൈകീട്ട് ആറോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടൻ മുന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു ജോജുവിൻ്റെ ഇടതുകൈക്ക് മുറിവുണ്ട്.