‘വ്യത്യസ്തതകളുടെ ഏകത്വമാണ് ഓണം’: ഡോ.അജിത കൃഷ്ണപ്രസാദ്
മറുനാടൻ മലയാളികളെ സംബന്ധിച്ച് ഓണം കഴിഞ്ഞാലും അടുത്ത ഒരു വർഷം വരെ ഓണാഘോഷമാണ്. ഓണം നന്മയുടെ സമത്വത്തിൻ്റെ, സാഹോദര്യത്തിൻ്റെ പ്രതീകമാണ്. കാലത്തിൻ്റെ മാറ്റത്തിൽ പഴയ ഓണമുഖം മാറിയെങ്കിലും ഓരോ മലയാളി ഹൃദയങ്ങളും ഓണത്തിൻ്റെ തനിമ സൂക്ഷിക്കുന്നു. ഓണസദ്യയ്ക്കും ഓണക്കളികൾക്കുമപ്പുറം മനുഷ്യൻ്റെ ഒരുമയെ വിളംബരം ചെയ്യുന്നതാണ് ഓണാഘോഷം എന്ന് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് പ്രൊഫസറും, എഴുത്തുകാരിയുമായ ഡോ. അജിത കൃഷ്ണപ്രസാദ് അഭിപ്രായപ്പെട്ടു. ജാലഹള്ളി നോർത്ത് വെസ്റ്റ് കേരള സമാജം ഹാളിൽവെച്ച് നടന്ന
ജി എസ് ടി പരിഷ്‌കാരം; നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം: പ്രധാനമന്ത്രി
ജി എസ് ടി ബചത് ഉത്സവ് നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നും ജനങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതിയ ജി എസ് ടി പരിഷ്കാരങ്ങളെ “അടുത്ത തലമുറ പരിഷ്കരണം” എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഇത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനവും രാജ്യത്തുടനീളമുള്ള കർഷകർക്കും യുവാക്കൾക്കും മധ്യവർഗത്തിനും ഉപഭോക്താക്കൾക്കും ആശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു. “നവരാത്രിയുടെ ആദ്യ ദിവസം
രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 20ന് ശബരിമലയിൽ
രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 20ന് ശബരിമലയിലെത്തിയേക്കും. രാഷ്ട്രപതി ഭവൻ സാഹചര്യം ചോദിച്ചിരുന്നുവെന്നും തയ്യാറാണെന്ന് അറിയിച്ചുവെന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. രാഷ്ട്രപതി മേയ് 19ന് ശബരിമല സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തെ തുടർന്ന് അവസാനനിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. തുലാമാസ പൂജകൾക്കായി ഒക്ടോബർ 16നാകും ശബരിമല നട തുറക്കുന്നത്. മാസപൂജയുടെ അവസാന ദിവസമായ ഒക്ടോബർ 20ന് രാഷ്ട്രപതി ശബരിമലയിൽ എത്തിയേക്കുമെന്നാണ് വിവരം.
ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ദുല്‍ഖര്‍
മലയാളത്തിൻ്റെ ആദ്യത്തെ സൂപ്പര്‍ വുമണ്‍ ചിത്രം ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് വേഫറര്‍ ഫിലിംസ്. ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം തൻ്റെ ഔദ്യോഗിതക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചത്. തിയേറ്ററില്‍ വൻ കുതിപ്പ് തുടര്‍ന്ന് മുന്നേറുന്നതിനിടെയാണ് ലോക ഒടിടിയിലേക്കെത്തുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇത് തെറ്റാണെന്നും ഔദ്യാഗിക അറിയിപ്പ് വരുന്നതുവരെ കാത്തിരിക്കാനും നടൻ പറഞ്ഞു. എന്തിനാണ് തിടുക്കമെന്ന് അര്‍ത്ഥം വരുന്ന ഹാഷ്ടാഗും നടൻ പങ്കുവെച്ചു.
ബാംഗ്ലൂർ നഗരത്തിലെ റോഡുകളിലെ കുഴി അടയ്ക്കാൻ അന്ത്യശാസനവുമായി കർണാടക മുഖ്യമന്ത്രി
ബാംഗ്ലൂർ നഗരത്തിലെ റോഡുകളിലെ കുഴി അടയ്ക്കാൻ അന്ത്യശാസനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അടുത്ത ഒരു മാസത്തിനുള്ളിൽ റോഡുകളിലെ കുഴി അടക്കണം എന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. മഴക്കാലത്തിന് മുമ്പ് റോഡിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാത്തതിന് സിദ്ധരാമയ്യ ഉദ്യോഗസ്ഥരെ വിമർശിക്കുകയും ചെയ്തു. റോഡുകൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും എന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കണക്കുകൾ പ്രകാരം നഗരത്തിലുടനീളം 14,795 കുഴികൾ ഉണ്ട് നഗരത്തിൽ. ഇതിൽ 6,749 എണ്ണം മാത്രമേ നന്നാക്കിയിട്ടുള്ളൂ
50 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി കൊച്ചി വാട്ടർ മെട്രോ
രണ്ടര വർഷം കൊണ്ട് 50 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു കൊച്ചി വാട്ടർ മെട്രോ. 2023 ഏപ്രിൽ 25-ന് ആരംഭിച്ച വാട്ടർ മെട്രോ ഉദ്ഘാടനദിവസം മുതൽ ഹിറ്റാകുകയായിരുന്നു. കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യാനെത്തിയ ഓസ്ട്രേലിയൻ മലയാളി ദമ്പതികളായ നൈനയും അമലും ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് ടിക്കറ്റ് എടുത്തതോടെ 50 ലക്ഷം എന്ന നേട്ടത്തിലേക്ക് എത്തിച്ചേർന്നു. സ്ഥലത്ത് സന്നിഹിതനായിരുന്ന കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ
ഇളയരാജയുടെ പാട്ടുകൾ നീക്കം ചെയ്തു; അജിത്ത് നായകനായ ‘ഗുഡ് ബാഡ് അഗ്ളി’ ഒടിടിയില്‍ തിരിച്ചെത്തി
നെറ്റ്ഫ്ലിക്സില്‍ നിന്ന് നീക്കം ചെയ്ത അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ളി ചിത്രം ഒടിടിയില്‍ തിരിച്ചെത്തി. സംഗീതസംവിധായകൻ ഇളയരാജ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഒടിടിയില്‍നിന്ന് പിൻവലിച്ചത്. ഇളയരാജയുടെ അനുവാദമില്ലാതെ ചിത്രത്തില്‍ അദ്ദേഹത്തിൻ്റെ പാട്ടുകൾ ഉപയോഗിച്ചതിനാണ് ഗുഡ് ബാഡ് അഗ്ലിയുടെ നിർമാതാക്കൾക്കെതിരെ കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ നിന്ന് നീക്കം ചെയ്തത്. ഇപ്പോള്‍ എഡിറ്റഡ് പതിപ്പാണ് നെറ്റ്ഫ്ലിക്സിലുള്ളത്. പുതിയ പതിപ്പിൽനിന്ന് ഇളയരാജയുടെ പാട്ടുകള്‍ ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് കോടി രൂപ നഷ്ടപരിഹാരം
പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. ഏത് വിഷയവുമാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. യുഎസ് എച്ച്-1ബി വിസയ്ക്കുള്ള വാർഷിക ഫീസ് നിരക്ക് ഒരു ലക്ഷം ഡോളറാക്കി ഉയർത്തിയതും അധിക തീരുവ ചുമത്തിയതും അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. ജി എസ് ടി ഇളവുകൾ നാളെ മുതൽ നടപ്പാക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന എന്നതാണ് ശ്രദ്ധേയം.
മണിപ്പൂരിൽ സൈനികർക്ക് ആക്രമണം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു
മണിപ്പൂരിൽ സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. അക്രമികൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്ന് മണിപ്പൂർ പൊലീസ് അറിയിച്ചു. ഇഷോക്ക്, ശാന്തിപൂർ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് രണ്ടുപേർ പിടിയിലായത്. ആക്രമണത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മണിപ്പൂരിലെ ആക്രമണത്തിൽ രണ്ട് ജവാൻമാർ വീരമൃത്യു വരിക്കുകയും അഞ്ചുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ വാഹനത്തിൽ ഒന്നിലധികം ഉടമകൾ ഉള്ളതായി കണ്ടെത്തിയെന്നും അന്വേഷണം
അവാർഡ് മലയാള സിനിമക്ക് സമർപ്പിക്കുന്നു: മോഹൻലാൽ
ദാദസാഹിബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമക്ക് സമർപ്പിക്കുന്നുവെന്ന് മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ. എല്ലാവരും ചേർന്നതാണ് സിനിമ. ജ്യൂറിക്കും പ്രേക്ഷകർക്കും കൂടെ പ്രവർത്തിച്ചവർക്കും നന്ദി പറഞ്ഞു. എൻ്റെ മേഖലയിൽ ഞാൻ സത്യസന്ധത പുലർത്തി. അവാർഡ് ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ഇന്ത്യയിലെ മികച്ച നടന്മാരുടെ കൂടെ അഭിനയിക്കാൻ ഇക്കാലയളവിൽ സാധിച്ചു. എല്ലാവരുടെയും പിന്തുണ വലുതായിരുന്നു. മാധ്യമങ്ങൾ ഉൾപ്പടെ വലിയ പിന്തുണ നൽകി. നല്ല സിനികൾ ഇനിയും സംഭവിക്കട്ടെയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.