ജി എസ് ടി ബചത് ഉത്സവ് നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നും ജനങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതിയ ജി എസ് ടി പരിഷ്കാരങ്ങളെ “അടുത്ത തലമുറ പരിഷ്കരണം” എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഇത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനവും രാജ്യത്തുടനീളമുള്ള കർഷകർക്കും യുവാക്കൾക്കും മധ്യവർഗത്തിനും ഉപഭോക്താക്കൾക്കും ആശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
“നവരാത്രിയുടെ ആദ്യ ദിവസം മുതൽ, രാജ്യം ആത്മനിർഭർ ഭാരതത്തിലേക്കുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പ് നടത്തുകയാണ്. നാളെ സൂര്യോദയത്തോടെ അടുത്ത തലമുറ ജി എസ് ടി പരിഷ്കാരങ്ങൾ നടപ്പിലാക്കും. ‘ജി എസ് ടി ബചത് ഉത്സവ്’ ആരംഭിക്കും, ഇത് നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കും,” പ്രധാനമന്ത്രി മോദി പറഞ്ഞു.
നാളെ മുതല്‍ രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലകുറയും. ഇത്തരം സാധങ്ങളില്‍ ഭൂരിഭാഗത്തിന്റെയും നികുതി നിരക്ക് 5 ശതമാനത്തിലേക്ക് എത്തും. രാജ്യത്തെ മധ്യ വര്‍ഗത്തിനും സാധാരണക്കാരുടെയും ജീവിതത്തില്‍ നികുതി നിരക്കുകള്‍ വലിയ മാറ്റം കൊണ്ടുവരും. രാജ്യത്തെ സമസ്തമേഖലയ്ക്കും പരിഷ്കണം ഉണര്‍വ് നല്‍കും മോദി പറഞ്ഞു.
“വില കുറയ്ക്കുക മാത്രമല്ല, പുതിയ അവസരങ്ങൾ സൃഷ്ടിക്കുക കൂടിയാണ് ഈ പരിഷ്കാരം. നമ്മുടെ മധ്യവർഗത്തിൻ്റെ സമ്പാദ്യം വർദ്ധിക്കും, നമ്മുടെ യുവാക്കൾക്ക് പ്രയോജനം ലഭിക്കും, മുഴുവൻ സമ്പദ്വ്യവസ്ഥയും ശക്തി പ്രാപിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.