ഇന്ത്യയുടെ നമ്പർ വൺ ജോടിയായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ചൈന മാസ്റ്റേഴ്സ് ബാഡ്മിൻറൺ ടൂർണമെൻ്റ് ഫൈനലിൽ പ്രവേശിച്ചു.
പുരുഷ ഡബ്ൾസ് സെമി ഫൈനലിൽ മലേഷ്യയുടെ മുൻ ലോക ചാമ്പ്യന്മാരായ ആരോൺ ചിയ-സോ വൂയ് യിക് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപിച്ചത്. സ്കോർ: 21-17, 21-14. ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലുമായി മടങ്ങിയതിനു പിന്നാലെ ഹോങ്കോങ് ഓപൺ ഫൈനലിൽ തോറ്റ സാത്വിക്-ചിരാഗ് സഖ്യത്തിന് കിരീടം നേടാനുള്ള മറ്റൊരു അവസരമാണ് വന്നിരിക്കുന്നത്.