കേരള സർവകലാശാലയിൽ സർക്കുലർ പോര്; ഡോ.വി.ബിജു കോളേജ് വികസന സമിതി ഡയറക്ടർ സ്ഥാനം രാജിവച്ചു
കേരള സർവകലാശാലയിൽ വിഭജന ഭീതി ദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കുലർ പോര് തുടരുന്നു. ഗവർണറുടെ സർക്കുലർ പ്രകാരം ദിനാചരണം നടത്തണമെന്നാവശ്യപ്പെട്ട് കോളേജ് വികസന സമിതി ഡയറക്ടർ ഡോ.വി. ബിജു കത്ത് നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രി എതിർപ്പ് പ്രകടിപ്പിച്ചതോടെ തിരുത്തിയ കത്ത് അദ്ദേഹം കോളേജുകൾക്ക് നൽകുകയായിരുന്നു. തുടർന്ന് ഡോ.വി.ബിജു കോളേജ് വികസന സമിതി ഡയറക്ടർ സ്ഥാനം രാജിവച്ചു. പുതിയ സർക്കുലർ പ്രകാരം പരിപാടി നടത്തണമോ വേണ്ടയോയെന്ന് അതത് കോളേജുകൾക്ക് തീരുമാനിക്കാം. വിഭജന
ഓസീസിനെതിരായ രണ്ടാം ട്വൻ്റി 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം
ഓസീസിനെതിരായ ട്വൻ്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. ആതിഥേയരെ 53 റണ്‍സിന് തകര്‍ത്ത് എയ്ഡന്‍ മാര്‍ക്രവും സംഘവും പരമ്പരയില്‍ ഒപ്പമെത്തുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക, യുവതാരം ഡിവാള്‍ഡ് ബ്രെവിസിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറി 125 (56) മികവില്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് അടിച്ച് കൂട്ടിയിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന്‍റെ മറുപടി 17.4 ഓവറില്‍ 165 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; NIA അന്വേഷണം വേണമെന്ന് കുടുംബം
കോതമംഗലത്തെ യുവതി ആത്മഹത്യ ചെയ്‌ത സംഭവം NIA (ദേശീയ അന്വേഷണ ഏജൻസി) അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്ത്. യുവതിയുടെ അമ്മ ഈ ആവശ്യമുന്നയിച്ച് ഡിജിപിയ്ക്കും മുഖ്യമന്ത്രിയ്ക്കും കത്ത് നൽകി. നിലവിൽ കേസ് അന്വേഷിക്കുന്നത് മൂവാറ്റുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് . യുവതിയുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തിയ സാഹചര്യത്തിൽ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്ത് വന്നിരുന്നു. മതപരിവർത്തനം ആവശ്യപ്പെട്ടുള്ള പീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ യുവതിയുടെ ബന്ധുക്കൾ ഉയർത്തിയിരുന്നു. മതപരിവർത്തനം ഉൾപ്പെടെയുള്ളവ നടന്നിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം
റിസോർട്ട് വിവാദം; പരാതി നൽകിയിട്ട് എന്തു നടപടിയെടുത്തു: പി. ജയരാജൻ
ഇ പി ജയരാജന് എതിരെയുള്ള റിസോർട്ട് വിവാദം വീണ്ടും ഉയർത്തി പി. ജയരാജൻ. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് താൻ എഴുതി നൽകിയ പരാതിയിൽ എന്തു നടപടിയെടുത്തെന്ന് കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിൽ പി ജയരാജൻ ചോദിച്ചു. പാർട്ടി ഇക്കാര്യം പരിശോധിക്കുകയാണെന്ന് ആയിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ മറുപടി. റിസോർട്ട് വിവാദം പി ജയരാജൻ ആദ്യം ഉന്നയിച്ചത് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ്. ഇ പിയെ ഇടതു മുന്നണി
പാക് സൈനികമേധാവിയുടെ പ്രസ്താവനകള്‍ അപലപനീയം, ഇന്ത്യ സജ്ജമായിരിക്കണം: ഒവൈസി
പ്രകോപനപരമായ പ്രസ്‌താവനകൾ ഇന്ത്യയ്ക്കെതിരെ നടത്തുന്ന പാകിസ്‌താൻ സൈനികമേധാവി ജനറൽ അസിം മുനീറിനെതിരെ രൂക്ഷപ്രതികരണവുമായി എഐഎംഐഎം പ്രസിഡൻ്റും ലോകസഭാംഗവുമായ അസദുദ്ദീൻ ഒവൈസി. യുഎസിലിരുന്ന് ഇത്തരം പ്രസ്‌താവനകൾ നടത്തുന്ന ഇന്ത്യയുടെ സുപ്രധാന നയതന്ത്രപങ്കാളി കൂടിയായ പാക് സൈനിക മേധാവിയുടെ പ്രവൃത്തി തികച്ചും അപലപനീയമാണെന്ന് ഒവൈസി പ്രതികരിച്ചു. അസിം മുനീർ ഒരു വിവരദോഷിയെപ്പോലെയാണ് സംസാരിക്കുന്നതെന്നും ഇന്ത്യ ഏതുതരത്തിലുള്ള പ്രകോപനത്തെയും പ്രതിരോധിക്കാൻ സജ്ജമായിരിക്കണമെന്നും അതിനായി പ്രതിരോധ ബജറ്റ് വർധിപ്പിക്കുന്നതിനുള്ള നടപടി കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകണമെന്നും
നിവിൻ പോളിക്കും എബ്രിഡ് ഷൈനിനുമെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു
നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു കോടി രൂപ ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരിൽ തട്ടിയെടുത്തെന്നാണ് കേസ്. എറണാകുളം സബ് കോടതി തീർപ്പാക്കുന്നതിന് മുമ്പ് തന്നെ തലയോലപ്പറമ്പ് പോലീസ് അകാരണമായി കേസ് എടുത്ത് മുന്നോട്ട് പോകുകയാണെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണിതെന്നും നിവിൻ പോളിയും എബ്രിഡ് ഷൈനും വാദിച്ചു. ഹൈക്കോടതി ഇതുകൂടി പരിഗണിച്ചാണ് ഇപ്പോൾ കേസ് അന്വേഷണം സ്റ്റേ
സിപിഎം പ്രവർത്തകൻ കല്ലായി അനീഷ് വധം; 13 ബിജെപി പ്രവർത്തകർ കുറ്റക്കാരല്ലെന്ന് കണ്ടെത്തി തലശ്ശേരി കോടതി
സിപിഎം പ്രവർത്തകൻ പുത്തൂരിലെ കല്ലായി അനീഷ് കൊലപാതക കേസ്സിൽ കുറ്റാരോപിതരായ 13 ബിജെപി പ്രവർത്തകരും കുറ്റക്കാരല്ലെന്ന് തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി നിസാർ അഹമ്മദ് കണ്ടെത്തി. സിപിഎം നേതൃത്വം പോലീസിന് കൊടുത്ത ലിസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് പ്രതി പട്ടിക തയ്യാറാക്കിയതെന്ന് സംഭവ സമയത്ത് തന്നെ ആരോപണമുണ്ടായിരുന്നു. ഒന്നാം പ്രതി ജിയേഷ് യുവമോർച്ച മുൻ ജില്ലാ സെക്രട്ടറിയും 10-ാം പ്രതി കെ.സി.വിഷ്ണു ബിജെപി പാനൂർ നിയോജക മണ്ഡലം പ്രസിഡണ്ടുമാണ്. കേസിൽ ബന്ധുക്കളെ
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
അടുത്ത ഏഴുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധൻ, ഞായർ, തിങ്കൾ ദിവസങ്ങളിലും ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ ഇന്നും ബുധനാഴ്ചയും ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിലും ബുധനാഴ്‌ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് മുന്നറിയിപ്പുള്ളത്. മധ്യ
ഇനി ഏറ്റുമുട്ടലുണ്ടായാൽ റിലയൻസിന്‍റെ എണ്ണശുദ്ധീകരണശാല തകർക്കും: പാക് സൈനികമേധാവി അസിം മുനീര്‍
ഗുജറാത്തിലെ റിലയന്‍സിന്‍റെ എണ്ണശുദ്ധീകരണ ശാലയ്ക്കുനേരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി പാക് സൈനിക മേധാവി അസിം മുനീര്‍. ഇന്ത്യയുമായി സൈനിക ഏറ്റുമുട്ടലുണ്ടായാല്‍ റിലയന്‍സിന്‍റെ ജാംനഗറിലെ പെട്രോളിയും ശുദ്ധീകരണശാലയില്‍ ആക്രമണം നടത്തുമെന്നാണ് അസിം മുനീറിന്‍റെ പരാമർശം. അമേരിക്കക്കാരായ പാകിസ്‌താനികൾ ഫ്ളോറിഡയിലെ ടാമ്പയിൽ സംഘടിപ്പിച്ച അത്താഴവിരുന്നിൽ സംസാരിക്കുമ്പോഴായിരുന്നു ഇന്ത്യയ്ക്കെതിരായ ആക്രമണത്തേക്കുറിച്ചുള്ള അസിം മുനീറിൻ്റെ പരാമർശം. ഇന്ത്യയുമായി ഇനി ഒരു ഏറ്റമുട്ടൽ ഉണ്ടായാൽ, പാകിസ്‌താന് എന്താണ് ചെയ്യാനാവുക എന്ന് അവർക്ക് കാണിച്ചു കൊടുക്കുന്നതിന് താൻ അനുമതി
അക്കൗണ്ട് ഉടമ മരിച്ചാല്‍ 15 ദിവസത്തിനകം അവകാശിക്ക് പണം: റിസര്‍വ് ബാങ്ക്
മരണപ്പെട്ട ഉപഭോക്താക്കളുടെ ലോക്കറുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഏകീകൃത നടപടിക്രമം ഒരുക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 15 ദിവസത്തിനകം നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുക. നിയമപരമായ അവകാശികള്‍ക്കും നോമിനികള്‍ക്കും വേണ്ടിയാണ് നടപടിക്രമം ലളിതമാക്കാനും വേഗത്തിലാക്കാനും റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. കാലതാമസം വന്നാല്‍ നോമിനികള്‍ക്കും നിയമപരമായ അവകാശികള്‍ക്കും നഷ്ടപരിഹാരവും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനുള്ള കരട് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ച റിസര്‍വ് ബാങ്ക്