കോതമംഗലത്തെ യുവതി ആത്മഹത്യ ചെയ്ത സംഭവം NIA (ദേശീയ അന്വേഷണ ഏജൻസി) അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്ത്. യുവതിയുടെ അമ്മ ഈ ആവശ്യമുന്നയിച്ച് ഡിജിപിയ്ക്കും മുഖ്യമന്ത്രിയ്ക്കും കത്ത് നൽകി. നിലവിൽ കേസ് അന്വേഷിക്കുന്നത് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് .
യുവതിയുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തിയ സാഹചര്യത്തിൽ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്ത് വന്നിരുന്നു. മതപരിവർത്തനം ആവശ്യപ്പെട്ടുള്ള പീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ യുവതിയുടെ ബന്ധുക്കൾ ഉയർത്തിയിരുന്നു.
മതപരിവർത്തനം ഉൾപ്പെടെയുള്ളവ നടന്നിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം വേണമെന്നും അതിനാൽ കേസ് എൻഐഎ അന്വേഷിക്കണമെന്നുമാണ് ഡിജിപിയ്ക്കും മുഖ്യമന്ത്രിയ്ക്കും നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.