കഴിവുള്ള ആളുകളെ വെറുതെ ഇരുത്തി പെന്‍ഷന്‍ കൊടുക്കുന്നു, അവരെ സമൂഹത്തിൻ്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കാൻ അനുവദിക്കൂ: അടൂര്‍ ​ഗോപാലകൃഷ്ണൻ
Kerala
1 min read
10.0k

കഴിവുള്ള ആളുകളെ വെറുതെ ഇരുത്തി പെന്‍ഷന്‍ കൊടുക്കുന്നു, അവരെ സമൂഹത്തിൻ്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കാൻ അനുവദിക്കൂ: അടൂര്‍ ​ഗോപാലകൃഷ്ണൻ

ഓഗസ്റ്റ്‌ 12, 2025
0

ജോലി ചെയ്യാൻ കഴിവുള്ളവരെ വെറുതേ ഇരുത്തിയിട്ട് അവർക്ക് പെൻഷൻ എന്ന പേരിൽ ചെലവിന് കൊടുക്കുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണ‌ൻ. സമൂഹത്തിൻ്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കാൻ ജീവിതകാലം മുഴുവൻ ഒരാളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവജനസംഘടനകളാണ് പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതിനെതിനെ ഏറ്റവും കൂടുതൽ എതിർക്കുന്നതെന്നും അടൂർ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് ബിഎസ്എസിൻ്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുഖജനാവിൽ നിന്ന് വിരമിച്ച ശേഷമുള്ള കാലമത്രയും അവർക്ക് പെൻഷൻ കൊടുക്കുന്നു.

Continue Reading
ജലം നൽകിയില്ലെങ്കിൽ യുദ്ധമല്ലാതെ മറ്റു വഴികളില്ല; ആക്രമിച്ചാൽ ഇന്ത്യ പരാജയപ്പെടും: ഭീഷണിയുമായി മുൻ മുൻ പാക് മന്ത്രി
World
1 min read
9.7k

ജലം നൽകിയില്ലെങ്കിൽ യുദ്ധമല്ലാതെ മറ്റു വഴികളില്ല; ആക്രമിച്ചാൽ ഇന്ത്യ പരാജയപ്പെടും: ഭീഷണിയുമായി മുൻ മുൻ പാക് മന്ത്രി

ഓഗസ്റ്റ്‌ 12, 2025
0

ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികളുടെ പശ്ചാത്തലത്തിൽ പ്രകോപനപരമായ നിരവധി പരാമർശങ്ങളാണ് പാകിസ്‌താന്‍റെ ഭാഗത്തു നിന്ന് ഉയർന്നത്. സിന്ധു നദീജല കരാർ മരവിപ്പിച്ചതും ഓപറേഷൻ സിന്ദുറുമാണ് പാക് പ്രകോപനത്തിന് പ്രേരകമായത്. പാകിസ്‌താൻ സൈനിക മേധാവി ആസിം മുനീർ കഴിഞ്ഞ ദിവസം ഇന്ത്യ അണക്കെട്ട് നിർമ്മിച്ചാൽ അത് മിസൈൽ ഉപയോഗിച്ച് തകർക്കുമെന്ന ഭീഷണിയുമായി രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദം അടങ്ങുന്നതിനു മുമ്പ്, പാകിസ്‌താൻ്റെ മുൻ

Continue Reading
സഹോദരിമാരുടെ കൊലപാതകം: തലശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം സഹോദരൻ പ്രമോദിന്‍റേതെന്ന് സൂചന
Kerala
0 min read
10.1k

സഹോദരിമാരുടെ കൊലപാതകം: തലശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം സഹോദരൻ പ്രമോദിന്‍റേതെന്ന് സൂചന

ഓഗസ്റ്റ്‌ 12, 2025
0

കോഴിക്കോട് തടമ്പാട്ടുത്താഴത്ത് രോഗികളായ സഹോദരിമാരെ കൊല ചെയ്ത സംഭവത്തിൽ സഹോദരനും മരിച്ചുവെന്ന് സൂചന. 60 വയസ് തോന്നിക്കുന്ന മൃതദേഹം തലശേരി പുല്ലാഴിപ്പുഴയിലാണ് കണ്ടെത്തിയിട്ടുള്ളത്. ഫോട്ടോ കണ്ട് പ്രമോദിൻ്റേതാണ് മൃതദേഹം എന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ പ്രമോദിനെ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കെയാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. പ്രമോദ് എത്തിയ സ്ഥലങ്ങളിലെ സി.സി.ടി.വി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഫറോക്ക് പാലം ജംങ്ഷനിലാണ് പ്രമോദിന്‍റെ മൊബൈൽ

Continue Reading
കേരള സമാജത്തിൻ്റെ യുവജനോത്സവം സമാപിച്ചു
Association News
0 min read
10.0k

കേരള സമാജത്തിൻ്റെ യുവജനോത്സവം സമാപിച്ചു

ഓഗസ്റ്റ്‌ 12, 2025
0

കേരള സമാജത്തിൻ്റെ മലയാളി കലാപ്രതിഭകളെ പങ്കെടുപ്പിച്ചു സംഘടിപ്പിച്ച യുവജനോത്സവം സമാപിച്ചു. വ്യക്തിഗത മത്സരങ്ങളിൽ ലഭിച്ച പോയിൻ്റുകളുടെ അടി സ്ഥാനത്തിൽ ജൂനിയർ വിഭാഗത്തിൽ ഇഷിതാ നായർ, സീനിയർ വിഭാഗത്തിൽ രുദ്ര കെ. നായർ എന്നിവരെ കലാതിലകങ്ങളായി തിരഞ്ഞെടുത്തു. 5 മുതൽ 18 വയസ്സു വരെ പ്രായമുള്ളവരാണ് സബ് ജൂനിയർ, ജൂനിയർ സീനിയർ എന്നീ മൂന്നുവിഭാഗങ്ങളിലായി മാറ്റുരച്ചത്. 18 മത്സരയിനങ്ങൾ ഉണ്ടായിരുന്നു. സമാപന സമ്മേളനത്തിൽ കേരള സമാജം പ്രസിഡൻ്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത

Continue Reading
Kerala
0 min read
10.2k

ഓണത്തിന് റേഷൻകട വഴി കൂടുതൽ അരി നല്കും: മന്ത്രി ജി ആർ അനിൽ

ഓഗസ്റ്റ്‌ 12, 2025
0

ഓണത്തിന്‍റെ മുന്നോടിയായി റേഷൻ കടകളിലൂടെ കൂടുതൽ അരി വിതരണം ചെയ്യുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. പൊതു വിപണിയിലെ അരിയുടെ വിലവർധന പിടിച്ചു നിർത്താനാണ് ഈ തീരുമാനം 32 ലക്ഷം വെള്ള കാർഡ് ഉടമകൾക്ക് 15 കിലോ അരി 10 രൂപ 90 പൈസ നിരക്കിലും, നീല കാർഡിന് നിലവിൽ ലഭിക്കുന്ന അരിക്ക് പുറമേ 10 കിലോ കിലോയും നൽകും. ചുവന്ന കാർഡിന് കാർഡ് ഒന്നിന് 5

Continue Reading
Kerala
0 min read
7.9k

23കാരിയുടെ മരണം, പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും, റമീസിന്‍റെ മാതാപിതാക്കളെയും ചോദ്യം ചെയ്യും

ഓഗസ്റ്റ്‌ 12, 2025
0

കോതമംഗലത്ത് 23 കാരി ജീവനൊടുക്കിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘം ശേഖരിക്കും. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തി വിവരങ്ങൾ തേടും. റമീസിൽ നിന്ന് പെൺകുട്ടിക്ക് മർദ്ദനം ഏറ്റുവെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതോടെ വ്യക്തമാകും. പെൺകുട്ടിയുടെ കൂടുതൽ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് വിശദമായ മൊഴി പോലീസിനെ രേഖപ്പെടുത്തും. ഉടൻ ചോദ്യം ചെയ്യലിന് റമീസിന്‍റെ മാതാപിതാക്കളെ ഉൾപ്പെടെ

Continue Reading
Kerala
0 min read
10.3k

വോട്ടർ പട്ടിക ക്രമക്കേട്: കോൺഗ്രസ് പ്രതിഷേധം ഇന്ന്

ഓഗസ്റ്റ്‌ 12, 2025
0

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും, എം പിമാരേയും, ഖാർഗെയടക്കമുള്ള നേതാക്കളെയും, തടവിലാക്കിയതിലും പോലീസ് ബലപ്രയോഗം നടത്തിയതിലും പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് അറിയിച്ചു. വൈകിട്ട് ജില്ലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വോട്ട് കൊള്ളക്കെതിരെ നടത്തുന്ന പോരാട്ടങ്ങളെ പിന്തുണച്ച് കെപിസിസി 14 ന് രാത്രി 8 ന് ഫ്രീഡം ലൈറ്റ് നൈറ്റ്

Continue Reading
ധർമ്മസ്ഥലയിൽ 13-ാം നമ്പർ പോയിൻ്റിൽ ഇന്ന് ഡ്രോൺ റഡാർ ഉ പയോഗിച്ചുള്ള പരിശോധന
Karnataka
1 min read
9.3k

ധർമ്മസ്ഥലയിൽ 13-ാം നമ്പർ പോയിൻ്റിൽ ഇന്ന് ഡ്രോൺ റഡാർ ഉ പയോഗിച്ചുള്ള പരിശോധന

ഓഗസ്റ്റ്‌ 12, 2025
0

മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ ധർമ്മസ്ഥലയിൽ 13-ാം നമ്പർ പോയിൻ്റിൽ ഇന്ന് ഡ്രോൺ റഡാർ ഉപയോഗിച്ചുള്ള പരിശോധന നടക്കും. 13-ാം നമ്പർ പോയി ന്റിലാണ് കൂടുതൽ മൃതദേഹങ്ങൾ കുഴിച്ചിട്ടതെന്നാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. അന്വേഷണ പുരോഗതിയിൽ നിർണായകമായേക്കാവുന്ന തെളിവുകളോ മൃതദേഹ ഭാഗങ്ങളോ കിട്ടിയാൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) മേഖലയിൽ വിശദ പരിശോധന നടത്തും. 39 കൊല്ലം മുമ്പ് ധർമസ്ഥലയിൽ നിന്ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പത്മലതയുടെ മരണത്തിൽ പുനരന്വേഷണം

Continue Reading
Kerala
0 min read
9.8k

വള്ളം മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചു

ഓഗസ്റ്റ്‌ 12, 2025
0

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍ (68), ചിറയിന്‍കീഴ് സ്വദേശി ജോസഫ് (43) എന്നിവരാണ് മരിച്ചത്. അഞ്ചുപേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. മൂന്നുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് 6.40 ഓടെയായിരുന്നു അപകടം.അഞ്ചുതെങ്ങ് സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള കർമല മാതാ എന്ന ചെറിയ വള്ളമാണ് മറിഞ്ഞത്. മൈക്കിള്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഞ്ചുതെങ്ങ്, ചിറയിന്‍കീഴ്

Continue Reading
Kerala
0 min read
9.3k

നിർമാതാവ് സജി നന്ത്യാട്ട് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു

ഓഗസ്റ്റ്‌ 12, 2025
0

നിർമാതാവ് സജി നന്ത്യാട്ട് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. ഫിലിം ചേംബർ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് രാജി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങളിൽ അദ്ദേഹം സാന്ദ്ര തോമസിനെ പിന്തുണച്ചതാണ് അഭിപ്രായ ഭിന്നതകൾക്ക് കാരണമെന്നാണ് വിവരം. സാന്ദ്ര തോമസ് രണ്ട് സിനിമകള്‍ മാത്രമേ നിര്‍മിച്ചിട്ടുള്ളെന്നും, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രധാന സ്ഥാനങ്ങളിലേക്കു മത്സരിക്കണമെങ്കില്‍ മൂന്നിലേറെ സിനിമകള്‍ നിര്‍മിച്ചിരിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര തോമസിന്‍റെ രണ്ട് പത്രികകളും വരണാധികാരി തള്ളിയത്.

Continue Reading