India
0 min read
8.5k

വാൽപ്പാറയിൽ എട്ടുവയസുകാരൻ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഓഗസ്റ്റ്‌ 12, 2025
0

വാൽപ്പാറയിൽ എട്ടുവയസുകാരൻ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആസാം സ്വദേശികളുടെ മകൻ നൂറിൻ ഇസ്ലാമാണ് തിങ്കളാഴ്‌ച വൈകിട്ട് ആറുമണിയോടെ കൊല്ലപ്പെട്ടത്. തൃശൂരിലെ വേവർലി എസ്റ്റേറ്റിലാണ് സംഭവം. കടയിലേക്ക് പോയ കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. കടയിൽ പോയ കുട്ടി ഏറെ വൈകിയിട്ടും തിരിച്ചെത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെയാണ് വാൽപ്പാറയിൽ ഝാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ നാല് വയസുള്ള മകളെ പുലി കടിച്ചുകൊന്നത്. ലയത്തിനു മുന്നിൽ കളിക്കുകയായിരുന്ന കുഞ്ഞുമായി പുലി

Continue Reading
World
1 min read
9.6k

അമേരിക്കയിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു

ഓഗസ്റ്റ്‌ 12, 2025
0

അമേരിക്കയിലെ ഓസ്റ്റിനിൽ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ടാർഗെറ്റ് സ്റ്റോറിൽ നടന്ന വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം. വെടിവെച്ചശേഷം വാഹനം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ പോലീസ് പിടികൂടുകയായിരുന്നു. വെടിവയ്പ്പിൽ ഒരു കുട്ടിയുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാലുപേർ നിലവിൽ ചികിത്സയിലുണ്ടെന്ന് ഓസ്റ്റിൻ ട്രാവിസ് കൗണ്ടി എമർജൻസി മെഡിക്കൽ സർവീസസ് പ്രതികരിച്ചു. ‘പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ തന്നെ തുടർ നടപടികൾ

Continue Reading
India
0 min read
9.2k

തമിഴ്‌നാട് ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്13 വയസുകാരിക്ക് ദാരുണാന്ത്യം

ഓഗസ്റ്റ്‌ 12, 2025
0

തമിഴ്‌നാട് ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് 13 വയസുകാരി മരിച്ചു. പാലക്കാട് മെഡിക്കല്‍ കോളേജിനടുത്തു ഉണ്ടായ അപകടത്തില്‍ കൊട്ടേക്കാട്ടെ ആനപ്പാറ സ്വദേശി ആരതിയാണ് മരിച്ചത്. ബന്ധുവിനൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളള ബന്ധുവിനെ കാണാന്‍ ബൈക്കില്‍ പോകവെയാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന യുവതിക്കും ഗുരുതര പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading
പുതിയ പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും
Kerala
0 min read
8.7k

പുതിയ പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

ഓഗസ്റ്റ്‌ 11, 2025
0

വിവിധ ജില്ലകളിൽ കേരള പൊലീസിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാളെ വൈകിട്ട് 03.30 ന് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടലും മുഖ്യമന്ത്രി നിർവഹിക്കും. വിവിധ ജില്ലകളിലായി നിർമ്മാണം പൂർത്തിയാക്കിയ 12 പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനമാണ് നിർവഹിക്കുക. ആകെ 27.01 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയത്. നാളെ

Continue Reading
എഷ്യാകപ്പ് ഫുട്‌ബോൾ: യോഗ്യതാ റൗണ്ടിൽ മ്യാൻമാറിനെ കീഴടക്കി ഇന്ത്യൻ ടീം
Sports
1 min read
8.0k

എഷ്യാകപ്പ് ഫുട്‌ബോൾ: യോഗ്യതാ റൗണ്ടിൽ മ്യാൻമാറിനെ കീഴടക്കി ഇന്ത്യൻ ടീം

ഓഗസ്റ്റ്‌ 11, 2025
0

എഷ്യാകപ്പ് ഫുട്‌ബോളിന് ചേച്ചിമാർക്കു പിന്നാലെ അനുജത്തിമാരും യോഗ്യത നേടി. യോഗ്യതാ റൗണ്ടിലെ നിർണായകമത്സരത്തിൽ ആതിഥേയരായ മ്യാൻമാറിനെ 1-0 ത്തിന് കീഴടക്കിയാണ് ഇന്ത്യൻ അണ്ടർ-20 ടീം വനിതാ ഏഷ്യകപ്പിൻ്റെ ഫൈനൽ റൗണ്ട് ഉറപ്പിച്ചത്. ഇന്ത്യ 20 വർഷത്തിനുശേഷമാണ് യോഗ്യത നേടുന്നത്. നേരത്തേ ഇന്ത്യൻ സീനിയർ വനിതാ ടീമും ഏഷ്യാകപ്പിന് യോഗ്യത നേടിയിരുന്നു. ഇന്ത്യ ഗ്രൂപ്പ് ഡി പോരാട്ടത്തിലെ 27-ാം മിനിറ്റിൽ പൂജ നേടിയ ഗോളിലാണ് ജയിച്ചത്. ഒരു സമനിലയും രണ്ടുജയവും വഴി

Continue Reading
India
1 min read
8.3k

കായിക ബിൽ പാസ്സായി; സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്കരണം: മന്ത്രി മൻസൂഖ് മാണ്ഡവ്യ

ഓഗസ്റ്റ്‌ 11, 2025
0

ലോകസഭയിൽ നാഷണൽ സ്പോർട്‌സ് ഗവേണൻസ് ബിൽ പാസ്സായി. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്ത് കായികമേഖലയിൽ ഉണ്ടാവുന്ന ഏറ്റവും വലിയ പരിഷ്‌കരണമെന്നാണ് കായികമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇതിനെ വിശേഷിപ്പിച്ചത്. ലോക്സഭയിൽ തിങ്കളാഴ്‌ച ദേശീയ ഉത്തേജകവിരുദ്ധ ഭേദഗതി ബില്ലും പാസ്സായി. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് ബിൽ ലോക്സഭയിൽ പാസ്സായത്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്ത് കായികരംഗത്തുണ്ടായ ഏറ്റവും വലിയ പരിഷ്കാരമാണിത്. കായിക ഫെഡറേഷനുകളിൽ ഈ ബിൽ ഉത്തരവാദിത്വവും നീതിയും മികച്ച ഭരണവും ഉറപ്പാക്കും. –

Continue Reading
നിമിഷപ്രിയയുടെ മോചനത്തിനായി ആരും സമീപിച്ചിട്ടില്ലെന്ന് തലാലിന്‍റെ സഹോദരൻ
Kerala
0 min read
10.2k

നിമിഷപ്രിയയുടെ മോചനത്തിനായി ആരും സമീപിച്ചിട്ടില്ലെന്ന് തലാലിന്‍റെ സഹോദരൻ

ഓഗസ്റ്റ്‌ 11, 2025
0

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരോ ശൈഖ് ഹബീബ് ഉമറിൻ്റെ ഓഫീസിൽ നിന്നോ മദ്ധ്യസ്ഥതയ്ക്കായി തങ്ങളെ സമീപിച്ചിട്ടില്ലെന്ന് കൊല്ലപ്പെട്ട യെമനിലെ തലാലിൻ്റെ സഹോദരൻ അബ്‌ദുൾ ഫത്താഹ് മഹ്ദി. തങ്ങൾ യാതൊരു തരത്തിലുള്ള മദ്ധ്യസ്ഥ ചർച്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇസ്ലാം സത്യത്തിൻ്റെ മതമാണെന്നും കളവ് പ്രചരിപ്പിക്കരുതെന്നും ഫത്താഹ് കുറിപ്പിൽ പറയുന്നു. നീതി മാത്രമാണ് ആവശ്യമെന്നും മദ്ധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
Kerala
0 min read
10.4k

എവിടെയും പോയിട്ടില്ല, ഇവിടെ തന്നെയുണ്ട്; പാര്‍ലമെൻ്റിലെ ചിത്രങ്ങള്‍ പങ്കുവെച്ച് സുരേഷ് ഗോപി

ഓഗസ്റ്റ്‌ 11, 2025
0

സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി വന്നതിന് പിന്നാലെ പാർലമെൻ്റിലെ ചിത്രങ്ങൾ പങ്കുവെച്ച് കേന്ദ്രമന്ത്രിയും എം.പിയുമായ സുരേഷ് ഗോപി. അദ്ദേഹം ഔദ്യോഗിക കൃത്യനിർവഹണത്തിലാണെന്ന് വ്യക്തമാക്കി. ഇന്ന് രാജ്യസഭയിൽ ചർച്ചാ വിഷയമായ പ്രധാനമന്ത്രി ഉജ്ജ്വല യോജനയെക്കുറിച്ച് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച‌ നടത്തി എന്ന് കുറിപ്പിൽ പറയുന്നു. തൃശൂർ ഈസ്റ്റ് പൊലീസിൽ കെ.എസ്.യു തൃശൂർ ജില്ല പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരാണ് പരാതി നൽകിയത്. ചത്തിസ്ഗഢിൽ കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷം സുരേഷ്

Continue Reading
Kerala
1 min read
7.8k

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചുവീണ് വയോധിക മരിച്ചു

ഓഗസ്റ്റ്‌ 11, 2025
0

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചുവീണ് വയോധിക മരിച്ചു. പൂവത്തൂർ സ്വദേശി നളിനി (74)​ ആണ് മരിച്ചത്. ഇന്ന് രാവിലെ 10.19 നായിരുന്നു അപകടം. ‘ജോണീസ്’ ബസിൽ വച്ചാണ് അപകടം ഉണ്ടായത്. രാവിലെ പൂച്ചക്കൂന്ന് സ്റ്റോപ്പിൽ നിന്നാണ് നളിനി ബസിൽ കയറിയത്. നളിനി കയറിയ ഉടൻ തന്നെ കണ്ടക്ടർ വാതിൽ അടച്ചു. ഡ്രെെവറുടെ പിറകിലെ കമ്പിയിൽ ആദ്യം പിടിച്ചു നിന്ന നളിനി പിറകിൽ സീറ്റുണ്ടെന്ന് പറഞ്ഞപ്പോൾ അങ്ങോട്ടു പോകുകയായിരുന്നു. ഇതിനിടെ

Continue Reading
India
0 min read
10.4k

പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ്; രാഹുൽഗാന്ധി അടക്കമുള്ള എംപിമാരെ അറസ്റ്റ് ചെയ്തു

ഓഗസ്റ്റ്‌ 11, 2025
0

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഓഫീസിലേക്ക് വോട്ട് ക്രമക്കേടില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എംപിമാരെ അറസ്റ്റുചെയ്തു നീക്കി. പ്രിയങ്ക ​ഗാന്ധി, രാഹുൽ ​ഗാന്ധി അടക്കമുള്ള നേതാക്കളെയാണ് പോലീസ് അറസ്റ്റുചെയ്ത് നീക്കിയത്. പോലീസ് മാർച്ച് തടഞ്ഞതിനെ തുടർന്ന് എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ എംപിമാരെല്ലാം മാർച്ചിൽ പങ്കെടുത്തു. ബാരിക്കേഡ് ഉപയോഗിച്ച് ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നിൽ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. പ്രാദേശിക

Continue Reading