മതം മാറാൻ ആൺസുഹൃത്ത് നിർബന്ധിച്ചു, വീട്ടിൽ പൂട്ടിയിട്ട് മർദിച്ചു; 21-കാരിയുടെ മരണത്തിൽ സുഹൃത്ത് പിടിയിൽ
Kerala
0 min read
9.4k

മതം മാറാൻ ആൺസുഹൃത്ത് നിർബന്ധിച്ചു, വീട്ടിൽ പൂട്ടിയിട്ട് മർദിച്ചു; 21-കാരിയുടെ മരണത്തിൽ സുഹൃത്ത് പിടിയിൽ

ഓഗസ്റ്റ്‌ 11, 2025
0

ടിടിസി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് പിടിയില്‍. കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്‍റെ മകള്‍ സോനാ എല്‍ദോസിന്‍റെ (21) മരണത്തിലാണ് ആണ്‍സുഹൃത്തായ റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ് ഇയാള്‍. സോനയെ ശനിയാഴ്ച ഉച്ചയ്ക്കാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് ഇതിനു പിന്നാലെയാണ് കണ്ടെടുത്തത്. റമീസും ഇയാളുടെ കുടുംബവും മതംമാറാന്‍ നിര്‍ബന്ധിച്ചും വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ്

Continue Reading
സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെടുത്തു
Karnataka
0 min read
8.2k

സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെടുത്തു

ഓഗസ്റ്റ്‌ 11, 2025
0

സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെടുത്തു. കെ.​ജെ. ബൈ​ജു, മെ​റ്റി കെ. ​ഗ്രേ​സ് എന്നിവരെ വൈ​സ് പ്ര​സിഡന്‍റ് മാരായും കെ. ​ജ​യ​രാ​ജ​ൻ, ടി.​എം. അ​ബൂ​ബ​ക്ക​ർ എന്നിവരെ ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി​മാ​രായും പി.​സി. ഫ്രാ​ൻ​സി​സ് എന്നവരെ ട്ര​ഷററായും മു​സ്ത​ഫയെ ജോ. ​ട്ര​ഷററായും എം.​കെ. ബി​ജു എന്നവരെ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്രട്ടറിയായും ടി. ​രാ​മ​ദാ​സ് എന്നവരെ ക​ൾ​ച്ച​റ​ൽ സെ​ക്രട്ടറിയായും തിരഞ്ഞെടുത്തു.

Continue Reading
സ്വർണ്ണവിലയിൽ ഒറ്റയടിക്ക് വൻ ഇടിവ്
Kerala
0 min read
7.9k

സ്വർണ്ണവിലയിൽ ഒറ്റയടിക്ക് വൻ ഇടിവ്

ഓഗസ്റ്റ്‌ 11, 2025
0

സംസ്ഥാനത്ത് ഒ​റ്റയടിക്ക് സ്വർണ്ണ വിലയിൽ വൻ ഇടിവ്. ഇന്ന് പവന് 560 രൂപ കുറഞ്ഞത്. ഇതോടെ പവന് 75,000 രൂപയായി. സ്വർണ്ണവിലയിൽ കഴിഞ്ഞ രണ്ടു ദിവസമായി മാ​റ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ പവന് 75,560 രൂപയും ഗ്രാമിന് 9,445 രൂപയുമായിരുന്നു. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ തീരുവ നയത്തിന്‍റെ ഭാഗമായാണ് ഇന്ത്യയിൽ സ്വർണ്ണവിലയിൽ അടിക്കടി മാറ്റങ്ങൾ സംഭവിക്കുന്നത്. സംസ്ഥാനത്തെ വെളളിവിലയിൽ ഇന്ന് മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

Continue Reading
Kerala
0 min read
9.2k

ബലാത്സംഗ കേസ്; റാപ്പര്‍ വേടനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

ഓഗസ്റ്റ്‌ 11, 2025
0

റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസിൽ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. വേടൻ അറസ്റ്റ് ഒഴിവാക്കുന്നതിനായി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ലുക്ക്ഔട്ട് നോട്ടീസ് ഈ സാഹചര്യത്തിലാണ് പുറത്തിറക്കിയത്. ഇതോടെ വിമാനത്താവളം വഴിയടക്കം വേടൻ യാത്ര ചെയ്യാൻ ശ്രമിച്ചാൽ ലുക്ക്ഔട്ട് നോട്ടീസ് പ്രകാരം കസ്റ്റഡിയിലെടുക്കാനാകും. കേസിൽ വേടൻ ഒളിവിൽ പോയതോടെ കഴിഞ്ഞ ദിവസം കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന സംഗീത പരിപാടി മാറ്റിവെച്ചിരുന്നു. പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു

Continue Reading
India
0 min read
9.1k

കേരളത്തിൽ നിന്നുള്ള എം പിമാരടക്കം സഞ്ചരിച്ച എയർ ഇന്ത്യാ വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാൻഡിങ്

ഓഗസ്റ്റ്‌ 11, 2025
0

തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയർ ഇന്ത്യാ വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. എയര്‍ ഇന്ത്യയുടെ എ ഐ 2455 വിമാനമാണ് കാലാവസ്ഥ റഡാർ തകരാറിനെ തുടര്‍ന്ന് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കിയത്. കേരളത്തിൽ നിന്നുള്ള എം പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, കെ രാധാകൃഷ്ണന്‍, തമിഴ്നാട് തിരുനെൽവേലിയിൽ നിന്നുള്ള റോബർട്ട് ബ്രൂസ് എന്നീ എം പിമാരും അഡീഷനൽ ചീഫ് സെക്രട്ടറി (ധനകാര്യം) ജ്യോതിലാലും

Continue Reading
Sports
0 min read
8.6k

ലോക അത്‌ലറ്റിക്‌സ്: മുരളി ശ്രീശങ്കറിന് സ്വർണ്ണം

ഓഗസ്റ്റ്‌ 11, 2025
0

ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റൽ ടൂറിൽ മലയാളി ലോഗ്‌ജംബ് മുരളി ശ്രീശങ്കറിന് സ്വർണ്ണം. 8.13 മീറ്റർ ദൂരം ചാടിയാണ് താരം സ്വർണ്ണം നേടിയത്. സീസണിലെ മികച്ച ദൂരം കണ്ടെത്തിയാണ് മലയാളി താരത്തിൻ്റെ നേട്ടം. ശ്രീശങ്കർ അവസാന ശ്രമത്തിലാണ് 8.13 മീറ്റർ ദൂരം കണ്ടെത്തുന്നത്. മത്സരത്തിൽ ആദ്യ 6 സ്ഥാനങ്ങളും ഇന്ത്യൻ താരങ്ങൾക്കാണ്. ഷാനവാസ് ഖാൻ(8.04 മീറ്റർ) വെള്ളിയും ലോകേഷ് സത്യനാഥൻ (7.85 മീറ്റർ) വെങ്കലവും നേടി.

Continue Reading
ദീപ്തി വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ഓഗസ്റ്റ് 15-ന്
Association News
1 min read
8.4k

ദീപ്തി വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ഓഗസ്റ്റ് 15-ന്

ഓഗസ്റ്റ്‌ 11, 2025
0

ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍റെ 31-ാമത് വാര്‍ഷിക പൊതുയോഗവും, കുടുംബ സംഗമവും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 15-08-2025 വെള്ളിയാഴ്ച രാവിലെ 10.30-ന് ദാസറഹള്ളി ചൊക്കസാന്ദ്ര റോഡിലുള്ള മഹിമപ്പാ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കും. പ്രഭാഷകനും അധ്യാപകനുമായ ശ്രീ. ബിജു കാവില്‍ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിബിഎ (ഏവിയേഷന്‍) ഒന്നാം റാങ്ക് കരസ്ഥമാക്കിയ നന്ദന എസ് നമ്പ്യാരെയും, 2024-25 കാലയളവില്‍ എസ്എസ്എല്‍സി / പിയുസി പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും ആദരിക്കും.

Continue Reading
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ  പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു
Karnataka
1 min read
9.0k

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു

ഓഗസ്റ്റ്‌ 11, 2025
0

ശ്രീ മാതാ വൈഷ്ണോ ദേവി കത്ര-അമൃത്സർ സർവീസ്, കെഎസ്ആർ ബെംഗളൂരു-ബെലഗാവി സർവീസ്, നാഗ്പൂർ (അജ്നി)-പുണെ സർവീസ് എന്നിവയുൾപ്പെടെ മൂന്ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ബെംഗളൂരുവിൽ പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഇലക്ട്രോണിക്സ് സിറ്റിയിലെ ഐഐഐടി-ബി ഓഡിറ്റോറിയത്തിൽ നമ്മ മെട്രോ മൂന്നാം ഘട്ടത്തിന് അദ്ദേഹം തറക്കല്ലിടുകയും ചെയ്‌തു. ലോകത്തിലെ ഏറ്റവും മികച്ച 3 സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മാറുന്നതിലേക്ക് രാജ്യം വളരുകയാണ്. രാജ്യം നേടിയെടുത്ത ഈ മുന്നേറ്റം സത്യസന്ധമായ ശ്രമങ്ങളുടെയും

Continue Reading
Kerala
1 min read
8.0k

വയോധികരായ സഹോദരിമാരെ കൊലപ്പെടുത്തിയ കേസ്; സഹോദരനെതിരെ ലുക്കൗട്ട് നോട്ടീസ്

ഓഗസ്റ്റ്‌ 11, 2025
0

വയോധികരായ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയും ഇവരുടെ സഹോദരനുമായ പ്രമോദിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ശനിയാഴ്ച രാവിലെയാണ് ​ചേ​വാ​യൂ​രി​ന​ടു​ത്ത് ​ക​രി​ക്കാം​കു​ളം​ ​ഫ്ളോ​റി​ക്ക​ൻ​ ​റോ​ഡി​ലെ​ ​’​പൗ​ർ​ണ​മി​’​ ​വാ​ട​ക​വീ​ട്ടി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​മൂ​ഴി​ക്ക​ൽ​ ​മൂ​ല​ക്ക​ണ്ടി​ ​ശ്രീ​ജ​യ​ ​(71​), ​പു​ഷ്പ​ ​(66​)​ ​എ​ന്നി​വ​രെ​ ​മ​രി​ച്ച​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്. ബന്ധുക്കളെ മരണ വിവരം വിളിച്ചറിയിച്ച സഹോദരൻ പ്രമോദിനെ പിന്നീട് കാണാതായി. ക​ഴി​ഞ്ഞ​ ​മൂ​ന്നു​ ​വ​ർ​ഷ​ത്തോ​ള​മാ​യി​ ​പ്ര​മോ​ദി​നൊ​പ്പം​ ​ഇ​വി​ടെ​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​ ​ഇ​രു​വ​രും. ഇരുവരെയും കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Continue Reading
Kerala
0 min read
9.0k

സുരേഷ് ഗോപിയുടെ ഓഫിസിന് സുരക്ഷ, പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചു

ഓഗസ്റ്റ്‌ 10, 2025
0

സുരേഷ് ഗോപിയുടെ തൃശൂരിലെ എംപി ഓഫിസിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫിസിൽ പൊലീസ് ഔട്ട് പോസ്‌റ്റ് സ്‌ഥാപിച്ചു. ഛത്തീസ്‌ഗഡിൽ അറസ്‌റ്റിലായ മലയാളികളായ കന്യാസ്ത്രീകളെ മോചിപ്പിക്കുന്നതിലും തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിലും സുരേഷ് ഗോപിക്കെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെയാണ് നീക്കം. ഓഫിസിന് പ്രതിപക്ഷ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് സുരക്ഷ ഏർപ്പെടുത്തിയത്. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന ആരോപണം

Continue Reading