India
0 min read
9.9k

വോട്ടർ പട്ടിക ക്രമക്കേട്; രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഓഗസ്റ്റ്‌ 10, 2025
0

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. കർണാടക മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ് അയച്ചത്. പോളിംഗ് ഓഫീസറുടെ രേഖയല്ല രാഹുൽ ഗാന്ധി കാണിച്ചത്. പിന്നെ രാഹുൽ കാണിച്ചത് ഏത് രേഖ എന്നും കമ്മീഷൻ ചോദിച്ചു. സത്യവാങ്മൂലം ഇതോടൊപ്പം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. രണ്ടു തവണ ശകുൻ റാണി വോട്ട് ചെയ്‌തതിന് എന്ത് തെളിവാണെന്നും കമ്മീഷൻ ചോദിച്ചു. അന്വേഷണം നടത്തിയപ്പോൾ ഒരു

Continue Reading
Kerala
1 min read
9.0k

സാഹിത്യകാരനും കോണ്‍ഗ്രസ് നേതാവുമായ ബി.കെ. തിരുവോത്ത് അന്തരിച്ചു

ഓഗസ്റ്റ്‌ 10, 2025
0

ഗ്രന്ഥകാരനും സാഹിത്യകാരനും സഹകരണമേഖലയിലെ ജീവനക്കാരുടെ ആദ്യകാല സംഘാടകനും വടകര കാര്‍ത്തികപ്പള്ളിയിലെ പൊന്നമ്പത്ത് ബി.കെ. തിരുവോത്ത് (ടി. ബാലകൃഷ്ണക്കുറുപ്പ്-92) അന്തരിച്ചു. ആദ്യകാല സോഷ്യലിസ്റ്റും കോണ്‍ഗ്രസ് നേതാവുമായിരുന്നു അദേഹം. കേരളത്തിലെ അസംഘടിതരായിരുന്ന സഹകരണമേഖലയിലെ ജീവനക്കാരെയും പെൻഷൻകാരെയും സംഘടിപ്പിച്ച് അവകാശങ്ങൾ നേടിയെടുക്കുന്നതിന് മുന്നിൽ നിന്ന വ്യക്തിയാണ്. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ സ്ഥാപക സെക്രട്ടറിയും കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സ്ഥാപക പ്രസിഡൻ്റുമായിരുന്നു. നിലവിൽ പ്രൈമറി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷനേഴ്‌സ് അസോസിയേഷൻ്റെ പ്രസിഡൻ്റാണ്.

Continue Reading
14 കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍
Kerala
0 min read
7.9k

14 കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

ഓഗസ്റ്റ്‌ 10, 2025
0

14 കാരന് നിർബന്ധിച്ച് ലഹരി നൽകിയെന്ന കേസിൽ അമ്മൂമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി പ്രവീൺ അലക്സാണ്ടർ ആണ് പൊലീസിന്‍റെ പിടിയിലായത്. പല തവണ തനിക്ക് മദ്യം നൽകിയതായും രണ്ടുതവണ കഞ്ചാവ് വലിപ്പിച്ചെന്നും 14 കാരൻ മൊഴി നൽകിയിരുന്നു. 14 കാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നോർത്ത് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

Continue Reading
വോട്ടർ പട്ടികയിലെ ക്രമക്കേട്; അന്വേഷിക്കാൻ നിയമ വകുപ്പിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ
Karnataka
0 min read
10.4k

വോട്ടർ പട്ടികയിലെ ക്രമക്കേട്; അന്വേഷിക്കാൻ നിയമ വകുപ്പിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ

ഓഗസ്റ്റ്‌ 10, 2025
0

കർണാടകയിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കാൻ സംസ്ഥാനത്തെ നിയമ വകുപ്പിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. രാഹുൽ ഗാന്ധി പുറത്തുവിട്ട രേഖകൾ ഉൾപ്പെടെ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ വിഷയം തിങ്കളാഴ്ച‌ ആരംഭിക്കുന്ന കർണാടക നിയമസഭാ സമ്മേളനത്തിൽ സജീവമായി ഉയർത്താനാണ് കോൺഗ്രസ് തീരുമാനം. വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് നേരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. മഹാദേവപുര എന്ന നിയമസഭാ മണ്ഡലത്തിൽ ഇരട്ട, വ്യാജവോട്ടുകൾ വ്യാപകമായി

Continue Reading
Kerala
0 min read
8.8k

കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; 5 പേർക്ക് പരിക്ക്

ഓഗസ്റ്റ്‌ 10, 2025
0

തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ഓടിച്ചിരുന്ന കാർ നടപ്പാതയിലേക്കും തുടർന്ന് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്കും ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരിൽ 4 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ രണ്ട് പേർ ഓട്ടോ ഡ്രൈവർമാരും രണ്ടുപേർ വഴിയാത്രക്കാരുമാണ്. കാർ ഓടിച്ചു പഠിക്കുന്നതിനിടെയാണ് അപകടമെന്നും ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണമെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

Continue Reading
Kerala
1 min read
8.6k

ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കവര്‍ച്ച; പ്രതി മുംബൈയില്‍ പിടിയില്‍

ഓഗസ്റ്റ്‌ 10, 2025
0

ട്രെയിനില്‍ നിന്നും വയോധികയെ തള്ളിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഡല്‍ഹി സ്വദേശി വസീം അക്രം ആണ് പിടിയിലായത്. ഇയാളെ മുംബൈയില്‍ നിന്നാണ് പിടികൂടിയത് എന്നാണ് വിവരം. 64 കാരിയായ അമ്മിണിയെ ആണ് മോഷണ ശ്രമത്തിനിടെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. മുംബൈയില്‍ സഹോദരന്‍റെ വീട്ടില്‍ മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് തൃശൂര്‍ സ്വദേശിയായ അമ്മിണി ആക്രമിക്കപ്പെട്ടത്. എസ്-1 കോച്ചിന്‍റെ വാതിലിനോടുചേര്‍ന്ന സൈഡ് സീറ്റുകളിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. തീവണ്ടി കോഴിക്കോട്ട് നിര്‍ത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്‍

Continue Reading
Kerala
0 min read
8.4k

ഓൺലൈൻ മദ്യവില്‌പന; എടുത്തുചാടി ഒരു തീരുമാനമെടുക്കില്ല: മന്ത്രി എം.ബി. രാജേഷ്

ഓഗസ്റ്റ്‌ 10, 2025
0

ഓൺലൈൻ മദ്യവില്‌പനയുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. സർക്കാരിൻ്റെ ഭാഗത്തു നിന്നും എടുത്തുചാടി ഒരു തീരുമാനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പനയ്ക്കായി അനുമതി തേടികൊണ്ട് ബെവ്കോ എംഡി നൽകിയ ശിപാർശയുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.ഓൺലൈൻ മദ്യവിൽപനയുടെ കാര്യത്തിൽ പ്രൊപ്പോസൽ നേരത്തെയും എത്തിയിട്ടുണ്ട്. തത്‌കാലം അത് പരിഗണിക്കേണ്ടതില്ല എന്നതായിരുന്നു തീരുമാനം. ചർച്ച ചെയ്താണ് ഒരു നയം ആവിഷ്‌കരിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിനകത്ത് നിന്നാണ് സർക്കാർ തീരുമാനമെടുക്കുന്നതെന്നും

Continue Reading
സുരേഷ് ഗോപിയെ കാണാനില്ല; പൊലീസിൽ പരാതി നൽകി കെ.എസ്.യു തൃശൂർ അധ്യക്ഷൻ
Kerala
1 min read
10.1k

സുരേഷ് ഗോപിയെ കാണാനില്ല; പൊലീസിൽ പരാതി നൽകി കെ.എസ്.യു തൃശൂർ അധ്യക്ഷൻ

ഓഗസ്റ്റ്‌ 10, 2025
0

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. കെ.എസ്.യു ജില്ല അധ്യക്ഷൻ ഗോകുൽ ഗുരുവായൂരാണ് ഇതുസംബന്ധിച്ച് തൃശൂർ ടൗൺ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും കഴിഞ്ഞദിവസം സുരേഷ് ഗോപിയെ ട്രോളിയിരുന്നു. ‘തൃശൂരിൽ ആർക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു’ എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്കിലൂടെയുള്ള പരിഹാസം. സുരേഷ് ഗോപിയെ ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്തയും സമാനരീതിയിൽ പരിഹസിച്ചിരുന്നു. ഛത്തീസ്‌ഗഢിൽ

Continue Reading
Kerala
1 min read
7.9k

കേരളത്തിൽ മദ്യവിൽപ്പന ഓണ്‍ലൈനിലേക്ക്; പുതിയ നീക്കവുമായി ബെവ്കോ

ഓഗസ്റ്റ്‌ 10, 2025
0

കേരളത്തിൽ മദ്യവിൽപ്പന ഓണ്‍ലൈനിലേക്ക്. വരുമാന വർദ്ധനവ് ലക്ഷ്യമിട്ടാണ് ബെവ്കോയുടെ പുതിയ നീക്കം. ഓൺലൈൻ മദ്യ വിൽപ്പനയ്ക്കുള്ള വിശദമായ ശുപാര്‍ശ ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചു. 2000 കോടി രൂപയുടെ വരുമാന വർദ്ധനവാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്.  ബെവ്‍കോ ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കി. നിബന്ധനകൾക്ക് വിധേയമായിട്ടാകും ഓൺലൈൻ മദ്യ വിൽപന. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ താത്പര്യം അറിയിച്ച് മുന്നോട്ടു വന്നിട്ടുണ്ടെന്ന് ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കി. ഓൺലൈൻ

Continue Reading
അതുല്യയുടെ മരണം: തിരുവനന്തപുരത്ത് അറസ്റ്റിലായ സതീഷിന് ഇടക്കാല ജാമ്യം
Kerala
0 min read
10.5k

അതുല്യയുടെ മരണം: തിരുവനന്തപുരത്ത് അറസ്റ്റിലായ സതീഷിന് ഇടക്കാല ജാമ്യം

ഓഗസ്റ്റ്‌ 10, 2025
0

മലയാളി യുവതി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അറസ്റ്റിലായ ഭർത്താവ് ശാസ്താംകോട്ട മനക്കര സ്വദേശി സതീഷിന് കൊല്ലം സെഷൻസ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഞായറാഴ്‌ച പുലർച്ചെ ഷാർജയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇയാളെ എമിഗ്രേഷൻ വിഭാഗം അറസ്റ്റു ചെയ്തത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൊല്ലം തേവലക്കര സ്വദേശിനിയായ അതുല്യയെ ജുലായ് 19 നാണ് ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ

Continue Reading