മെട്രോ യെല്ലോ ലൈന്‍ ഉദ്ഘാടനത്തിന് മോദി ഞായറാഴ്‌ച ബെംഗളൂരുവില്‍
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളൂരുവിലെത്തും. നഗരത്തിലെ മൂന്നാം മെട്രോ പാതയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. ആദ്യമായി ഐടി സ്ഥാപനങ്ങളുടെ കേന്ദ്രമായ ഇലക്ട്രോണിക്‌സ് സിറ്റിയിലേക്ക് മെട്രോ ട്രെയിൻ എത്തുന്ന ആർവി റോഡ് ബൊമ്മസാന്ദ്ര പാതയിലൂടെയുള്ള സർവീസിനാണ് ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം പ്രധാനമന്ത്രി ഫ്ലാഗ്‌ഓഫ് ചെയ്യുന്നത 19.15 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈൻ എന്നു പേരിട്ട പുതിയ പാതയാണിത്. നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത് 5,056 കോടി രൂപ ചെലവിലാണ്. ഈ പാതയിൽ 16 സ്റ്റേഷനുകൾ നിർമ്മിച്ചിട്ടുണ്ട്.
ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടു; ധർമ്മസ്ഥലയിൽ സ്ത്രീയുടെ വെളിപ്പെടുത്തൽ
ധർമ്മസ്ഥലയിൽ ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി ഒരു സ്ത്രീ പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നല്‍കി. വെള്ളിയാഴ്ച പരിശോധന നടത്തിയ ബോളിയാര്‍ വനമേഖലക്കടുത്ത് മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്നാണ് സ്ത്രീ പറഞ്ഞത്. ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിട്ടശേഷം ഈ സ്ത്രീയുടെ വീട്ടിലെത്തി വെള്ളം കുടിച്ചെന്നും കുഴിയെടുക്കാനായി ഉപയോഗിച്ച തൂമ്പ കഴുകിയെന്നും മൊഴി നല്‍കിയതായാണ് നല്‍കിയതായാണ് വിവരം. ധര്‍മ്മസ്ഥല ക്ഷേത്രകവാടത്തിന് സമീപം ശനിയാഴ്ച മണ്ണുനീക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. പരിശോധന ഞായറാഴ്ച ഉണ്ടാകില്ല.
ഒരു വർഷം മുഴുവനും മുറിയിൽ പൂട്ടിയിട്ട് ഭ്രാന്തിനുള്ള മരുന്നും തന്നു; ആമിർ ഖാനും കുടുംബത്തിനുമെതിരെ സഹോദരൻ്റെ ആരോപണം
നടൻ ആമിർ ഖാനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സഹോദരൻ ഫൈസൽ ഖാൻ. തന്നെ ഒരു വർഷം മുഴവൻ ആമിറിന്‍റെ വീട്ടിലെ ഒരു മുറിയിൽ പൂട്ടിയിട്ടിരുന്നതായും ഭ്രാന്തിനുള്ള മരുന്നുകൾ നിർബന്ധിച്ച് കഴിപ്പിച്ചിരുന്നതായും താരം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍റെ തുറന്നുപറച്ചിൽ. ആമിർ ഖാന്‍റെ ഇളയ സഹോദരനും നടനുമാണ് ഫൈസൽ ഖാൻ. പാരാനോയിഡ് സ്കീസോഫ്രീനിയ തനിക്ക് ബാധിച്ചതായി ആരോപിച്ചാണ് കുടുംബം തടഞ്ഞു വച്ചതെന്ന് ഫൈസൽ പറയുന്നു. ‘അവർ
അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍
കൊല്ലം സ്വദേശിനി അതുല്യയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്ന് രാവിലെ വന്നിറങ്ങിയപ്പോള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് വലിയതുറ പോലിസിന് കൈമാറി.
ധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍: ബാഹുബലി കുന്നില്‍ പുതിയ മണ്ണിട്ടെന്ന് അഭിഭാഷകന്‍
ധര്‍മ്മസ്ഥലയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെ ബലാല്‍സംഗം ചെയ്ത് കൊന്ന് കുഴിച്ചിട്ടെന്ന് കരുതുന്ന പ്രദേശത്ത് പുതിയ മണ്ണിട്ടെന്ന് അഭിഭാഷകന്‍. ഇത്തരം പ്രവൃത്തികള്‍ തെളിവുകള്‍ കണ്ടെത്താതിരിക്കാനാണ് ചെയ്യുന്നതെന്ന് 2003 ല്‍ കാണാതായ അനന്യ ഭട്ടിന്‍റെ മാതാവ് സുജാത ഭട്ടിന്‍റെ അഭിഭാഷകനായ എന്‍ മഞ്ജുനാഥ് ആരോപിച്ചു. ബാഹുബലി കുന്നിലാണ് പുതിയ മണ്ണിട്ടിരിക്കുന്നത്. അഭിഭാഷകന്‍ അതിന്‍റെ ചിത്രങ്ങളും പങ്കുവച്ചു. ഇത്തരത്തില്‍ മണ്ണും മാലിന്യങ്ങളും സംരക്ഷിത പ്രദേശത്ത് നിക്ഷേപിക്കുന്നത് ഗൂഡാലോചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട്ടെ സഹോദരിമാരുടെ മരണം; കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
രണ്ട് സഹോദരിമാരെ കോഴിക്കോട് വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. സഹോദരിമാരുടെ മരണം കൊലപാതകമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66) എന്നിവരെയാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുപേരെയും കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് വിവരം. കോഴിക്കോട് ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ലോറിക്കൽ റോഡിലെ വാടകവീട്ടിലായിരുന്നു സംഭവം. ഇവരോടൊപ്പമുണ്ടായിരുന്ന സഹോദരൻ പ്രമോദിനെ കാണാനില്ല. ഇവർ കഴിഞ്ഞ മൂന്നു വർഷമായി അവിടെ വാടകയ്ക്ക്
സുരേഷ്‌ഗോപിയും കുടുംബവും വോട്ട് ചെയ്യാൻ മാത്രമായി തൃശ്ശൂരിൽ താമസിച്ചു: അഡ്വ. ജോസഫ് ടാജറ്റ്
തൃശ്ശൂരിലെ വോട്ട് ക്രമക്കേട് ആരോപണം ശരിവെക്കുന്ന തെളിവുകൾ പുറത്തുവിട്ട് ഡിസിസി പ്രസിഡന്‍റ്റ് അഡ്വ. ജോസഫ് ടാജറ്റ്. സുരേഷ് ഗോപി എം പിയും കുടുംബവും വോട്ട് ചെയ്യാൻ മാത്രമായി തൃശ്ശൂരിൽ താമസിച്ചു. 11 വോട്ടുകളാണ് സുരേഷ് ഗോപിയുടെ കുടുംബം ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരിൽ വോട്ട് ചേർത്തതെന്നും തൃശ്ശൂർ ഡിസിസി പ്രസിഡന്‍റ് അഡ്വ. ജോസഫ് ടാജറ്റ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സ്ഥാനാർഥികൂടിയായിരുന്ന സുരേഷ് ഗോപി തന്നെ ക്രമക്കേടിന് നേതൃത്വം കൊടുത്തു എന്നുള്ളതാണ് തെളിവുകൾ
കോഴിക്കോട് വയോധികരായ സഹോദരിമാർ മരിച്ച നിലയിൽ
കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വയോധികരായ സഹോദരിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തടമ്പാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന പുഷ്പലളിത, ശ്രീജയ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവർക്കൊപ്പം ഒരു സഹോദരനും താമസിച്ചിരുന്നു. അവിടെ അയാളെയും കാണുന്നില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇവർ ഇവിടെ 3 വർഷത്തോളമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. രണ്ടുപേരും ഇളയ സഹോദരൻ പ്രമോദിനൊപ്പമാണ് താമസിച്ചിരുന്നത്. ബന്ധുക്കളെ ഫോൺ വിളിച്ച് സഹോദരിമാർ മരിച്ചു എന്ന് പ്രമോദാണ് അറിയിച്ചത്. ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ
ചിറ്റൂർ വിളയോടിയിലെ കോസ്‌വേയിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികളും മുങ്ങിമരിച്ചു
ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട 2 വിദ്യാർത്ഥികളും മുങ്ങിമരിച്ചു. കോയമ്പത്തൂരിൽ നിന്നെത്തിയ വിദ്യാർത്ഥി സംഘത്തിലെ രാമേശ്വരം സ്വദേശികളായ അരുൺ, ശ്രീ ഗൗതം എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. യുവാക്കൾ ചുഴിയിൽപ്പെട്ട് ഓവുചാലിലേക്ക് വീഴുകയായിരുന്നു. ശ്രീ ഗൗതമിനെ ആദ്യം രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരുണിനെ പിന്നാലെ നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. ഇവിടെ ഒഴുക്ക് ശക്തമാണെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധിയാളുകളാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് അവധി ദിവസം ആഘോഷിക്കാനായി
മൗനം വെടിഞ്ഞ് സെബാസ്റ്റ്യൻ, ജയ്നമ്മയെ അറിയാം; അന്വേഷണം വഴിത്തിരിവിലേക്ക്
ജെയ്നമ്മ തിരോധന കേസിൽ പൊലീസ് അറസ്റ്റിലായ സെബാസ്റ്റ്യൻ ഇത്രയും ദിവസം അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം ചുറ്റിക്കുകയായിരുന്നു. ചോദ്യം ചെയ്യുമ്പോഴെല്ലം മൗനം പാലിച്ച സെബാസ്റ്റ്യൻ എന്നാലിപ്പോൾ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നുണ്ട്.ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സെബാസ്റ്റ്യന്റെ ഭാര്യയുടെ വെട്ടിമുകളിലെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിൽനിന്ന് കത്തി, ചുറ്റിക, ഡീസലിന്റെ ഗന്ധമുള്ള കന്നാസ്, പഴ്സ് എന്നിവ കണ്ടെടുത്തിരുന്നു. സെബാസ്റ്റ്യൻ 20 ലിറ്ററിന്റെ കന്നാസിൽ ഡീസൽ വാങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം ക്രൈംബ്രാഞ്ചിന്റെ മിന്നൽ പരിശോധന വ്യാഴാഴ്ച രാത്രി