കേരളത്തിലെ 6 പാർട്ടികൾ പുറത്ത്; തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യയിലെ 334 രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കി
തിരഞ്ഞെടുപ്പുകളിൽ 6 വർഷത്തിലേറെയായി മത്സരിക്കാതിരിക്കുകയും 1951 ലെ ആർപി ആക്ടിലെ സെക്ഷൻ 29 എ പ്രകാരമുള്ള നിർബന്ധിത മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചെയ്തതിന് 334 രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രജിസ്റ്റർ ചെയ്തിട്ടുള്ള ഈ 334 അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികൾ രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ളവയാണ്. ഭൗതികമായി ഈ പാർട്ടികൾക്ക് ഓഫീസുകൾ സ്ഥാപിക്കാൻ കഴിയില്ല. 2,854 രാഷ്ട്രീയ പാർട്ടികളാണ് രാജ്യത്ത് ആകെ
ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 3 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിലെ എല്ലാ ജില്ലകളിലും അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കൻ കേരള, തെക്കൻ കേരള തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. കാലാവസ്ഥ വകുപ്പ് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കേരള തീരത്ത് ഇന്നും ലക്ഷദ്വീപ് തീരത്ത്
കൊച്ചി ബ്രഹ്‌മപുരം കേസ്: പ്രത്യേക ബെഞ്ചിന്‍റെ പരിഗണന വിഷയങ്ങള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം
കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ രൂപീകരിച്ച പ്രത്യേക ബെഞ്ചിന്‍റെ പരിഗണന വിഷയങ്ങൾ ഉൾപ്പടെയുള്ള രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. കേരള ഹൈക്കോടതിയുടെ രജിസ്ട്രാർ ജനറലിനാണ് നിർദേശം. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ആണ് ഈ നിർദേശം നൽകിയത്. സംസ്ഥാനത്തെ മലയോര മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഏർപ്പെടുത്തിയ നിരോധനം സ്റ്റേ ചെയ്‌തുകൊണ്ടുള്ള ഉത്തരവിലാണ്
ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാന്‍റെ 6 വിമാനങ്ങൾ തകർത്തെന്ന് വ്യോമസേന മേധാവി
ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിനിടെ 5 യുദ്ധ വിമാനങ്ങളക്കം പാക്കിസ്ഥാന്‍റെ 6 വിമാനങ്ങൾ തകർത്തെന്ന് വ്യോമസേന മേധാവി എയർമാർഷൽ എ. പി.സിംഗ്. 5 യുദ്ധ വിമാനങ്ങൾ കൂടാതെ പാക്കിസ്ഥാൻ്റെ ഒരു വ്യോമാക്രമണ മുന്നറിയിപ്പ് വിമാനമാണ് തകർത്തിട്ടുള്ളതെന്ന് ഐഎഎഫ് മേധാവി പറഞ്ഞു. പാക്കിസ്ഥാന് സംഭവിച്ച നാശനഷ്ടങ്ങളുടെ എണ്ണം സംബന്ധിച്ച് വ്യോമസേനയുടെ ഉന്നത റാങ്കിൽ നിന്നുള്ള ആദ്യ സ്ഥിരീകരണമാണിത്. വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തൽ ബംഗളുരുവിൽ നടന്ന ഒരു പരിപാടിയിലാണ്. ഇന്ത്യയുടെ കൈവശമുള്ള റഷ്യയുടെ എസ്-400
കർണാടകയിൽ കൊലപ്പെടുത്തിയ നിലയിൽമനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി
കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്‌ക്കും കോലാലയ്‌ക്കും ഇടയിൽ നിന്നാണ് ആദ്യം കണ്ടെത്തിയത്. തെരുവ് നായ മനുഷ്യൻ്റെ അറ്റുപോയ കൈപ്പത്തിയുമായി കടിച്ചു നില്‍ക്കുന്നത് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ നിന്നും മനുഷ്യ ശരീരഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. രണ്ട് കൈകൾ, രണ്ട് കൈപ്പത്തികൾ, ഒരു മാംസക്കഷണം, കുടലിൻ്റെ ഭാഗങ്ങൾ എന്നിവ അഴുകിയ നിലയിലാണ് കണ്ടെത്തിയത്.
പരസ്യമദ്യപാനം: കൊടി സുനിയടക്കംമൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലീസ്
പരസ്യമദ്യപാനം നടത്തിയ കൊടി സുനിയടക്കം മൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലീസ്. തലശേരി പൊലീസാണ് കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കെതിരെ കേസെടുത്തത്. അബ്‌കാരി ആക്ട് പ്രകാരമാണ് കേസ്. കൊടി സുനിയും സംഘവും കോടതി പരിസരത്ത് ഇതിന് മുമ്പും മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസ് കരണ്ടെത്തിയിരുന്നു. ഈ വിഷയത്തിൽ കേസെടുക്കുന്നതിനായി പൊലീസ് നിയമോപദേശം തേടിയിരുന്നു. പ്രതികൾക്ക് എസ്കോർട്ടിന് സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനമായിരുന്നു സംഭവം വിവാദമായതോടെ കൊടി സുനിയുടെയും സംഘത്തിൻ്റെയും തുടർവിചാരണ വീഡിയോ
ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു
ജമ്മുകാശ്മീരിലെ കുൽഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ലാൻസ് നായിക് പ്രിതിപാൽ സിംഗ്, ഹർമിന്ദർ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായി അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഇതിൽ മൂന്നുപേർ പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. കഴിഞ്ഞ ദിവസം ദക്ഷിണ കാഷ്‌മീരിലെ അഖാലിൽ സുരക്ഷാ സേന ഭീകരവിരുദ്ധ ദൗത്യം ആരംഭിച്ചത്. സമീപകാലത്ത് നടന്ന ഏറ്റവും ദൗർഘ്യമേറിയ ഭീകരവിരുദ്ധ ദൗത്യമാണ്
അമേരിക്ക ചുമത്തിയ അധിക ചുങ്കം: കേരളത്തിൻ്റെ കയറ്റുമതി മേഖലകൾക്ക് തിരിച്ചടിയാകുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ
അമേരിക്ക ചുമത്തിയ അധിക ചുങ്കം ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയ്ക്കും കേരളത്തിൻ്റെ കയറ്റുമതി മേഖലകൾക്കും ഗുരുതരമായ തിരിച്ചടിയാകുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. തെരഞ്ഞെടുപ്പിന് ശേഷമുള്ള സാമ്പത്തിക തകർച്ച മറികടക്കാൻ അമേരിക്ക സ്വീകരിച്ച ഭ്രാന്തമായ നീക്കമാണിത്. ആഭ്യന്തര ഉൽപ്പാദന മേഖലകളെ ബാധിക്കുന്ന തരത്തിലുള്ള ഈ നടപടി ‘താരിഫ് യുദ്ധ’ത്തിൻ്റെ ഭാഗമാണെന്നും ധനമന്ത്രി പറഞ്ഞു. അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവ കേരളത്തെ ബാധിക്കുമെന്നാണ് ധനമന്ത്രിയുടെ വാക്കുകൾ. ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദനം, തൊഴിലവസരങ്ങൾ, കയറ്റുമതിവിപണി
‘പെൻഷനും സ്വത്തുമെല്ലാം സഹോദരന് കൊടുക്കുന്നു’: അമ്മയെ കൊന്ന മകൻ അറസ്റ്റിൽ
കോഴിക്കോട് പേരാമ്പ്ര കൂത്താളിയില്‍ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ മകന്‍ ലിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൈപ്പറമ്പില്‍ പത്മാവതിയാണ് മകന്‍റെ മര്‍ദ്ദനമേറ്റ് മരിച്ചത്. തിങ്കളാഴ്ച രാത്രി കട്ടിലില്‍ കിടക്കുകയായിരുന്ന അമ്മയുടെ മാല അഴിച്ചു വാങ്ങിയ ലിനീഷ് അമ്മയെ മാല കൊണ്ട് അടിക്കുകയായിരുന്നു. തുടർന്ന് കഴുത്തിന് പിടിച്ച് ഉയര്‍ത്തി കാല്‍ മുട്ടുകൊണ്ട് നെറ്റിയിലും വയറ്റിലും ഇടിക്കുകയായിരുന്നു. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്ക് ആണ് മരണകാരണം. മര്‍ദ്ദനത്തില്‍ വയോധികയുടെ
നരേന്ദ്ര മോദിയെ എസ്‌സിഒ ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ചൈന
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എസ്‌സിഒ ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ചൈന. മോദിയെ ആഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിലായി ചൈനയിലെ ടി യാൻജിനിൽ നടക്കുന്ന എസ്‌സിഒ ഉച്ചകോടിയിലേക്കാണ് സ്വാഗതം ചെയ്‌ത് ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. മോദി ഉച്ചക്കോടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈന അറിയിച്ചു. 50 ശതമാനം ഇറക്കുമതി തീരുവ ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച യുഎസിന്‍റെ നടപടിക്കു പിന്നാലെയാണ് മോദിയുടെ ചൈനീസ് സന്ദർശനമെന്നത് ഉച്ചകോടിയുടെ പ്രാധാന്യം വർദ്ധിപ്പിച്ചിട്ടുണ്ട്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനയിൽ