റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി നിർത്തിയാൽ ഇന്ത്യയ്ക്കുണ്ടാവുക 78,914 കോടിയുടെ അധികച്ചെലവ്
കഴിഞ്ഞ ദിവസമാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങി യുക്രൈൻ യുദ്ധത്തിന് സഹായധനം നൽകുകയാണെന്നാരോപിച്ച് യുഎസ്, ഇന്ത്യക്ക് 25 ശതമാനം അധികത്തീരുവ പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇതുസംബന്ധിച്ച എക്‌സിക്യുട്ടീവ് ഉത്തരവിൽ ബുധനാഴ്‌ച ഒപ്പിട്ടിരുന്നു. ആഗസ്റ്റ് 1 നു പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കം കൂടിച്ചേർത്ത് ഇന്ത്യൻ ചരക്കുകൾക്കുള്ള യുഎസ് തീരുവ ഇതോടെ 50 ആയി ഉയർന്നു. പകരച്ചുങ്കം വ്യാഴാഴ്ച പ്രാബല്യത്തിൽ വന്നിരുന്നു. അധികതീരുവ 21 ദിവസത്തിനകവും പ്രാബല്യത്തിൽ വരും.
തിരുവനന്തപുരത്ത് പുള്ളിപ്പുലിയെ മയക്കുവെടി വെച്ച് പിടികൂടി
ഇന്ന് രാവിലെ തിരുവനന്തപുരം അമ്പൂരി ചാക്കപ്പാറ കളിമൂടിലാണ് പന്നിയെ പിടികൂടാനായി വിരിച്ച വലയിൽ പുലി കുടുങ്ങിയത്. കാരിക്കുഴി സെറ്റിൽമെൻ്റിലെ പന്നിക്കെണിയിൽ പുലി കുടുങ്ങിയ വിവരമറിഞ്ഞ് സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. പുലിയെ പരിശോധനയ്ക്കൊടുവിൽ മയക്കുവെടി വയ്ക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിനിടെ വലയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. സ്ഥലം ഉടമയായ സുരേഷിനെ ആദ്യ റൗണ്ട് മയക്കുവെടി വച്ചതിനു പിന്നാലെ പുലി ആക്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മയക്കുവെടി രണ്ടാമത് വച്ചതും വലപൊട്ടിച്ച് പുലി പുറത്തേക്ക് രക്ഷപ്പെട്ടു.
ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയെ പീഡിപ്പിച്ച അറ്റൻഡറെ പിരിച്ചു വിട്ടു
ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് പീഡിപ്പിച്ച അറ്റൻഡർ എ.എം.ശശിന്ദ്രനെ പിരിച്ചു വിട്ടു. മെഡിക്കൽ കോളജ് പ്രിൻസിപ്പലാണ് അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്. യുവതിയെ ശസ്ത്രക്രിയയ്ക്കുശേഷം സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചപ്പോഴായിരുന്നു സംഭവം. യുവതിയെ സർജിക്കൽ ഐസിയുവിൽ കൊണ്ടുവന്നശേഷം മടങ്ങിയ അറ്റൻഡർ കുറച്ചു സമയം കഴിഞ്ഞു തിരിച്ചു വന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാൽ ജീവനക്കാരെല്ലാം. അവിടെയായിരുന്നു. അപ്പോഴായിരുന്നു പീഡനം. യുവതി ശസ്ത്രക്രിയയ്ക്കുശേഷം
‘ഇന്ന് രാത്രി ബന്ദികൾക്ക് ഇസ്രായേൽ വധശിക്ഷ വിധിച്ചിരിക്കുന്നു, മാപ്പർഹിക്കാത്ത മണ്ടൻ നീക്കം’ നെതന്യാഹുവിന്‍റെ നീക്കത്തിനെതിരെ ബന്ദികളുടെ ബന്ധുക്കൾ
ഇസ്രായേൽ സുരക്ഷാ കാബിനറ്റ് ഗസ്സ നഗരം പൂർണമായി കീഴ്പ്പെടുത്താൻ അംഗീകാരം നൽകിയതിനെതിരെ ബന്ദികളുടെ ബന്ധുക്കളും ഇസ്രായേൽ പ്രതിപക്ഷവും രംഗത്ത്. വധശിക്ഷയ്ക്ക് ബന്ദികളെ വിധിക്കുന്നതാണ് മന്ത്രിസഭയുടെ മണ്ടൻ തീരുമാനമെന്നും അത് വൻ ദുരന്തത്തിന് കാരണമാകുമെന്നും ബന്ദികളുടെ മോചനത്തിനായി പ്രവൃത്തിക്കുന്ന സംഘടന ആരോപിച്ചു. “ജീവിച്ചിരിക്കുന്ന ബന്ദികളെ വധശിക്ഷക്കും മരിച്ചുപോയ ബന്ദികളെ കാണാതാകുന്നതിനും ഇസ്രായേൽ സർക്കാർ ഇന്ന് രാത്രി വിധിച്ചു” -ഹോസ്റ്റേജസ് ഫോറം പ്രസ്‌താവനയിൽ ആരോപിച്ചു. “സൈനിക നേതൃത്വത്തിന്‍റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകളും ഇസ്രായേലിലെ ഭൂരിഭാഗം
അടൂരിനും യേശുദാസിനുമെതിരായ അധിക്ഷേപ പരാമർശങ്ങളിൽ മാപ്പു പറഞ്ഞ് നടൻ വിനായകൻ
യേശുദാസിനും അടൂർ ഗോപാലകൃഷ്ണനുമെതിരായ അധിക്ഷേപ പരാമർശങ്ങളിൽ മാപ്പുപറഞ്ഞ് നടൻ വിനായകൻ, ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ‘മാപ്പ്’ എന്നു മാത്രമാണ് താരം കുറിച്ചിരിക്കുന്നത്. അടൂരിനെയും യേശുദാസിനെയും അധിക്ഷേപിക്കുന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിലാണ് വിനായകൻ കുറിപ്പ് പങ്കുവച്ചത്. താരത്തിനെതിരേ ഇതിന് പിന്നാലെ വിവിധ മേഖലകളിൽ നിന്ന് വലിയ വിമർശനമാണ് ഉയർന്നത്.
‘രാഹുൽ ഉന്നയിച്ച ആരോപണം ഗൗരവമുള്ളത്’, പിന്തുണയുമായി ശശി തരൂർ
വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കോൺഗ്രസ് എം പി ശശി തരൂർ. രാഹുൽ ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപിച്ചത്. അശ്രദ്ധയും കഴിവില്ലായ്മയും മൂലവും മനഃപൂർവമായ അനാവശ്യ ഇടപെടലിലൂടെയോ നശിപ്പിക്കാൻ കഴിയുന്നതല്ല ഇന്ത്യയുടെ ജനാധിപത്യവും അതിന്‍റെ വിശ്വാസ്യതയെന്നും തരൂർ സമൂഹമാദ്ധ്യമമായ എക്സിൽ കുറിച്ചു. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞ ദൃശ്യങ്ങൾ പങ്കുവച്ചാണ്
കനത്ത മഴ; യുപിയില്‍ 1245 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍; ജാര്‍ഖണ്ഡില്‍ 431 മരണം
ഇന്ത്യയിലെ വിവധ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. യുപിയിലെ 24 ജില്ലകളില്‍ 1245 ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തിന്‍റെ പിടിയിലാണ്. ഇതുവരെ 360 വീടുകള്‍ തകര്‍ന്നു. ലഖ്നൗ-ജൗന്‍പൂരില്‍ 8 വരെയും വാരണാസി-ബിജ്നോറില്‍ 12 വരെയും സ്‌കൂളുകള്‍ക്ക് അവധിയാണ്. 450-ലധികം റോഡുകള്‍ ഹിമാചല്‍ പ്രദേശില്‍ അടച്ചിട്ടിരിക്കുന്നു. ഇതില്‍ ദേശീയപാത 305 ഉം 5 ഉം ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് മഴയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ ജൂണ്‍ 20 മുതല്‍ ഓഗസ്റ്റ് 7 വരെ ഇതുവരെ 202 പേര്‍
കാഴ്ചക്കുറവുള്ള പി.ടി അഞ്ചാമൻ കാട്ടാനയ്ക്കു മയക്കുവെടി വച്ചു; ചികിത്സ തുടങ്ങി
കാഴ്ചചക്കുറവുള്ള പി.ടി അഞ്ചാമൻ കാട്ടാനയ്ക്കു രാവിലെ ആനയെ മയക്കുവെടിവച്ചു വിദഗ്‌ധ സംഘം ചികിത്സ നൽകി തുടങ്ങി. ആനയുടെ ഇടതു കണ്ണിന് നേരത്തേ കാഴ്ചയില്ല. വലതു കണ്ണിന് കാഴ്‌ച കുറഞ്ഞതോടെയാണ് ചികിത്സ നൽകാൻ തീരുമാനിച്ചത്. ആനയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. തപ്പിത്തടഞ്ഞാണ് ആന നടക്കുന്നത് മുറിവുകൾക്കു കൂടി ചികിത്സ നൽകാനാണു തീരുമാനം.ചികിത്സ നൽകി ആനയെ കാട്ടിലേക്കു തന്നെ വിടണോ, വിദഗ്‌ധ ചികിത്സയ്ക്കായി വനം വകുപ്പിന്‍റെ ബേസ് ക്യാംപിലേക്കു കൊണ്ടു പോകണോയെന്ന കാര്യം
ഡോ. ഹാരിസിൻ്റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗം: മെഡിക്കൽ കോളജ് പ്രിൻസിപ്പൾ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഡോ സി. എച്ച്. ഹാരിസിൻ്റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൾ ഡോക്ടർ പി.കെ. ജബ്ബാർ. ഒരു ഉപകരണം മുറിയിൽ ഉണ്ട്. എന്നാൽ പൂർണമായും മോർസിലോസ്കോപ്പ് ആണെന്ന് സ്ഥിരീകരിക്കാറായിട്ടില്ല. ഡിഎംഇ അടക്കമുള്ളവരും പരിശോധനയിൽ ഉണ്ടായിരുന്നു. ഇന്ന് വീണ്ടും ഡിഎംഇയുടെ ടെക്‌നികൽ ടീം പരിശോധന നടത്തും. പരിശോധന കഴിഞ്ഞാൽ മാത്രമേ ഉപകരണം ഏതെന്ന് പറയാനാകുവെന്നും ഡോക്ടർ പി.കെ. ജബ്ബാർ അറിയിച്ചു. മുറിയിൽ
ധർമ്മസ്ഥല കൊലപാതകങ്ങൾ; അക്രമികൾക്കെതിരെ നടപടിയെടുക്കും: കർണാടക സർക്കാർ
ധർമ്മസ്ഥലക്കുസമീപം ബുധനാഴ്‌ചയുണ്ടായ അക്രമത്തിൽ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയും മുഖ്യമന്ത്രി സിദ്ധരാമയ്യയും. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെയും യുവതികളുടെയും നൂറിലേറെ മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടിയെന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷണം നടക്കുന്ന കഴിഞ്ഞ ദിവസം ധർമ്മസ്ഥലക്കുസമീപമാണ് ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യാഴാഴ്ച മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. ബുധനാഴ്ചത്തെ സംഭവവുമായി ബന്ധപ്പെട്ട് പരാതികളും പ്രത്യാരോപണങ്ങളും ഉണ്ടെന്നും സമഗ്രമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ