ധർമ്മസ്ഥലക്കുസമീപം ബുധനാഴ്‌ചയുണ്ടായ അക്രമത്തിൽ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയും മുഖ്യമന്ത്രി സിദ്ധരാമയ്യയും. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെയും യുവതികളുടെയും നൂറിലേറെ മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടിയെന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷണം നടക്കുന്ന കഴിഞ്ഞ ദിവസം ധർമ്മസ്ഥലക്കുസമീപമാണ് ആക്രമണമുണ്ടായത്.

മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യാഴാഴ്ച മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. ബുധനാഴ്ചത്തെ സംഭവവുമായി ബന്ധപ്പെട്ട് പരാതികളും പ്രത്യാരോപണങ്ങളും ഉണ്ടെന്നും സമഗ്രമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. തെറ്റ് ചെയ്തവർ ആരായാലും നിയമപ്രകാരം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Posts